
ചെലവില്ലാതെ പാവലും പടവലവും കൃഷി ചെയ്യാം.
കേരളത്തില്‍ വില്‍പ്പനയ്ക്കായി കൃഷി ചെയ്യാവുന്ന പ്രധാന ഇനമാണ് പാവലും പടവലവും. ഇതു പോലും ഇപ്പോള്‍ നമ്മള്‍ മാര്‍ക്കറ്റില്‍ നിന്നും കാശു കൊടുത്തു വാങ്ങുകയാണ്. രണ്ടിന്റേയും കൃഷി രീതി ഒരു പോലെയാണ്. 20-30 സെന്റിഗ്രേഡ് താപനിലയാണ് ഇവയുടെ വളര്‍ച്ചക്ക് അനുയോജ്യമായത്. അതുകൊണ്ട് തന്നെ മഴക്കാലത്ത് കീടബാധ ഏറുന്നതിനാല്‍ ഇവയുടെ കൃഷി അത്ര അനുയോജ്യമല്ല. വളക്കൂറുള്ള ഏത് മണ്ണിലും ഇവ നന്നായി വളരും. പാവക്കയിലെ കയ്പു രസത്തിന് കാരണം മൊമോര്‍ഡിന്‍ എന്ന രാസവസ്തുവാണ്. ഇനങ്ങള്‍ പാവലില്‍ പ്രിയ, കോ-1, എംഡി…