കേരളത്തിന്റെ മൊത്തം വിസ്തൃതി 38,855 ചതുരശ്രകിലോമീറ്റർ ആണ്.
2001-ലെ സെൻസസ് പ്രകാരം ജനസംഖ്യ 318.39 ലക്ഷം. ജനങ്ങളുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്. കൃഷിഭൂമി കഴിഞ്ഞാൽ കേരളത്തിലെ ഗ്രാമീണ ജനതയുടെ പ്രധാന ഉൽപ്പാദകസമ്പത്ത് കന്നുകാലികളാണ്. 2000-ലെ കന്നുകാലി സെൻസസി പ്രകാരം സംസ്ഥാനത്ത് 2490707 കന്നുകാലികളും (പശു, കാള) 111465 മഹിഷങ്ങളും (എരുമകളും പോത്തുകളും) 1598159 ആടുകളും ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സങ്കരവർഗ പ്രജനനരീതി വ്യാപകമായി സ്വീകരിച്ചതിന്റെ ഫലമായി കറവമാടുകളുടെ ഉൽപ്പാദനശേഷി ഗണ്യമായി വർധിച്ചു. അറുപതുകളിലെ പ്രതിവർഷ പാലുൽപ്പാദനം രണ്ടു ലക്ഷം ടൺ മാത്രമായിരുന്നു. 2001-2002 ൽ പാലുൽപ്പാദനം27 ലക്ഷം ടണ്ണായി ഉയർന്നു. സാങ്കേതികവിദ്യയിൽ വരുത്തുന്ന മാററത്തിലൂടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ഉയർത്തി നിലനിർത്താൻ സാധിക്കണമെങ്കിൽ ഒരു വശത്ത് പാലിന്റെ വിപണിയിൽ വികാസമുണ്ടാവണം; അതേസമയം തീററ, ഫോഡർ എന്നിവ ലാഭകരമായ വിലയ്ക്ക് എപ്പോഴും ലഭ്യമാവണം. പ്രധാനമായി. കന്നുകാലികൾക്കാവശ്യം സാന്ദ്രിതാഹാരമാണെങ്കിലും, പരുഷാഹാരത്തിന് വയ്ക്കാലിനെയാണ് ആശ്രയിക്കുന്നത്. കൂടുതൽ നാര് അടങ്ങിയിട്ടുള്ള വയ്ക്കോൽ, പുല്ല്
തുടങ്ങിയവ പരുഷാഹാരവും (roughage) പിണ്ണാക്ക്, തവിട്, കപ്പപ്പൊടി, ധാന്യങ്ങൾ.തുടങ്ങിയവ സാന്ദ്രിതാഹാര (concentrate)വുമാണല്ലോ. കഴിഞ്ഞ രണ്ടു പതിററാണ്ടുകൾക്കുള്ളിൽ നെൽക്ക്യഷി ചെയ്യുന്ന ഭൂമിയുടെ അളവ് പകുതിയായി കുറയുകയുണ്ടായി. എഴുപതുകളുടെ മധ്യത്തോടെ നെൽ കൃഷി ചെയ്തിരുന്ന 8. 75 ലക്ഷം ഹെക്ടർ ഭൂമിയിൽ നിന്ന് ഏതാണ്ട് 25 ലക്ഷം ടൺ വയ്ക്കോൽ ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ വയ്ക്കോലുൽപ്പാദനം പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് വയ്ക്കോൽ മതിയായ ആവശ്യത്തിന് ലഭിക്കുന്നില്ല. അതേ
സമയം പുൽകൃഷി മററു വിളകളെ അപേക്ഷിച്ച് ലാഭകരമല്ലാത്തതിനാൽ സംസ്ഥാന ക്യഷിരീതിയിൽ വരുന്നുമില്ല. മൊത്തം തീററച്ചെലവിന്റെ 60-70 ശതമാനവും സാന്ദ്രിതാഹാരത്തിനാണെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാന്ദ്രിത ഘടകത്തിന്റെ ഉൽപ്പാദനമാകട്ടെ സംസ്ഥാനത്ത് വളരെ കുറഞ്ഞ തോതിലാണ്. ആവശ്യം നിറവേററാൻ സാന്ദ്രിതാഹാരത്തിന്റെ 80 ശതമാനവും സമീപ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. സങ്കരവർഗ പ്രജനന സാങ്കേതികമാർഗത്തിലൂടെ കൈവരിക്കാൻ സാധിച്ചിട്ടുള്ള ഗുണഫലത്തിന്റെ ഒരു ഭാഗം സംസ്ഥാനത്തിനു പുറത്തേക്കു പോകുകയാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
സംസ്ഥാനത്ത് ഫോഡർ വിള ഉൽപ്പാദനം വർധിപ്പിക്കുക, ലഭ്യമായഫോഡർ തീററസോതസ്സുകൾ മിതമായി ഉപയോഗിക്കുക, സമീകൃത തീറ്റ സമ്പ്രദായം സ്വീകരിക്കുക, നിശ്ചിത വിസ്തീർണമുള്ള ഭൂപ്രദേശത്ത് കന്നുകാലികളും തീററയും തമ്മിൽ സന്തുലനം നിലനിർത്തുക, സംയോജിപ്പിച്ച തീററയുടെ ഗുണവും വിതരണവും മെച്ചപ്പെടുത്തുക എന്നിവയാണ് തീറ്റപ്രശ്നം പരിഹരിക്കുന്നതിന് താത്വികമായി സ്വീകരിക്കാവുന്ന കാര്യങ്ങൾ.
പച്ചപ്പുല്ല് തീററയിൽ ഉൾപ്പെടുത്തുന്നതു വഴി ക്ഷീരോൽപ്പാദനം ലാഭകരമാക്കാമെന്നതിനു പുറമെ താഴെ പറയുന്ന മററു നേട്ടങ്ങളുമുണ്ട്.
1. പോഷക ഗുണമുള്ള പുൽ-പയർ മിശിത തീററ കൊണ്ടു തന്നെ പ്രതിദിനം 7 ലിററർ പാൽ ഉൽപ്പാദിപ്പിക്കാം.
2. വില കൂടിയ സാന്ദ്രിതാഹാരങ്ങളുടെ അളവ് കുറയ്ക്കാം.
3. തീററച്ചെലവിൽ 50% കുറവ് ലഭിക്കും.
4. കന്നുകാലികൾക്കാവശ്യമായ പോഷകങ്ങൾ കുറഞ്ഞ ചെലവിൽ കിട്ടുന്നു.
5, പാലിന്റെ ഗുണമേന്മ മെച്ചപ്പെടുന്നു.
6. പശുക്കളുടെ ജനിതകകഴിവുകൾ ഫലപ്രാപ്തമാക്കുന്നു.
7,കന്നുകുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് സഹായിക്കുന്നു.
8.കന്നുകാലികളുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.
9.കേരളത്തിന് 200 കോടിയിലധികം രൂപ ലാഭം കൈവരുന്നു.
ഫോഡർകൃഷി വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെക്കാലം മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ 25 വർഷക്കാലം കൊണ്ട് ഫോഡർകൃഷി കൂടുതൽ പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നെങ്കിലും ആധുനിക സമ്പ്രദായം കേരളത്തിൽ വിപുലമായ രീതിയിൽ അനുവർത്തിച്ചിട്ടില്ല. താൽക്കാലികമായി രൂപം നൽകിയിട്ടുളള ‘സമഗ്ര ഫോഡർ വികസന പരിപാടി’ താഴെപ്പറയുന്ന നാലു നടപടികൾ വിഭാവന ചെയ്യുന്നു.
1. തെങ്ങിൻതോപ്പുകളിൽ ഇടവിളയായി പുല്ല്-പയർവർഗ സമ്മിശ കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുക.
2 നെൽപ്പാടങ്ങളിൽ (രണ്ടാം വിള കഴിഞ്ഞ്) ചോളം, വൻപയർ എന്നീ വിളകൾ(ലഭ്യമായ ഈർപ്പം ഉപയോഗപ്പെടുത്താൻ കഴിയുന്ന വിള) വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുക.
3. പ്രക്യത്യാ ഉള്ള പുൽമേടുകൾ, ഉണക്കപ്പുല്ല് (ഹേ) എന്നിവ ഉണ്ടാക്കുന്നത് അഭിവൃദ്ധിപ്പെടുത്തുക.
4. ഇടവഴികൾക്കരികിലും വലിയായും ഫോഡർ വിളകൾ നടുക.
കേരളത്തിലെ ഫോഡർ ഉൽപ്പാദനത്തിന് പ്രതികൂലമായിട്ടുള്ള കാര്യം കൃഷിഭൂമിയുടെ പൊതുവെയുള്ള ദൗർലഭ്യതയും ഛിന്നഭിന്നമായ കൃഷിഭൂമിയുമാണ്. ഊർജിത കാർഷികവിളവുൽപ്പാദനത്തിനിടയ്ക്ക് പരിമിതമായ തുണ്ടുഭൂമിയേ ഈ
പരിപാടിക്ക് കിട്ടുന്നുള്ളൂ. അതായത് തെങ്ങിൻ തോപ്പുകളിൽ ഇടവിള, തരിശായി കിടക്കുന്ന നെൽപ്പാടങ്ങൾ, അതിരുകൾ, അപൂർവമായി തുറസ്സായ സ്ഥലങ്ങളും.മേൽപ്പറഞ്ഞ പരിമിതികളൊക്കെത്തന്നെയുണ്ടെങ്കിലും ഫോഡർകൃഷി കുറച്ചു കൂടെ വിപുലപ്പെടുത്തേണ്ടത് ഒരാവശ്യം തന്നെയാണ്. നമുക്ക് ലഭ്യമാകുന്ന സ്ഥലങ്ങളിലൊക്കെ ശാസ്ത്രീയ രീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ ഫോഡർകൃഷി ലാഭകരമാക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും കഴിയും. കാരണം, ലോകത്താകമാനമുള്ള കന്നുകാലികൾ പുല്ലിനങ്ങളെയും പയറുവർഗ ഫോഡർ വിളകളെയുമാണ് ആഹാരത്തിന് ആശ്രയിക്കുന്നത്. ഇവ രണ്ടിന്റെയും കൂടെയുള്ള ഒരു ശിതക്യഷിയിൽ പുല്ലിനങ്ങൾ മാടുകളുടെ വയറു നിറയ്ക്കുന്നതിനും പയറുവർഗങ്ങൾ വയറു നിറയ്ക്കുന്നതോടൊപ്പം മിശ്രിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും സഹായകമാകുന്നു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ 1962-ൽ സ്ഥാപിതമായ ‘ഇന്ത്യൻ ഗ്രാസ് ലാൻഡ് ആൻഡ് ഫോഡർ റിസർച്ച് ഇൻസ്റ്റിററ്റ്യൂട്ട്’ (IGFRI) എന്ന സ്ഥാപനമാണ് ഫോഡർ വിളകളിൽ മുഖ്യഗവേഷണം നടത്തുന്നതും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നടത്തുന്ന ഫോഡർ ഗവേഷണങ്ങളെ ഏകോപിപ്പിക്കുന്നതും. കഴിഞ്ഞ രണ്ടരദശാബ്ദത്തിനിടയിൽ ഇന്ത്യയിൽ കൃഷിചെയ്യുന്ന ഫോഡർ വിളകളുടെ സ്ഥലവിസ്തൃതി കൂടിയിട്ടില്ല. മററ് കാർഷിക വിളകൾക്കുള്ള പ്രാധാന്യമാണ് ഇതിനു കാരണം. അതിനാൽ ഫോഡർ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള ഏകമാർഗം ഉള്ള സ്ഥലത്തു നിന്നുള്ള ഉൽപ്പാദനം മെച്ചപ്പെടുത്തുകയാണ്, അതായത് ഫോഡർ വിളകളുടെ ഉൽപ്പാദനക്ഷമത കൂട്ടുക. കൂടാതെ, തരിശായി കിടക്കുന്ന, യാതൊന്നിനും പ്രയോജനമില്ലാത്ത
പ്രദേശങ്ങളിൽ കൂടി ഫോഡർ കൃഷി വ്യാപിപ്പിച്ച് ഉൽപ്പാദനം വർധിപ്പിക്കുകയെന്നതും ലക്ഷ്യമാക്കാം.
ഫോഡർ ഗവേഷണപദ്ധതികളുടെയെല്ലാം മുഖ്യലക്ഷ്യം ഫോഡർ ഉൽപാദനം വർധിപ്പിക്കുകയെന്നുള്ളതാണ്. ഈ ലക്ഷ്യം മുൻനിർത്തി ധാരാളം ഗവേഷണങ്ങൾ കേരളത്തിലും നടക്കുന്നുണ്ട്; പ്രധാനമായി വെള്ളായണി കാർഷിക കോളെജിലെ അഗ്രോണമി, പ്ലാന്റ് ബ്രീഡിങ് വിഭാഗങ്ങളിലായിട്ടാണു നടക്കുന്നത്. കൂടാതെ,കേരളാ ലൈവ്റാക്ക് ഡവലപ്പ്മെന്റ് ബോർഡിന്റെ മാട്ടുപ്പെട്ടി, ധോണി എന്നീപ്രാദേശികകേന്ദ്രങ്ങളിലും നടന്നുവരുന്നു. വെള്ളായണി കാർഷിക കോളെജിൽ നടത്തിയ വിപുലമായ പഠനങ്ങളിൽ കേരളത്തിലേക്ക് യോജിച്ച ഫോഡർ വിളകൾ ഏതൊക്കെയാണെന്നും അവയുടെ കൃഷിരീതികളും വളപ്രയോഗവും എങ്ങനെയാണ് നടത്തണ്ടതെന്നും കണ്ടുപിടിച്ചിട്ടുണ്ട്. ഇപ്പോഴും ഗവേഷണപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയുമാണ്. പുതിയ ഇനങ്ങളുടെ പ്രജനനരീതികളും മറ്റുള്ള സംസ്ഥാനങ്ങളിൽ വികസിപ്പിച്ചെടുത്തിട്ടുള്ള ഉൽപ്പാദനശേഷി കൂടിയ ഇനങ്ങളുടെ കേരളത്തിലെ പ്രകടനവും പരീക്ഷിച്ചു നോക്കുന്നുണ്ട്. അങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നല്ലതെന്ന് തെളിഞ്ഞ പല ഇനങ്ങളും ഇവിടെയും പഠനവിധേയമാക്കുകയും അവ നല്ലതാണെങ്കിൽ കേരളത്തിലേക്കും കൃഷിചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്യുന്നു.
പുല്ലിനങ്ങളായ ഗിനി, സങ്കര നേപ്പിയർ, പാരപ്പുല്ല്, കോംഗോ സിഗ്നൽ,സിറേററിയ, ഗാംബാ, സിഗ്നൽ പുല്ല് എന്നിവയും പയറുവർഗങ്ങളായ വൻപയർ,സ്റ്റൈലോസാന്തസ്, സെൻട്രോസീമ, സിറാഴോ, റൈസ് ബീൻ, ലാബാബ് ബീൻസ് എന്നിവയും ധാന്യവർഗവിളകളായ ചോളം (മക്കച്ചോളം, മണിച്ചോളം), ബജ്റ
മുതലായവയും സുബാബുൾ, അഗത്തി തുടങ്ങിയ വൃക്ഷങ്ങളും കേരളത്തിലേക്ക് യോജിച്ച ഫോഡർ വിളകളാണെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. പുൽ-പയർ മിശ്രിതങ്ങളായി ഗിനി-വൻപയർ, നേപ്പിയർ-വൻപയർ, ഗിനി-മുതിര, നേപ്പിയർ ലാബ് ലാബ് ബീൻസ്, ഗിനി-റൈറലോ എന്നിവയും കേരളത്തിലേക്ക് യോജിച്ചവ തന്നെ.
കേരളത്തിൽ ഫോഡർ വിളകൾ തനിവിളയായി ഒരിക്കലും കൃഷി ചെയ്യാൻ പററില്ല. മറ്റു വിളകൾ കൃഷിചെയ്യുന്നതിന്റെ കൂട്ടത്തിൽ കുറച്ചു സ്ഥലം ഫോഡറിനും കൂടി ഉപയോഗപ്പെടുത്താനേ സാധിക്കും. ചെറിയ ഭൂഉടമകൾക്ക് (50 സെന്റിൽ താഴെ കൃഷിയിടം) 10-20 സെന്റ് സ്ഥലം ഫോഡർ കൃഷിക്കായി മാററി വയ്ക്കാൻ സാധിക്കുകയില്ല. അതിനാൽ ലഭ്യമാകുന്ന സ്ഥലം ശാസ്ത്രീയമായി പരമാവധി പ്രയോജനപ്പെടുത്തിയാൽ ഫോഡർ ഉൽപ്പാദനവും തദ്വാരാ കന്നുകാലികളുടെ പരിപാലനവും സാധ്യമാക്കാം.കേരളത്തിൽ ഫോഡർ വിളകൾ കൃഷി ചെയ്യാൻ പറ്റിയ മാർഗങ്ങൾ ഇനിപറയുന്നവയാണ്.