കയർ മേഖലയിൽ നിന്ന് കാർഷിക മേഖലയിലേക്ക് കടന്ന് വന്ന മായിത്തറയുടെ “ജൈവകർഷകൻ . V P സുനിൽ.

കൃഷി ഓഫീസർ റെജിസാറിന്റെ ക്ലാസ്സും കൈമുതൽ 1992-ൽ തുടങ്ങിയ തന്റെ കയർ ഫാക്ടറി ജീവിതം ,തുടർന്നുള്ള ആ തൊഴിൽ ജീവിതത്തിന്റെ അധ:പതനവും ഒരു നിയോഗമെന്നോണം കാർഷിക മേഖലയിലേക്ക് എത്തപ്പെടുകയായിരുന്നു!.ഇന്ന് കഞ്ഞിക്കുഴിയിലെ എണ്ണം പറഞ്ഞ ജൈവകർഷകരിൽ പ്രമുഖനാണ് സുനിൽ. 23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടു ആൺ കുഞ്ഞുങ്ങളുടെ അച്ഛനായതിന്റെ ഇരട്ടി സന്തോഷവും നിലവിൽ നടക്കുന്ന മൽസ്യകൃഷിയുടെ വിളവെടുപ്പും വില്പനയും മറ്റു പച്ചക്കറികളുടെ വിളവെടുപ്പും വിശേഷങ്ങളുമായി സുനിൽ എത്തുന്നു Farmer First എന്ന പരിപാടിയിൽ നാളെ വൈകിട്ട് 6 നു കൃഷിജാഗ്രൺ കേരളയുടെ ഫേസ്ബുക് പേജിലൂടെ…

Read More