തക്കാളി കൂടുതൽ കായ്ക്കാൻ ചെയ്യേണ്ട പൊടികൈകൾ

നമ്മുടെയൊക്കെ മിക്ക വീടുകളിലും തക്കാളി ചെടി ഉണ്ടാകുമല്ലോ . തക്കാളി നല്ല രീതിയിൽ പൂവും കായുമൊക്കെ ഇട്ടു വരുന്ന സമയത്ത് വാടിപ്പോകുന്നു, വലിയ കായ്കൾ ഉണ്ടാകുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . ഇതൊക്കെ എങ്ങനെ മാറ്റിയെടുക്കുമെന്ന് എല്ലാവർക്കും സംശയമാണ്. രണ്ടു പൊടികൾ ഉണ്ടെങ്കിൽ തക്കാളി അത്യാവശ്യം നല്ല ഭംഗിയായി വളർത്തിയെടുക്കാൻ സാധിക്കും. വലിയ കായ്കൾ ഉണ്ടാകാനും വാടി പോകാതിരിക്കാനും നിറയെ കായ്കൾ ഉണ്ടാകാനുമൊക്കെ സഹായിക്കുന്ന പൊടികളാണിത്. തക്കാളി പെട്ടെന്ന് വാടി പോകാൻ കാരണം മണ്ണിൽ നിന്നുണ്ടാകുന്ന പ്രശ്നമാണ്…

Read More

ക്യാരറ്റ് കൃഷിക്ക് സ്ഥലമില്ലേ ? എങ്കിൽ ഇനി വലക്കൂട്ടിൽ കൃഷി ചെയ്യാം

ഒരു ശീതകാല പച്ചക്കറി വിളയാണ്‌ കാരറ്റ്. ആരോഗ്യത്തിന് വേണ്ട ഒരുപാട് ഗുണങ്ങൾ കാരറ്റിലുണ്ട്. കാരറ്റ് പച്ചയ്ക്കും വേവിച്ചും കഴിക്കാം. സാമ്പാർ,അവിയൽ,തോരൻ,സാലഡ് തുടങ്ങിയ വിഭവങ്ങളിൽ കാരറ്റ് ചേർക്കാം.തടി കുറയ്ക്കാനും, കൊളസ്‌ട്രോൾ കുറയ്ക്കാനും,കണ്ണിന്റെ ആരോഗ്യത്തിനുമെല്ലാം കാരറ്റ് സഹയിക്കുന്നുണ്ട്. കേരളത്തിൽ സാധാരണ കാന്തല്ലൂർ,മറയൂർ എന്നിവിടങ്ങളിലാണ് കാരറ്റ് കൃഷി ചെയ്ത് വരുന്നത്. തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമേ കാരറ്റ് കൃഷി ചെയ്യാൻ കഴിയൂ എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ കേരളത്തിന്റെ ഏത് കാലാവസ്ഥയിലും കാരറ്റ് വിളയിക്കാം. ഒരുപാട് നൂനത കൃഷിരീതികൾ കർഷകർ…

Read More

വേലി ചീരയുടെ അത്ഭുത ഗുണങ്ങളും ഒളിഞ്ഞിരിക്കുന്ന അപകടവും.

നമ്മുടെ വീട്ടിലും പറമ്പിലുമെല്ലാം സുലഭമായി കണ്ടു വരുന്ന ഒരു ചിരയാണ് വേലിചീര . വേലിച്ചീര, ബ്ലോക്ക് ചീര , ഇംഗ്ലീഷ് ചീര, സിംഗപ്പൂർ ചീര എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഈ ചീര. മഴക്കാലത്ത് ധാരാളമായി ഇത് പറമ്പുകളിൽ പിടിച്ചു വരുന്നു . സാധാരണ കാണുന്ന ചീര ഇലയിൽ നിന്നും വ്യത്യസ്തമാണ് കാഴ്ചയിൽ സിംഗപ്പൂർ ചീര അഥവാ വേലിചീര എന്ന് പറയുന്ന ചീര . വിറ്റാമിൻ ഇ, കാർബോ ഹൈഡ്രേറ്റ്, ഫോസ്ഫറസ് , പ്രോട്ടീൻ തുടങ്ങിയവയുടെ…

