വിത്ത് വേഗത്തില്‍ മുളയ്ക്കാന്‍ കഞ്ഞിവെള്ളം

കഞ്ഞിവെള്ളമില്ലാത്ത അടുക്കള മലയാളിയുടെ വീട്ടിലുണ്ടാകില്ല.ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു നേരമെങ്കിലും ചോറുണ്ണുന്നതു നമ്മുടെ ശീലമാണ്. അരി വേവിച്ച ശേഷമുണ്ടാകുന്ന കഞ്ഞിവെള്ളം കുടിക്കാന്‍ ഉപയോഗിക്കാറുണ്ട്, പശുക്കള്‍ക്കും കൊടുക്കാറുണ്ട്. എന്നാല്‍ കൃഷിയിടത്തിലും കഞ്ഞിവെള്ളം ഏറെ ഉപയോഗപ്രദമാണ്.

കീടനാശിനിയായും വളര്‍ച്ചാ ത്വരകമായും കഞ്ഞിവെള്ളം ഉപയോഗിക്കുന്ന കാര്യം നമ്മള്‍ പല തവണ ചര്‍ച്ച ചെയ്തതാണ്. വിത്ത് വേഗത്തില്‍ മുളയ്ക്കാനും കഞ്ഞിവെള്ളം ഉപയോഗിക്കാം. വിത്ത് വേഗത്തില്‍ മുളച്ച് ആരോഗ്യത്തോടെ തൈകള്‍ വളരുക എന്നത് പച്ചക്കറിക്കൃഷിയില്‍ പ്രധാനമാണ്. വെണ്ട, പയര്‍, ചീര, വഴുതന, പാവയ്ക്ക, മുളക്, തക്കാളി തുടങ്ങിയവയുടെ വിത്തുകള്‍ വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കുന്ന മാധ്യമമായി കഞ്ഞിവെള്ളത്തെ ഉപയോഗിക്കാം.

വിത്ത് നടും മുമ്പേ വെള്ളത്തിലിട്ട് കുതിര്‍ക്കാറുണ്ട്. ഇതിനു പകരം കഞ്ഞിവെള്ളം ഉപയോഗിക്കാം. ഒരു ഗ്ലാസ് കഞ്ഞിവെള്ളമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടിയൊഴിക്കുക. എന്നിട്ട് മുളപ്പിക്കാനുള്ള വിത്തുകള്‍ ഇതിലേക്കിടുക. കൂടുതല്‍ ഇനം വിത്തുകള്‍ ഉണ്ടെങ്കില്‍  ഈ ലായനി ചെറിയ പാത്രങ്ങളിലേക്കു മാറ്റുക. എന്നിട്ട് ഓരോ പാത്രത്തിലും ഓരോ ഇനം വിത്തുകളിടുക. നാലു മുതല്‍ ആറു മണിക്കൂര്‍ വരെ ഇത്തരത്തില്‍ വിത്തുകള്‍ സൂക്ഷിക്കുക. തുടര്‍ന്ന് ട്രേകളിലോ പ്രത്യേകം തയാറാക്കിയ സ്ഥലത്തോ നടാം. രോഗങ്ങളെ പ്രതിരോധിച്ച് ശക്തമായി തൈകള്‍ വളരാന്‍ ഈ പ്രയോഗം സഹായിക്കും

Leave a Reply