
നിരവധി രോഗങ്ങൾക്ക് ഒരേയൊരു പരിഹാരം സുഡോമോണസ്.
വളവും കീടനാശിനികളും ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ അത്യാവശ്യമായ ഘടകങ്ങളാണ്. എന്നാൽ ഇതിനുവേണ്ടി നാം ഒരിക്കലും രാസകീടനാശിനികളോ, രാസവളങ്ങളോ ഉപയോഗപ്പെടുത്തരുത്. പൂർണ്ണമായും ജൈവകൃഷി ചെയ്തു നിങ്ങൾക്ക് കൂടുതൽ വിളവ് ലഭ്യമാക്കുവാൻ അനവധി മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവാണു വളങ്ങൾ. നമ്മുടെ മണ്ണിന് പോഷകാംശം പകർന്നുനൽകാൻ കഴിവുള്ള അനേകായിരം സൂക്ഷ്മജീവികളെ മണ്ണിൽ നിക്ഷേപിക്കാൻ ഈ ജീവാണുവളങ്ങൾ കൊണ്ട് സാധ്യമാകുന്നു. നിങ്ങളുടെ ചെടികൾക്ക് രോഗം വരുത്തുന്ന സൂക്ഷ്മജീവികളെ കൊന്നൊടുക്കാൻ വേണ്ടി മണ്ണിന് സുരക്ഷിതത്വം പകരുന്ന സൂക്ഷ്മജീവികളെ ഈ ജീവാണുവളങ്ങൾ വഴി…