
കുമിള്‍രോഗം: കരുതല്‍വേണം
മണ്ണിനോട് ചേര്‍ന്നുള്ള മൂടുള്ള ഭാഗത്ത് അഴുകല്‍ കണ്ടുവരുന്നതാണ് കുമിള്‍ രോഗ ലക്ഷണം. ഡിസംബറിലെ രാത്രി മഞ്ഞും പകല്‍ ചൂടും കാരണം കാര്‍ഷികവിളകളില്‍ പലതരത്തിലുള്ള കുമിള്‍രോഗങ്ങള്‍ ഉണ്ടാകാം. ഈ കാലാവസ്ഥയില്‍ അവിച്ചില്‍, അഴുകല്‍ എന്നീ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നെല്ലിനുണ്ടാകുന്ന അവിച്ചില്‍, പച്ചക്കറി വിളകളായ ചീര, പയര്‍, നടുനന വിളകളായ ചേമ്പ്, ചേന, കാച്ചില്‍, ഉദ്യാനച്ചെടികളായ ആന്തൂറിയം, ഓര്‍ക്കിഡ് എന്നിവയെ ബാധിക്കുന്ന കടചീയല്‍ അഥവാ മൂടുചീയല്‍ രോഗം ഇതിനുദാഹരണം. റൈസ്‌ക്ടോണിയ എന്ന കുമിളാണ് രോഗകാരി. മണ്ണിനോട് ചേര്‍ന്നുള്ള മൂടുഭാഗത്ത്…