Read More

മണ്ണു പരിശോധന സാമ്പിൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃഷിസ്ഥലത്തെ പരിശോധനക്കായി എടുക്കുന്ന സാമ്പിള്‍  മുഴുവന്‍ പ്രതിനിധീകരിക്കുന്നതായിരിക്കണംഓരോ പറമ്പ് അല്ലെങ്കില്‍ ഓരോ നിലത്തില്‍ നിന്നും പ്രത്യേക സാമ്പിളൂകള്‍ എടുക്കുക.കൃഷിയിടത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ്‍ കൂട്ടികലര്‍ത്തി ഒരു സാമ്പിള്‍ തയ്യാറാക്കി പരിശോധിക്കണം.ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഘടന, ആഴം,സ്ഥലത്തിന്‍റെ ചരിവ്, നീര്‍ വാര്‍ച്ചാ സൌകര്യങ്ങള്‍, ചെടികളുടെ വളര്‍ച്ച മുതലായവയുടെ അടിസ്ഥാനത്തില്‍ ഓരോ കൃഷിയിടങ്ങളില്‍ നിന്നും പ്രത്യേക സാമ്പിളുകള്‍ എടുക്കണംചെടികള്‍ വരിവരിയായി നട്ടിരിക്കുകയാണെങ്കില്‍ രണ്ടു വരികള്‍ക്കിടയില്‍ നിന്നുമാണ് സാമ്പിള്‍ എടുക്കേണ്ടത്.മണ്ണ് സാമ്പിളുകള്‍ കുമ്മായം, ജിപ്സം വളങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തരുത്….

Read More

വിത്തിനായി കൃഷിചെയ്യാം, പണമുണ്ടാക്കാം

ഒട്ടേറെ നാടൻ വിത്തിനങ്ങളുടെ കലവറയായിരുന്നു നമ്മുടെ കേരളം. ഓരോ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ പച്ചക്കറിവിത്തുകളും നെൽവിത്തിനങ്ങളും നമുക്കുണ്ടായിരുന്നു. എന്നാൽ പലതും അപ്രത്യക്ഷമായി. ഉള്ളതുതന്നെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പലർക്കും ഇപ്പോഴും മനസ്സിലായിട്ടില്ല. വിത്തു സംരക്ഷണം മാത്രമല്ല. വിത്തു ശേഖരണവും അവയുടെ വ്യാപകമായ വിതരണവും  നമ്മുടെ ലക്ഷ്യമാകണം. വിത്തിലൂടെ പണമുണ്ടാക്കാം ജനിതക വ്യതിയാനം നടത്തിയ പരുത്തിവിത്തിലൂടെ മൊൺസാന്റോ എന്ന ആഗോള ഭീമൻ ഇന്ത്യയിൽനിന്ന് കൊയെ്തടുത്തത് കോടികളാണ്. അത്രയുമില്ലെങ്കിലും നാടൻ വിത്തുകളുടെ ശേഖരണത്തിലൂടെയും അവയുടെ വിപണനത്തിലൂടെയും നമുക്കും പണം ഉണ്ടാക്കാം. വിപണിയിൽ…

Read More

നേരിട്ട് വിത്തു പാകികൊണ്ടുള്ള കാരറ്റ് ബീറ്റ്റൂട്ട് , റാഡിഷ് കൃഷി രീതി

ഓറഞ്ച്, ചുവപ്പ്, കറുപ്പ് നിറങ്ങളിലുണ്ട് കാരറ്റ്. ഇവിടെ ഓറഞ്ച് ഇനങ്ങൾക്കാണ് പ്രചാരമേറെ. ഉത്തരേന്ത്യയിൽ ചുവപ്പ് കാരറ്റുകൾക്കാണ് പ്രിയം. റാഡിഷ് ചുവപ്പ്, വെള്ള എന്നി നിറങ്ങളിലുണ്ട്. എരിവു കുറവുള്ള തൂവെള്ള ഇനങ്ങൾക്കാണ് പ്രിയം. കൃഷിരീതി: നേരിട്ട് വിത്തു പാകിയാണ് കാരറ്റും, ബീറ്റ്റൂട്ടും, റാഡിഷും കൃഷി ചെയ്യുന്നത്. ഭക്ഷ്യയോഗ്യ ഭാഗമായ വേരുകൾക്ക് ക്ഷതം വരാതെ വളരാനുള്ള സാഹചര്യമൊരുക്കണം. നവംബർ പകുതിയോടെ കൃഷിയിറക്കാം. നല്ല നീർവാർച്ചയും സൂര്യപ്രകാശവും ഇളക്കമുള്ള മണ്ണുമുള്ള സ്ഥലമാണ് യോജ്യം. സ്ഥലം നല്ല വണ്ണം ഉഴുതു മറിച്ച് അതിൽ…

