
കൃഷിയിലെ കീടങ്ങളെ തുരത്താൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് സസ്യ അധിഷ്ഠിത കീടനാശിനികൾ
പച്ചക്കറി കൃഷിയിൽ മികച്ച രീതിയിൽ വിളവ് ലഭിക്കുവാൻ സമയാസമയങ്ങളിൽ കീടനിയന്ത്രണ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, ചെലവുകുറഞ്ഞതുമായ കീട നിയന്ത്രണ രീതികൾ താഴെ നൽകുന്നു. വേപ്പില നിമാവിരകൾക്കെതിരെയായി വേപ്പില മണ്ണിൽ ചേർക്കുകയോ മണ്ണിൽ പുതയായി ഉപയോഗിക്കുകയോ ചെയ്യാം. വഴുതന, വെണ്ട എന്നിവയെ ബാധിക്കുന്ന നിമാവിരകളെ അകറ്റുവാൻ ചെടി ഒന്നിന് 250 ഗ്രാം വേപ്പില എന്ന അളവിൽ ഉപയോഗിക്കുന്നത് നല്ലതാണ്. വേപ്പില ചെടി തെങ്ങിൻ തോട്ടത്തിൽ വേപ്പിൻ ചെടികൾ മഴക്കാലത്ത് നട്ടുവളർത്തിയാൽ വേരുകളെ തിന്നു നശിപ്പിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്നു….