
കറിവേപ്പിനെ മുരടിപ്പിക്കുന്ന രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിവിധികള്‍
അടുക്കളത്തോട്ടത്തിലെ കറിവേപ്പ് വേണ്ട രീതിയില്‍ വളരുന്നില്ലെന്ന പരാതി നിരവധി പേരാണ് ഉന്നയിക്കുന്നത്. വിവിധ തരത്തിലുള്ള കീടങ്ങളും രോഗങ്ങളും ബാധിക്കുന്നതാണ് കറിവേപ്പിന്റെ വളര്‍ച്ച മുരടിക്കാന്‍ കാരണം. ഇത്തരം രോഗങ്ങളെയും കീടങ്ങളെയും തുരത്താന്‍ വിവിധ മാര്‍ഗങ്ങള്‍ നാം പ്രയോഗിക്കാറുണ്ട്. എന്നാല്‍ പലതും ഫലപ്രദമാകാറില്ല. ചില ലളിതമായ രീതികള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങള്‍ മറികടക്കാവുന്നതേയുള്ളൂ. ഇലചുരുളലും മുരടിപ്പും കറിവേപ്പിലെ പ്രധാന പ്രശ്‌നം ഇലമുരടിപ്പാണ്. മണ്ഡരി-മുഞ്ഞ എന്നിവയുടെ ആക്രമണം മൂലമാണിത് വരുന്നത്. പുതിയതും പഴയതുമായ ഇലകളുടെ പുറത്ത് ഇളം പച്ചനിറത്തില്‍ അനേകം ചെറിയ…