കൊമ്പൻചെല്ലിയിൽ നിന്ന് തെങ്ങിനെ രക്ഷിക്കാം

തെങ്ങിൻതൈകളെ ബാധിച്ചിരിക്കുന്നത് രോഗമാണോ കീടമാണോ എന്ന് തിരിച്ചറിയുകയെന്നതാണ് തെങ്ങിനെ ചികിത്സിക്കുന്നതിലെ ആദ്യഘട്ടം. ഒട്ടേറെരോഗങ്ങളും കീടങ്ങളും തെങ്ങിനെ ബാധിച്ചുകാണുന്നുണ്ട്. കേരളത്തിലെ തെങ്ങുകൃഷി ഗൗരവതരമായി മാറാതെ വഴിപാടായിമാറുപ്രവണതയാണ് തെങ്ങുകളുടെ രോഗമറിഞ്ഞ് ചികിത്സ നൽകാൻ കേരളീയർ മടിക്കുന്നതിന്റെ  ഒരു കാരണം.

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്. ആനിമാലിയ സാമ്രാജ്യത്തിലെ സ്‌കാരബൈദേ കുടുംബത്തിലെ ഒറിക്ടസ് ജനുസിൽപ്പെ’ ഷഡ്പദമാണിത്. ഒറിക്ടസ് റൈനോസിറസ് എന്നാണ് ശാസ്ത്രനാമം. ആകെ ആറുമാസക്കാലം മാത്രം ആയുസ്സുള്ള ഇവ തെങ്ങിന് വരുത്തിവെക്കുന്നത് വലിയനാശമാണ്. എളുപ്പം അഴുകുന്ന ജൈവവസ്തുക്ൾ, ചാണകം, കമ്പോസ്റ്റ് എന്നിവയിലാണിത്‌ പെറ്റുപെരുകുന്നത്. ഈർച്ചപ്പൊടി, ചകിരിച്ചോറ്, അഴുകിയതെങ്ങിൻതടി എന്നിവയിലും ഇവപെരുകുന്നു.

കൊമ്പൻചെല്ലിയുടെ ആക്രമണത്തെ തിരിച്ചറിയാം

തെങ്ങിന്റെ തടിയിൽ മണ്ടയോടടുത്ത് ദ്വാരങ്ങൾ വീണ് അതിലൂടെ തവിട്ടുകലർന്ന ബ്രൗൺ നിറത്തിൽ ഒരുദ്രാവകം ഒലിച്ചിറങ്ങുകയെന്നതാണ് ഇതിന്റെ ആദ്യലക്ഷണം. കൂമ്പോലകളും ഇടയോലകളും വാടിപ്പോവുക, തെങ്ങിന്റെ നാരുകൾ കൊണ്ടുള്ള കൂടുകൾ മണ്ടയിലെ ദ്വാരകത്തിനടുത്തുകാണുക, ഓലമടലിന്റെ അടിവശം അകാരണമായി പിളരുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. തവിട്ടുദ്രാവകമൊലിക്കുന്നതിന് തെങ്ങിനുണ്ടാകുന്ന ചെന്നീരൊലിപ്പുമായി സാമ്യം കണ്ടേക്കാം. പക്ഷേ ചെന്നീരൊലിപ്പ് തെങ്ങിന്റെ മണ്ടയ്ക്കടുത്ത ഭാഗത്തുനിന്നല്ല മുരടിൽനിന്ന് രണ്ടടി മുകളിലായാണ് കാണപ്പെടുക എന്ന വ്യത്യാസമുണ്ട്. ചെമ്പൻചെല്ലിയുടെ ദ്വാരങ്ങൾ അധികവും തെങ്ങിന്റെ നാരുകൾ ദൃഢമാകാത്ത ഭാഗത്താണ് കാണുക. ദ്വാരത്തിനടുത്ത് ചെവിയോർത്താൽ ചെല്ലി തെങ്ങിൻ കാമ്പ് കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോൾ കേൾക്കാം. രൂക്ഷമായ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ തെങ്ങിന്റെ മണ്ടതന്നെ ചിലപ്പോൾ ഒടിഞ്ഞുതൂങ്ങാം.