Read More

മുന്തിരി കൃഷി വള്ളി മുറിച്ചും, മുളപ്പിച്ച തൈകൾ കൊണ്ടും ചെയ്യേണ്ട വിധം

വള്ളി മുറിച്ചു നട്ടോ, മുളപ്പിച്ച തൈകൾ കൊണ്ടോ ആണ് ഇതിന്റെ കൃഷി. നന്നയി വളരുന്ന ചെടിയിലെ 8-10 മില്ലീ മീറ്റര്‍ കനമുള്ള മുക്കാലടിയോളം നീളമുള്ള കമ്പുകള്‍ മുളപ്പിക്കാം. സെപ്റ്റംബര്‍-ഒക്ടോബര്‍ ആണ് നല്ല നടീല്‍കാലം. നല്ല വെയില്‍ കിട്ടുന്നിടത്ത് സ്ഥലമൊരുക്കി 75cm വീതം ആഴവും വീതിയുമുള്ള കുഴിയെടുത്തു അതില്‍ 2:1:1 എന്ന അളവില്‍ ചുവന്ന മണ്ണും മണലും ചാണകപ്പൊടിയും നിറച്ചു ഇതിലാണ് നന്നായി വേരുപിടിച്ച നല്ല മുകുളങ്ങളുള്ള തൈ നടേണ്ടത്. വേരുപിടിപ്പിച്ച തൈകള്‍ ഇന്ന് നഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടും….

Read More

ഉള്ളിയുടെ അവശിഷ്ടങ്ങൾ കൊണ്ട് നല്ല ജൈവ കീടനാശിനി ഉണ്ടാക്കാം.

അടക്കളത്തോട്ടത്തിലെ വിളകളെ ആക്രമിക്കുന്ന കായീച്ചകളെയും വിവിധ തരം ഉറുമ്പുകളെയും തുരത്താന്‍ ഉള്ളി കീടനാശിനി ഉപയോഗിക്കാം.ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്.കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉള്ളിയുടെ അവശിഷ്ടങ്ങൾ മതി കീടനാശിനി തയാറാ ക്കാനും.   ചെലവില്ലാതെ തയാറാക്കാവുന്ന കീടനാശിനിയാണിത്.ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്.ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തി ക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം.ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. ഇത്…

Read More

മഴക്കാലത്തെ കൃഷിയില്‍ അറിയേണ്ടതെന്തൊക്കെ?

മഴക്കാലം കേരളത്തിന്റെ കൃഷിക്കാലം കൂടിയാണ്. ചില പ്രധാന വിളകളുടെ മഴക്കാലകൃഷിരീതി പരിചയപ്പെടാം. ചീരമഴക്കാലം പൊതുവേ ചീരയ്ക്ക് പറ്റിയതല്ല. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമാകും. എന്നാല്‍ പച്ചച്ചീര മഴക്കാലത്തിനും നടാവുന്നതാണ്. നീർവാർച്ചയുള്ള സ്‌ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം. വിത്തു നേരെ വിതയ്‌ക്കുമ്പോഴും വിത്തു പാകുമ്പോഴും പൊടിമണലും അരിപ്പൊടിയും കൂട്ടിക്കലർത്തണം. വിത്തു ചിതറി വീഴാനും ഉറുമ്പു കൊണ്ടുപോവുന്നതു തടയാനുമാണിത്. ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങൾ. വെണ്ട…

Read More

ചെണ്ടുമല്ലി(ബന്ദി) കൃഷി, കര്‍ഷകര്‍ക്കു നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്?

കേരളത്തില്‍ ഉപയോഗിക്കുന്ന ചെണ്ടുമല്ലിയുടെ നല്ലഭാഗവും തമിഴ്നാട്ടില്‍നിന്നാണ് വരുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ നന്നായി വിളവുണ്ടാക്കാവുന്ന ഒരു കൃഷിയാണിത്. അതുമനസിലാക്കിയ പല കര്‍ഷകക്കൂട്ടായ്മകളും ഇപ്പോള്‍ ചെണ്ടുമല്ലി കൃഷിചെയ്ത് നല്ല ലാഭം ഉണ്ടാക്കുന്നുണ്ട്. അവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ചെണ്ടുമല്ലി (മാരിഗോൾഡ്) കേരളത്തിൽ പ്രധാനമായും രണ്ട് സീസണുകളിലായാണ് ഇപ്പോള്‍ കൃഷിചെയ്തുവരുന്നത്. ഓണക്കാലത്തും മണ്ഡലകാലത്തും. ഓണത്തിനു വിളവെടുക്കണമെങ്കില്‍ തിരുവോണത്തിന് 80 ദിവസം മുമ്പ് തൈ പറിച്ചു നടേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൃത്യസമയത്ത് വിളവെടുക്കാൻ സാധിക്കൂ. മണ്ഡലകാലത്താണു വിളവെടുക്കേണ്ടതെങ്കില്‍ സെപ്റ്റംബർ അവസാനം വിത്തിടണം….

Read More