വീട്ടുമുറ്റത്ത് ഒരു വാഴയെങ്കിലും നടാത്ത മലയാളിയുണ്ടാകില്ല. നേന്ത്രന്‍, പൂവന്‍ തുടങ്ങി നിരവധി ഇനം വാഴകള്‍ നമ്മള്‍ കൃഷി ചെയ്യാറുണ്ട്. പണ്ടു കാലം മുതലേ മനുഷ്യന്‍ കൃഷി ചെയ്യുന്ന പഴമാണിത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഴക്കൃഷിയില്‍ നല്ല വിളവ് നേടാം.
1. വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളയുടെ കരുത്ത് കൂടുകയും വിളവ് മെച്ചപ്പെടുകയും ചെയ്യും.
2. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തതിനു ശേഷം നട്ടാല്‍ നിമാ വിരയുടെ ഉപദ്രവമുണ്ടാകില്ല.
3. വാഴക്കന്നുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചുവട്ടിലേക്ക് വണ്ണമുള്ളതും മുകളിലേക്ക് നേര്‍ത്ത വാള്‍മുന പോലെ കൂര്‍ത്ത ഇലകളോടുകൂടിയവയും വേണമെടുക്കാന്‍.
5. ഏത്തവാഴക്കന്ന് ഇളക്കി ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.
6. വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കന്‍ കേട് തടയാം. നട്ടതിനു ശേഷം രണ്ടുപ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്കിടണം.
7. അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയ സമയം.
8. വാഴക്കന്ന് നടുന്നതിന് മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചാല്‍ പുഴുക്കള്‍ ഉണ്ടെങ്കില്‍ അവ ചത്തുപോകും.
9. വാഴ പുതുമയോടെ നട്ടാല്‍ നല്ല കരുത്തോടെ വളര്‍ന്ന് നല്ല പുഷ്ടിയുള്ള കുലയും കിട്ടും.
10. വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്ന് പ്രാവശ്യം അല്‍പ്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുനാമ്പ് രോഗം വരില്ല.