
എന്താണ് മാമ്പൂഹോപ്പറുകൾ.
പഴങ്ങളുടെ രാജാവ് എന്ന നാമത്തിൽ അറിയപ്പെടുന്ന മാമ്പഴത്തിന് ഇന്നും മുൻപന്തിയിൽ തന്നെയാണ് സ്ഥാനം. മാവിനെ പല കീടങ്ങളും ആക്രമിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട കീടമാണ് മാമ്പൂഹോപ്പറുകൾ. എന്താണ് മാമ്പൂഹോപ്പറുകൾ. ഇഡിയോസ് കോപ്പസ് എന്ന ജനുസ്സിൽ പെട്ട മൂന്നിനം ഹോപ്പറുകൾ മാവിൻറെ പ്രധാന ശത്രുക്കളാണ്. ഇതിൽ നിവിയോസ് പാർസസ് ആണ് കേരളത്തിൽ മാവിൻറെ പ്രബല ശത്രു. മൂന്ന് -നാല് മില്ലിമീറ്റർ വലുപ്പമുള്ള ചെറു കീടങ്ങൾ ആണിവ. ഹോപ്പറുകൾ മാവിൻറെ ഇളം നോമ്പിനുള്ളിലും പൂക്കല തണ്ടിനുള്ളിലും ചിലപ്പോൾ ഇലകളിലും മുട്ടകളിടുന്നു ഹോപ്പറുകളും കുഞ്ഞുങ്ങളും മൃദുലമായ…