
മരച്ചീനിക്ക് ഇടയിൽ മഞ്ഞൾ നട്ടാൽ എലിയെ അകറ്റാം
പ്രകൃതി സൗഹൃദ കൃഷിയിൽ മരച്ചീനി നടുന്നതും പ്രത്യേക രീതിയിലാണ്. ചരിവുള്ള സ്ഥലമാണെങ്കിൽ ചരിവിന് എതിരായി 2 അടി വീതിയിലും സൗകര്യപ്രദമായ നീളത്തിലും വാരം കോരുന്നു. ഇത് ഏപ്രിൽ മാസത്തിലെങ്കിലും ചെയ്തു തീർക്കണം. മെയ് മാസത്തിലെ പുതു മഴയ്ക്ക് വാരത്തിന്റെ മദ്ധ്യഭാഗത്ത് 3 അടി അകലത്തിൽ ഓരോ മരച്ചിനിക്കമ്പ് മുറിച്ചു നടുക. മരച്ചീനിക്കിടയിൽ, ജൂൺ മാസമാകുമ്പോഴേക്കും മഞ്ഞൾ നടണം എലിയെ അകറ്റി നിർത്താനാണ് മഞ്ഞൾ നടുന്നത്. മരച്ചീനി കിളുർത്ത് രണ്ടാഴ്ച കഴിയുമ്പോഴേക്ക് പണയുടെ (വാരത്തിന്റെ) ഇരുവശങ്ങളിലും ഉണങ്ങിയ തെങ്ങോലകൾ…