വാഴക്കൃഷി ലാഭകരമാക്കാൻ പത്ത് മാര്‍ഗങ്ങള്‍

വീട്ടുമുറ്റത്ത് ഒരു വാഴയെങ്കിലും നടാത്ത മലയാളിയുണ്ടാകില്ല. നേന്ത്രന്‍, പൂവന്‍ തുടങ്ങി നിരവധി ഇനം വാഴകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്. പണ്ടു കാലം മുതലേ മനുഷ്യന്‍ കൃഷി ചെയ്യുന്ന പഴമാണിത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഴക്കൃഷിയില്‍ നല്ല വിളവ് നേടാം. 1. വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളയുടെ കരുത്ത് കൂടുകയും വിളവ് മെച്ചപ്പെടുകയും ചെയ്യും. 2. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തതിനു ശേഷം നട്ടാല്‍ നിമാ വിരയുടെ ഉപദ്രവമുണ്ടാകില്ല….

Read More

വിത്ത് വേഗത്തില്‍ മുളയ്ക്കാന്‍ കഞ്ഞിവെള്ളം

കഞ്ഞിവെള്ളമില്ലാത്ത അടുക്കള മലയാളിയുടെ വീട്ടിലുണ്ടാകില്ല.ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു നേരമെങ്കിലും ചോറുണ്ണുന്നതു നമ്മുടെ ശീലമാണ്. അരി വേവിച്ച ശേഷമുണ്ടാകുന്ന കഞ്ഞിവെള്ളം കുടിക്കാന്‍ ഉപയോഗിക്കാറുണ്ട്, പശുക്കള്‍ക്കും കൊടുക്കാറുണ്ട്. എന്നാല്‍ കൃഷിയിടത്തിലും കഞ്ഞിവെള്ളം ഏറെ ഉപയോഗപ്രദമാണ്. കീടനാശിനിയായും വളര്‍ച്ചാ ത്വരകമായും കഞ്ഞിവെള്ളം ഉപയോഗിക്കുന്ന കാര്യം നമ്മള്‍ പല തവണ ചര്‍ച്ച ചെയ്തതാണ്. വിത്ത് വേഗത്തില്‍ മുളയ്ക്കാനും കഞ്ഞിവെള്ളം ഉപയോഗിക്കാം. വിത്ത് വേഗത്തില്‍ മുളച്ച് ആരോഗ്യത്തോടെ തൈകള്‍ വളരുക എന്നത് പച്ചക്കറിക്കൃഷിയില്‍ പ്രധാനമാണ്. വെണ്ട, പയര്‍, ചീര, വഴുതന, പാവയ്ക്ക,…

Read More

പച്ചക്കറി ഇരട്ടി വിളവിനായി ചീമക്കൊന്നയും ചാണകവും

നല്ല മഴ ലഭിക്കുന്നതിനാല്‍ പറമ്പില്‍ പച്ചിലകള്‍ ധാരാളം വളര്‍ന്നു നില്‍ക്കുന്നുണ്ടാകും. ഇവയില്‍ ചീമക്കൊന്നയില ഉപയോഗിച്ച് മികച്ചൊരു ജൈവവളം തയാറാക്കാം. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യും ചീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവളം. രാസവസ്തുക്കള്‍ ഒട്ടും കലരാത്തതിനാല്‍ നമ്മുടെ ആരോഗ്യത്തിനും ഇവ ഒരു കുഴപ്പവും സൃഷ്ടിക്കില്ല. ചീമക്കൊന്ന ഇലയും ചാണകവും ചേര്‍ത്ത് നിര്‍മിക്കുന്ന കമ്പോസ്റ്റ് മികച്ച ജൈവവളമാണ്. ഇതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. നല്ല മഴ ലഭിക്കുന്നതിനാല്‍ പച്ചിലകള്‍ എളുപ്പത്തില്‍ അലിയുകയും…

Read More