
മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ
മലയാളികളുടെ ഊണ് മേശയിൽ സ്വാദെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുളക്. അതുകൊണ്ടു തന്നെ സ്വന്തമായി മുളക് കൃഷി ചെയ്യുന്നത് വരവ്-ചിലവ് കണക്ക് നോക്കി ജീവിക്കുന്ന കുടുംബങ്ങൾക്ക് ഏറെ സഹായകമാണ്. പച്ചമുളകും കാന്താരി മുളകും പോലെ തന്നെ നമ്മുക്ക് വീടുകളിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ഉണ്ട മുളക് അഥവാ മത്തങ്ങാ മുളക്. നല്ല പ്രതിരോധ ശ്കതിയുള്ളവയാണ് ഉണ്ട മുളകും, അവയുടെ തൈകളും. അതുകൊണ്ടു തന്നെ ഈ തൈകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ഇല മുരടിപ്പ് ഉണ്ടാകുകയോ ഇല്ല. വിത്ത് പാകുമ്പോൾ നല്ലൊരു…