നെല്ല് കൃഷിയിലെ ജൈവവളപ്രയോഗങ്ങൾ

നെല്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ തോതില്‍ ആവശ്യമായവയാണ് പാക്യജനകം, ഭാവഹം, ക്ഷാരം, കാല്‍സ്യം, മഗ്നീഷ്യം, ഗന്ധകം എന്നീ മൂലകങ്ങള്‍. ഇരുമ്പ്, ബോറോണ്‍, സിങ്ക്, മാംഗനീസ് എന്നിവ കുറഞ്ഞ തോതില്‍ മതി. കൂടിയ തോതില്‍ ആവശ്യമായ മൂലകങ്ങള്‍ രാസവളത്തിലൂടെയും കുറഞ്ഞ തോതില്‍ ആവശ്യമായവ ജൈവളത്തിലൂടെയുമാണ് ലഭിക്കുന്നത്. ജൈവവളങ്ങള്‍ മണ്ണിന്‍റെ ഫലപുഷ്ടി നിലനിര്‍ത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ മണ്ണില്‍ വെള്ളം പിടിച്ചു നിര്‍ത്താനും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും ജൈവവളങ്ങള്‍ ആവശ്യമാണ്. നാം ചേര്‍ക്കുന്ന രാസവങ്ങളെ പാകപ്പെടുത്തി ചെടികള്‍ക്കു വലിച്ചെടുക്കാന്‍ പാകത്തിലാക്കി എടുക്കുന്നതും…

Read More

പയറുവര്‍ഗചെടികളില്‍നിന്നും കിട്ടാവുന്ന ജൈവവളത്തിന്‍റെ തോതും നൈട്രജന്‍റെ ലഭ്യതയും 

മണ്ണിന്‍റെ ആരോഗ്യവും വിളവു തരാനുള്ള ശേഷിയും വര്‍ധിപ്പിക്കാന്‍ പയര്‍വര്‍ഗ ചെടികള്‍ക്കു സാധിക്കും. ഇവ വളര്‍ത്തിയ ശേഷം മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ പുതയിടുകയോ ചെയ്താല്‍ മതി. നാടന്‍ പയര്‍ മുതല്‍ പ്രത്യേക പയര്‍ വര്‍ഗവളച്ചെടികള്‍ക്കു വരെ ഈ കഴിവുണ്ട്.  ഇത്തരം ചെടികളുടെ വേരില്‍ കാണുന്ന മുഴകളില്‍ ഉള്ള ബാക്ടീരിയകള്‍ നൈട്രജന്‍ ശേഖരിക്കുന്നു. ചെടികള്‍ അഴുകുമ്പോള്‍ ഈ നൈട്രജന്‍ വിളകള്‍ക്ക് ലഭ്യമാകും. ഒരു ഹെക്ടറിന് വിവിധ തരം പയറുവര്‍ഗചെടികളില്‍നിന്നും കിട്ടാവുന്ന ജൈവവളത്തിന്‍റെ തോതും നൈട്രജന്‍റെ ലഭ്യതയും താഴെ കൊടുത്തിരിക്കുന്നു. വിള  ജൈവവളത്തിന്‍റെതൂക്കം…

Read More

വാണിജ്യ വിളയായ കശുമാവിനെ കുറിച്ചറിയാം

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശമെന്നു കരുതപ്പെടുന്നുണ്ട്. ഇന്ന് ബ്രസീലിനു പുറമേ ഇന്ത്യ, മൊസാമ്പിക്ക്, താന്‍സാനിയ, കെനിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ കശുമാവ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിപ്പോരുന്നു. ഭാരതത്തില്‍ 16- നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്. മലബാറുകള്‍ പോര്‍ട്ടുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനു പറങ്കിമാവെന്ന പേരു ലഭിച്ചു. ഭാരതത്തില്‍ കേരളത്തിനു പുറമേ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും…

Read More

കായ് ചീയല്‍, ഫംഗസ് ബാധ എന്നിവയ്ക്ക് ഒറ്റ പരിഹാരം, ഒരു ഗ്ലാസ് പാല്‍

പശുവില്‍ പാല്‍ മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. തൈര്, മോര്, നെയ്യ്, വെണ്ണ എന്നിവയെല്ലാം പാലില്‍ നിന്നാണ് നാം വേര്‍തിരിക്കുന്നത്. ചെടികള്‍ക്കും പാല്‍ നല്ലതാണോ…? അതെ എന്നു തന്നെയാണ് ഉത്തരം. പാല്‍ ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും പലതരം രോഗങ്ങള്‍ മാറാനും കീടങ്ങളെ തുരത്താനും ഉപകരിക്കും. തയാറാക്കുന്ന വിധം ഒരു ഗ്ലാസ് പാലെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. നല്ല പോലെ ഇളക്കിയ ശേഷം വേണം ഉപയോഗിക്കാന്‍. നാടന്‍ പശുവിന്റെ പാലാണെങ്കില്‍ ഉത്തമം. ലായനി തയാറാക്കി…

