
വിത്തുകള്‍ എളുപ്പത്തില്‍ മുളപ്പിക്കാനുള്ള ചില പൊടിക്കൈകള്‍..
പാകുന്ന വിത്തുകൾ മുളക്കുന്നില്ല. ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ആണ്. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. പലരും നെഴ്സറികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നെഴ്സറികളിൽ ലഭിക്കത്തൊള്ളൂ. നമ്മൾ ആഗ്രഹിക്കുന്ന ചെടികൾ നട്ടു വളർത്താൻ പറ്റാത്ത അവസ്ഥ. ഒരു തൈക്കു 10-15 രൂപ കൊടുക്കേണ്ടതായും വരും. ഒന്ന് രണ്ട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ….