ജാതിക്ക കൃഷി

നമ്മുടെ കേരളം പുരാതന കാലം തൊട്ടേ സുഗന്ധവ്യഞ്ജനത്തിന് പേരുകേട്ട സ്ഥലമാണ്. അതിൽ പ്രധാനപെട്ടതാണ് നമ്മുടെ ജാതിക്ക. സംസ്‌കൃതത്തില്‍ ഇവയെ സുഗന്ധി, ത്രിഫല എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. 

വിപണിയിൽ ഏറെക്കുറെ സ്ഥാനം പിടിച്ചടക്കിയ ജാതിക്ക ഔഷധമേഖലയിൽ മുൻപന്തിയിലാണ് . ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പഴയകാലത്തെപോലെ ഇപ്പോഴും മേന്മ ഒട്ടും നഷ്ടപ്പെടാത്ത സുഗന്ധവ്യഞ്ജനമാണ് ജാതിക്ക.


ജാതിയുടെ ജന്മദേശം ഇന്തോനീസ്യയിലെ ബാന്‍ഡ ദ്വീപുകളാണ്. ബ്രിട്ടീഷുകാരുടെ കടന്നുവരവോടെയാണ് ജാതിക്കൃഷിയുടെ കടന്നുകയറ്റം ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ,എന്നിവിടങ്ങളിൽ പ്രശസ്തമായത്, എങ്കിലും ജാതിക്കൃഷിയുടെ വളർച്ചയിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ കേരളമാണ്. 

ജാതികൃഷിയില്‍ കര്‍ഷകരുടെ സവിശേഷ താല്‍പര്യവും ശ്രദ്ധയും കൂടിവരുന്നുണ്ട്. കൂടുതലായും ഇപ്പോൾ തീരപ്രദേശങ്ങളില്‍ ഇതിന്റെ കൃഷി കൂടുതല്‍ കാണപ്പെടുന്നു. ജാതികൃഷിയില്‍ നല്ല വിളവുകിട്ടാന്‍ ഏറ്റവും അനുയോജ്യമായത് ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്.

ഈ ജാതിക്കൃഷിയെ കുടുതലായ് തനിവിളയെക്കാളും മിശ്രവിളയായിട്ടാണ് കൃഷിചെയ്തുവരുന്നത്. കാരണം നേരിട്ടടിക്കുന്ന വെയിലിനേക്കാള്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതികൃഷിക്കനുയോജ്യം. മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ജാതിയുടെ വേറൊരു സവിശേഷതയാണ് ജാതിയില്‍ ആണ്‍-പെണ്‍ വൃക്ഷങ്ങൾ ഉണ്ട്, എന്നാൽ പെണ്‍മരം മാത്രമേ ഫലം തരുകയുള്ളൂ.


എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷിചെയ്യാന്‍ കൂടുതല്‍ അനുയോജ്യമെങ്കിലും ജൈവവളങ്ങളും ജലസേചനവും നല്‍കിയാല്‍ എവിടെയും കൃഷിചെയ്യാവുന്നതാണ് ജാതിക്ക. ജാതിക്കൃഷിയെ വാണിജ്യാടിസ്ഥാനത്തിൽ കൃഷിക്കായ് ബഡ് തൈകളാണ് അനുയോജ്യം. കൂടാതെ ഇവയുടെ കൃഷിരീതിയിൽ ഇവയെ തനിവിളയായ് കൃഷി ചെയ്യുമ്പോൾ തൈകള്‍ തമ്മില്‍ 30 അടിയെങ്കിലും അകലം പാലിക്കണം അതാണ് അവയുടെ വളർച്ചക്ക് ഉത്തമം. മഴയുടെ ലഭ്യതയും നീർവാർച്ച ഉറപ്പാക്കി ജാതി തൈകള്‍ കൃഷിചെയ്യാം. 

ഇവയുടെ വളപ്രയോഗം സ്രെധിക്കേണ്ട ഒന്നാണ്.
ജൈവവളമോ രാസവളമോ അവയുടെ കലർപ്പും കൃഷിയുടെ പുരോഗതിയനുസരിച് ചേര്‍ത്ത് കൊടുക്കാവുന്നതാണ്.


ഇവയ്‌ക്ക ഉണ്ടാകാറുള്ള കുമിള്‍ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കുമിള്‍ നാശിനികള്‍ തളിച്ചുകൊടുക്കുന്നത് നല്ലതാണ്. 

ഇവയുടെ വിളവെടുപ്പ് വർഷത്തിൽ പലതവണകളായി വിളകിട്ടാറുണ്ട്. എങ്കിലും കുറഞ്ഞത് ജാതിക്കായ വിളയാന്‍ ഒമ്പത് മാസമെടുക്കുമെങ്കിലും എടുക്കാറുണ്ട് . വിളഞ്ഞ ഫലത്തിൽനിന്നും ജാതിക്കുരുവും പത്രിയും ശേഖരിച്ചെടുക്കുകയാണ് വിളവെടുപ്പ് രീതി. ഇവയെ ഉണക്കി സൂക്ഷിക്കാം.

ജാതിക്ക അച്ചാർ ആണ് ഏറ്റവും പ്രാധാന്യമുള്ള വിഭവം. ജാതിക്കാത്തോടിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത്.
ജാതിക്ക വിളവെടുപ്പിന് തയ്യാറാകുമ്പോൾ ഇത് തുറന്നുപിടിക്കും. 

ജാതിക്ക വിത്തുകൾ / കെർണൽ ഒരു സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.
ആൻറി ഓക്സിഡൻറുകളിൽ ധാരാളം ജാതിക്കയിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജാതിക്കുരു പൊടിച്ചു ഉപയോഗിക്കാറുണ്ട്. വേദനസംഹാരി, ആന്റി ഡിപ്രസന്റ്, ചർമ്മസംരക്ഷണത്തിനും ഇത് ഫലപ്രദമാണ്.

Leave a Reply