Read More

ഇല മഞ്ഞളിച്ചു ചെടികള്‍ നശിക്കുന്നു ; കാരണവും പരിഹാരവും

ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ നശിച്ചു പോകുന്നത് നിലവില്‍ കര്‍ഷകര്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. പച്ചക്കറികള്‍ മുതല്‍ തെങ്ങിനും വാഴയ്ക്കും വരെ ഈ പ്രശ്‌നമുണ്ട്. ഇതൊരു രോഗമാണെന്നു കരുതി നിരവധി പ്രതിവിധികള്‍ ചെയ്തിട്ടുമൊരു ഫലവും ലഭിക്കാതെ ചെടി മുരടിച്ചു നിന്ന് ഉത്പാദനമില്ലാതെ വലിയ നഷ്ടമണ് കര്‍ഷകര്‍ക്കുണ്ടാകുക. മണ്ണില്‍ മഗ്നീഷ്യമെന്ന ന്യൂട്രിയന്റിന്റെ കുറവാണ് ഇലകള്‍ മഞ്ഞളിക്കാന്‍ കാരണം. മഴ പെയ്ത് മണ്ണിലെ മഗ്നീഷ്യമെല്ലാം ഒലിച്ചു പോയതാണിപ്പോള്‍ ഈ പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. ചെടികളില്‍ ഉത്പാദനം പക്രിയകള്‍ നടക്കണമെങ്കില്‍ മഗ്നീഷ്യം കൂടിയേ…

Read More

മാതളനാരങ്ങയുടെ തൊലി മികച്ച ജൈവവളം

പഴം – പച്ചക്കറി അവിശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കുന്ന പതിവുണ്ട്. കമ്പോസ്റ്റാക്കിയോ നേരിട്ടോ ഇവ ചെടികളുടെ ചുവട്ടിലിട്ടു കൊടുക്കും. ഇങ്ങനെ വളമായി നല്‍കാന്‍ ഏറെ അനുയോജ്യമാണ് മാതള നാരങ്ങയുടെ തൊലി.  മാതളനാരങ്ങയുടെ തൊലി വളമായി ഉപയോഗിക്കേണ്ട രീതികള്‍ നോക്കാം. 1. ചുവട്ടിലൊഴിക്കാന്‍ ലായനി മാതളനാരങ്ങയുടെ തൊലി ദ്രാവക രൂപത്തിലാക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇതിനായി തൊലി ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിലിട്ട് അരച്ചെടുക്കുക. എന്നിട്ട് കുറച്ച് വെള്ളം ചേര്‍ത്ത് ഇളക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ദ്രാവക രൂപത്തിലായതിനാല്‍ ചെടികള്‍ക്ക് വേഗത്തില്‍…

Read More

ഓർക്കിഡ് തണ്ട് ഉപയോഗിച്ച് തൈകൾ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ഓർക്കിഡ് വിഭാഗത്തിൽ വളർത്താൻ എളുപ്പവും, വിവിധ നിറങ്ങളും ഡെൻഡ്രോബിയം ഇനങ്ങൾക്ക് തന്നെയാണ്. നീണ്ട തണ്ടിൽ രണ്ടു വശത്തേക്കും വളരുന്ന ഇലകൾ. ഏറ്റവും മുകളിൽ നിന്നോ ഇലകൾക്കിടയിലെ തണ്ടുകളിൽ നിന്നോ പൂക്കൾ കുലകളായി വളരുന്നു. ഈ പൂക്കൾ കൊഴിഞ്ഞ് പോയതിന് ശേഷം ആ തണ്ട് പുതിയ ചെടികൾ വളർത്താൻ ഉപയോഗിക്കാം. തണ്ടിൽ കുറേ node കാണാം അതിലാണ് പുതിയ തൈകൾ വളരുന്നത് – അതിനായി തണ്ടുകൾ നല്ല വൃത്തിയാക്കിയ കത്തി കൊണ്ട് മുറിക്കണം.മുറിച്ച ചെടിയുടെ ഭാഗത്ത് ഏതെങ്കിലും ഫംഗിസൈഡ്…

Read More

കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്

എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്? പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ? ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ്…

Read More

ജൈവകീടനാശിനിയായ വഡേലിയയെക്കുറിച്ചറിയാം

പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ ഉപയോഗിക്കാം. കടുംനിറത്തില്‍ മാറ്റ്’ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ.നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. സിംഗപ്പുര്‍ ഡേയ്‌സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടിതാഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടിഞ്ച്കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ പച്ചച്ചാണകമോ നേര്‍പ്പിച്ച് തളിച്ചുകൊടുക്കണം….

Read More

സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ?

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാന്‍ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്-മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ അധ്വാനം, ഒരു നാടന്‍ പശു.ഇദ്ദേഹത്തിന്‍റെ രീതിയനുസരിച്ച് ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. ചെടികള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ…

Read More