
തേനീച്ചകളുടെ മഴക്കാല പരിചരണം
തേനീച്ചക്കർഷകരുടെ ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിഘട്ടവും മഴക്കാലമാണ്. പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന കോളനികൾ മഴക്കാലത്ത് എളുപ്പം എത്തിപ്പെടാവുന്ന സ്ഥലത്തും തെങ്ങിൻതോപ്പുകളുടെ പരിസരപ്രദേശം കേന്ദ്രീകരിച്ചും മാറ്റി സ്ഥാപിക്കണം. പിന്നീട് സൂപ്പർ ചേംബറിൽ (ബ്രൂഡ് ചേംബറിന് മുകളിൽ തേൻ ശേഖരിക്കുന്നതിന് സ്ഥാപിച്ച തട്ടുകള്‍) ഒന്നുമാത്രം നിലനിർത്തി മറ്റുള്ളവ എടുത്തുമാറ്റണം. അവശേഷിക്കുന്ന ചേംബറിലെ തേനറകൾ (റാഗലുകൾ) അറുത്തുമാറ്റിയ ശേഷം വലിയ റബർ ചിരട്ടകൾ ചേംബറിനകത്ത് ഇറക്കി ഉറപ്പിച്ചുവയ്ക്കുക. ഈ ചിരട്ടകളിലാണ് പഞ്ചസാര ലായനി ഒഴിച്ചു കൊടുക്കേണ്ടത്. പഞ്ചസാര ലായനി തയാറാക്കുന്ന വിധം…