കവുങ്ങുകളിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗവും പരിഹാര മാർഗങ്ങളും

കവുങ്ങു കൃഷിയിൽ കണ്ടുവരുന്ന രോഗമാണ് ഇലപ്പുള്ളി .കവുങ്ങിന്റെ ഇലകളിൽ കാണുന്ന മഞ്ഞപൊട്ടുകളും ചിതലരിച്ചതുപോലെ ഉള്ള ചില ഭാഗങ്ങളും അവ ഒരു ഇലയിൽ നിന്ന് തുടങ്ങി പെട്ടന്ന് തന്നെ മറ്റുള്ളവയിലേക്കും വ്യാപിക്കുന്നു.ഓലയുടെ ഹരിതകം ഇല്ലാതായി ഇലകളും പൂങ്കുലകളും കരിച്ചുകളയുന്ന ഫംഗൽ ബാധ പകർച്ചവ്യാധിപോലെ പടരുകയാണ് .ഒരു കവുങ്ങിന് പിടിപെട്ടാൽ ആ നാട്ടിലെയാകെ കൃഷിയെ രോഗബാധ കീഴടക്കുന്നു.

നിലവിൽ കുമിൾ നാശിനി പ്രയോഗം നടത്തുക എന്നതാണ് ഈ രോഗം പടർന്നു പിടികാത്തിരിക്കാനുള്ള ഏക പ്രതിവിധി.കുമിൾ രോഗ നാശിനി തയാറാകാനായി ചുക്കുപൊടി ,പാൽ ,വെള്ളം ഇവ ആവശ്യമാണ്.2 ലിറ്റർ വെള്ളത്തിൽ ചുക്കുപൊടി നന്നായി യോജിപ്പിച്ചു തിളപ്പിക്കുക .നന്നായി ഇളക്കണം ദ്രാവകം പകുതിയാകുമ്പോൾ ഇളക്കി വെച്ച് തണുപ്പിക്കുക .2 ലിറ്റർ വെള്ളം ചേർക്കുക.അതിനു ശേഷം പാലും ചേർത്ത് 24 മണിക്കൂർ അടച്ചു വെയ്ക്കുക .48 മണിക്കൂറിനകം ഈ ലായനി രോഗത്തിനെതിരെ ഉപയോഗിക്കാവുന്നതാണ് .

വേപ്പെണ്ണ മിശ്രിതവും ഉത്തമ പരിഹാര മാർഗ്ഗനാണ്.ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം ബാർ സോപ്പ് ലയിപ്പിക്കുക അതിൽ 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്തു ചേർക്കുക.20 മില്ലി ലിറ്റർ വേപ്പെണ്ണ ഇതിൽ ചേർത്ത് നന്നായി ഇളക്കുക.രോഗം ബാധിച്ച ഭാഗങ്ങളിൽ ഈ ലായനി തളിക്കുക.

Leave a Reply