
ടിഷ്യൂകള്‍ച്ചര്‍ വാഴയുടെ പരിചരണ രീതികൾ
ടിഷ്യൂ കൾച്ചർ ‘എന്നത് ഒരു വാഴയിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് ധാരാളം തൈകൾ ഉണ്ടാക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. വാഴയുടെ കന്നിന്റെയുള്ളിൽ നിന്നോ, വാഴക്കൂമ്പിന്റെ ഉള്ളിൽ നിന്നോ ഉള്ള അഗ്രമുകുളങ്ങളിൽ നിന്നാണ് ഈ സാങ്കേതികവിദ്യ (Micro propagation )വഴി തൈകൾ ഉണ്ടാക്കുന്നത്. വാഴകളിൽ വിത്ത് (seed )വഴിയുള്ള വംശവർധനവ് അപൂർവ്വമാണ്. മാത്രമല്ല അത്തരത്തിൽ ഒരു തൈ ഉണ്ടായി വളർന്ന് വിളവെടുക്കാൻ ഒരുപാട് സമയം വേണ്ടിവരും. ആയതിനാൽ തള്ള വാഴയുടെ കിഴങ്ങിൽ (മാണം, Rhizome ) നിന്നും പൊട്ടി…