മുൻകരുതലുകളെടുക്കാം

തെങ്ങിൻതോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് കൊമ്പൻചെല്ലിയെതടയാനുള്ള ആദ്യമാർഗം. അഴുകിയതെങ്ങിൻതടികൾഒരു കാരണവശാലും അലക്ഷ്യമായി വലിച്ചെറിയരുത്. അവ ചീന്തിയുണക്കിക്കത്തിക്കുക. ജൈവാവശിഷ്ടങ്ങൾ ജീർണിച്ചുനാറി തോട്ടങ്ങളിൽ കിടക്കാൻ അനുവദിക്കരുത്. തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാനുള്ളചാണകം ഉണക്കിസൂക്ഷിക്കാൻ ശ്രദ്ധിക്കുക. ചാണകക്കുഴികൾ കമ്പോസ്റ്റ് കുഴികൾ അഴുകുന്നജൈവാവശിഷ്ടങ്ങൾ എന്നിവയിൽ പെരുവലച്ചെടി അപ്പാടെ ഇടുകയോ അത് ഇടിച്ചുപിഴിഞ്ഞ് സത്തെടുത്ത് തളിക്കുകയോചെയ്താൽ കൊമ്പൻചെല്ലി മുട്ടയിട്ട്‌പെരുകുന്നത് ഒഴിവാക്കാം. കൂടാതെ മെറ്റാറൈസ്യം എന്ന പച്ചക്കുമിൾ ഒരുക്യുബിക് മീറ്ററിന്  100ഗ്രാം  കൾച്ചർ അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാലും ജൈവജീർണ വസ്തുക്കളിലെ കൊമ്പൻചെല്ലിയുടെ വളർച്ച തടയാവുന്നതാണ്.

കൊമ്പൻചെല്ലിയെ തുരത്താം

ചെറിയപ്രായത്തിൽത്തന്നെതുടങ്ങണം. തൈകൾ പറിച്ചു നടുന്നതുമുതൽ അതിന് ഏഴെട്ടുവർഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളിൽ ജൈവകീടനാശിനികൾ തളിച്ചും വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ടാക്കോ 300 ഗ്രാം അതേഅളവിൽ  പൂഴി(മണൽ)യുമായിചേർത്ത് വർഷത്തിൽ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പിൽ വരെ നിറച്ചുവെക്കാം ചെറിയതൈത്തെങ്ങുകളാണെങ്കിൽ പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട്മൂടുന്നതും ഇവയെ തുരത്താൻ ഫലപ്രഥമാണ്.

ഇനികൊമ്പൻചെല്ലിയുടെആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് നാം കാണുന്നതെങ്കിൽ ചെല്ലിക്കോലുപയോഗിച്ച് കുത്തിയെടുത്ത് നനശിപ്പിക്കാം. കൂമ്പിൽ വരുന്ന ദ്വാരങ്ങളിലൂടെയാണ് ഇവയെ കുത്തിപ്പുറത്തെടുക്കുക. അതിനുശേഷം മാങ്കോസെബ് എന്ന കുമിൾനാശിനി പൂഴിയുമായിചേർത്ത് (ഒരുതൈയ്ക്ക് 3-4 ഗ്രാം) ദ്വാരത്തിൽ വിതറി അടയ്ക്കാം.

വൈറസ് ഫിറമോൺ കെണികൾ

കൊമ്പൻചെല്ലിയെ കൂട്ടത്തോടെ നശിപ്പിക്കുന്ന വൈറസ് അസുഖം പരത്തിയ ചെല്ലികളെവിട്ടും ഇവയെ നശിപ്പിക്കാവുന്നതാണ്. ഒറിക്ടസ് റൈനോസൈറസ്‌വൈറസ് എന്ന ഒരിനം വൈറസാണിത്. ഇങ്ങനെ വൈറസ്ബാധയുള്ളചെല്ലികൾ ഒരു ഹെക്ടറിന് 12-15 എന്നതോതിലാണ് വേണ്ടിവരിക. ഞങ്ങനെ വൈറസ് ബാധയേറ്റ ചെല്ലികൾ മറ്റുള്ളവയിൽ അസുഖം പരത്തി അവയെ 15-20 ദിവസത്തിനുള്ളിൽ കൊന്നൊടുക്കും. എന്നാൽ ചിലയിടങ്ങളിൽ വൈറസിനെതിരെ കൊമ്പൻചെല്ലികൾ പ്രതിരോധശേഷിനേടിയതായും കാണപ്പെടുന്നുണ്ട്.

കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ ഒരു പ്രദേശത്തെ കേരകർഷകരൊന്നാകെ ചെയ്തുവരുന്ന ഒരു പ്രതിരോധമാർഗമാണ് ഫിറമോൺകെണി തികച്ചും ഫലപ്രഥമായ ജൈവമിത്രകീടനിയന്ത്രണമാണിത്. ഒറിക്ടാ ലൂർ, ആർ.ബി. ലൂർ എന്നിങ്ങനെ കമ്പോളത്തിൽ കിട്ടുന്ന ഫിറമോണുകൾ കുഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകർഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടർ തെങ്ങിൻതോപ്പിലേക്ക് ഇത്തരം രണ്ടു കെണികൾ ധാരാളമാണ്.

Leave a Reply