
മഞ്ഞള്‍പ്പൊടി ഉപയോഗിച്ചുള്ള ജൈവകീടനാശിനി
പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ ഇലകള്‍ മഞ്ഞളിച്ച് മുരടിച്ചു നില്‍ക്കുന്നുണ്ടോ…? കീടങ്ങളുടെ ആക്രമണം കാരണവും വേണ്ട രീതിയില്‍ വളങ്ങള്‍ ലഭിക്കാത്തതുമാകാം ഇതിനു കാരണം. മഞ്ഞള്‍പ്പൊടി ഉപയോഗിച്ചുള്ള ജൈവകീടനാശിനി ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു പരിഹാരം കാണാം. കീടനാശിനിയായും വളര്‍ച്ചാ ഉത്തേജകമായും ഈ ലായനി ഒരേ സമയം പ്രവര്‍ത്തിക്കും. കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, കറുവപ്പട്ട പൊടി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവയും കുറച്ചുവെള്ളവുമാണ് ഈ ലായനി തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക….