കേരം തിങ്ങും കേരള നാട്
കാർഷിക സംസ്കൃതി ഓതും നാട്
നമ്മുടെ പൈതൃകവും സംസ്ക്കാരവും കൃഷിയിൽ നിന്ന് തുടങ്ങിയതും അതിനനുബന്ധമായി വികസിച്ചു വന്നതുമാണ്. മണ്ണിൽ ചുവടുറപ്പിച്ചു നിൽക്കുന്ന ഓരോ കർഷകനുമാണ് നമ്മുടെ സമ്പദ്ഘടനയുടെയും സുസ്ഥിര വികസനത്തിന്റെയും അടിത്തറ. ഈ തിരിച്ചറിവ് മനസിലും തുടർന്ന് മണ്ണിലും കൃഷിയിലേക്കും എത്തിക്കുന്ന അഗ്രോകോപ്സ് എന്ന ആശയത്തിന് കരുത്ത് പകരുന്നത് അതിന്റെ അടിസ്ഥാന പ്രവർത്തനങ്ങളാണ്.

നല്ല വളം നല്ല മണ്ണിനും നല്ല വിളയ്ക്കും
നല്ല വിത്ത് നല്ല വിളയ്ക്കും നല്ല നാളേയ്ക്കും.
നൂതന കൃഷി ഉപകരണങ്ങൾ നൂതന യുഗത്തിലേക്ക്
നല്ല അറിവും നാട്ടറിവും,കർഷകരിൽ നിന്നും കർഷകരിലൂടെ കർഷകരിലേക്ക്.
അഗ്രോകോപ്സ് ഓരോ വീടിന്റെയും ഓരോ നാടിന്റെയും ആശയമാക്കി ഒരു പുത്തൻ കാർഷിക സംസ്കാരത്തിനു നമുക്ക് തുടക്കം കുറിക്കാം.
അഗ്രോ കോപ്സ് -“കർഷകരിൽ നിന്നും കർഷകരിലൂടെ കർഷകരിലേക്ക് “
എന്ത് കൊണ്ട് അഗ്രോ കോപ്സ്?
ഉയർന്ന ഗുണനിലവാരമുള്ള ജൈവവളങ്ങൾ, പ്രീമിയം കാർഷിക ഉപകരണങ്ങൾ, മുന്തിയ ഇനം വിത്തുകൾ, ഹൈബ്രിഡ് തൈകൾ,കാലി തീറ്റകൾ, കോഴി തീറ്റകൾ, അക്വാ ഫുഡ്സ് മുതലായവ, മിതമായ നിരക്കിൽ നമ്മളിലേക്കെത്തന്നു.പരിസ്ഥിതിസൗഹൃദ ഉപകരണങ്ങൾ, കാർഷിക -കാർഷികേതര സേവനങ്ങളായ സോളാർ ഫെൻസിങ്, മഴ മറ, ഹൈഡ്രോപോണിക്സ്, , നൂതന ജലസേചന രീതികൾ,പ്രിസിഷൻ അഗ്രികൾച്ചർ തുടങ്ങിയ സേവനങ്ങളും, പരിശീലന പരിപാടികളും നമ്മളിലേക്കെ ത്തുന്നു.
പ്രദേശികമായി നമ്മൾ ഉത്പ്പാ ദിപ്പിക്കുന്ന കാർഷിക കാർഷികേതര ഉൽപ്പന്നങ്ങൾ ഔട്ലെറ്റുകളിലൂടെയും www.agrocops.online എന്ന കാർഷിക ഈ കോമേഴ്സ് പ്ലാറ്റ്ഫോമിലൂടെയും വിപണനം ചെയ്യുവാനുള്ള അവസരം ലഭ്യമാകുന്നു.
ഓരോ ആഗ്രോകോപ്സ് കാർഷിക വാണിജ്യ വിഞ്ജാന വിനിമയ കേന്ദ്രത്തിലൂടെയും അഗ്രോകോപ്സ് കർഷക കൂട്ടായ്മയിലൂടെയും നമ്മുക്ക് അന്യമായി കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ നമ്മുക്ക് തിരിച്ചു പിടിക്കാം.
നല്ലറിവും നാട്ടറിവും ജൈവീക കാർഷിക രീതിയും നമ്മുടെ തലമുറക്ക് പകർന്നു നൽകി നല്ലൊരു നാളെക്കായ് നമ്മുക്ക് ഒരുമിച്ച് മുന്നേറാം.
അഗ്രോകോപ്സ് : കർഷകരിൽ നിന്നും കർഷകരിലൂടെ കർഷകരിലേക്ക്