HyzAgrocops

വീടുകളിൽ ഉള്ളി കൃഷി ചെയ്യാൻ കമ്പോസ്റ്റും ബയോഗ്യാസ് സ്ലറിയും മതി.

അടുക്കളയിലെ ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി എന്ന് പറയുന്നത്. ഉള്ളി വീട്ടിൽ തന്നെ കൃഷി ചെയ്യാം.  സാധാരണ ഒരു ഉള്ളി നടുകയാണെങ്കിൽ അതിൽ നിന്നും ഒന്നു മുതൽ എട്ടു വരെ ഉള്ളികൾ വരെ ലഭിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഉള്ളി വിത്ത്‌ തിരഞ്ഞെടുക്കുമ്പോൾ (Selection of Onion seed) വിളവെടുപ്പ് സമയമാകുമ്പോഴേക്കും ഇതിൻറെ തണ്ടുകൾ ചെടികൾക്ക് താഴേക്ക് വരുന്നതായി കാണാൻ കഴിയും. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഉള്ളി തന്നെയാണ് കൃഷിക്ക് വേണ്ടി എടുക്കേണ്ടത്. കടയിൽ നിന്നും…

Read More

ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും

ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ച വാര്‍ത്ത‍ നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്. പച്ച മുളക് പ്രധാന ഇനങ്ങള്‍ അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)ഉജ്ജ്വല –…

Read More

ബജ്റ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ് – കൃഷി ചെയ്ത് തുടങ്ങാം

ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ് ബജ്റ. മുത്തിന്റെ ആകൃതിയിലുള്ള ഈ വിള ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. ഇരുമ്പ് സത്ത്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നവുമാണ്. തണുപ്പ് കാലത്ത് ശരീര ഊഷ്മാവു നിയന്ത്രിക്കുന്നതിനു വേണ്ടി ബജ്റ കഴിക്കുന്നത് നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ ഒരു ശീലം തന്നെയാണ്. വെള്ളക്കെട്ടില്ലാത്ത എല്ലാതരം പ്രദേശങ്ങളും ഈ വിളയുടെ കൃഷിക്ക് അനുയോജ്യമാണ്. ഒന്നോ രണ്ടോ പ്രാവശ്യം നിലം ഉഴുതുമറിച്ച്, കട്ടകൾ ഉടച്ച്, മണ്ണ് പരുവപ്പെടുത്തിയെടുക്കണം. പ്രധാനമായും…

Read More

ജൈവ കൃഷിയിൽ ഉപയോഗിക്കുന്ന പ്രധാന ബാക്റ്റീരിയകളെ പരിചയപെടാം.

ജൈവ കൃഷിയിൽ ഉപയോഗിക്കുന്ന പ്രധാന മിത്ര കുമിളുകൾ / ബാക്ടീരിയകൾ പച്ചക്കറി നടുമ്പോൾ ശ്രദ്ധിക്കു ഈ നാലു ജൈവ മിത്ര കുമിളുകൾ / ബാക്ടീരിയകൾ പരിചയപ്പെടാം 1.ട്രൈക്കോഡെർമ spp 2.സ്യൂഡോമോണസ് spp 3.ബിവേറിയ spp 4.വെർട്ടിസീലിയം spp 1.ട്രൈക്കോഡെർമ ജൈവ കൃഷി ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു മിത്ര കുമിൾ ആണ് ട്രൈക്കോഡെർമ ട്രൈക്കോഡർമ: കർഷകർക്കിടയിൽ വളരെ പ്രചാരം നേടിയ ഒരു മിത്ര കുമിളാണ് ട്രൈക്കോഡർമ. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളിൽ കടന്ന് അവയെ നശിപ്പിക്കുന്നു.സസ്യങ്ങളിലെ വേരുചീയൽ…

Read More

പത്രപോഷണ വളപ്രയോഗ രീതി

ഇലകളിലൂടെ വളം നല്‍കുന്ന രീതിയെയാണ് പത്രപോഷണം എന്നുപറയുന്നത്. പര്‍ണപോഷണമെന്നും ഇതറിയപ്പെടുന്നു.ഇലകളുടെ പ്രതലത്തിലുള്ള സൂക്ഷ്മ സുഷിരങ്ങളായ സ്റ്റൊമേറ്റകളിലൂടെയാണ് വളം ഇലകള്‍ക്കുള്ളിലേക്ക് എത്തുന്നത്. പത്രപോഷണത്തിന് മണ്ണില്‍ വളം കൊടുക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് കൊടുക്കുന്ന വളം ഏറ്റവും വേഗത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു എന്നത്. അതുകൊണ്ട് തന്നെ ചെടികളുടെ വളര്‍ച്ചയിലെ പല നിര്‍ണായക ഘട്ടങ്ങളിലും പോഷകന്യൂനത അനുഭവപ്പെട്ടാല്‍ അത് ഉടനടി പരിഹരിക്കാന്‍ പത്രപോഷണത്തിലൂടെ സാധിക്കുന്നു. അതുപോലെ വിവിധ വളര്‍ച്ചാദിശകളില്‍ സൂക്ഷ്മമൂലക മിശ്രിതങ്ങള്‍ നല്‍കുന്നതിനും ഈ രീതി…

Read More

വാഴകൃഷിക്ക് ഏറ്റവും വലിയ ഭീഷണിയായ തണ്ട് തുരപ്പൻ പുഴുവിനെ ജൈവരീതിയിൽ നിയന്ത്രിക്കാം

വാഴകൃഷിക്ക് ഏറ്റവും വലിയ ഭീഷണിയാണ് തടതുരപ്പൻ പുഴു അഥവാ പിണ്ടിപ്പുഴു. ഇതിന്റെ വണ്ടുകൾക്ക് ഇടത്തരം വലിപ്പവും തിളങ്ങുന്ന ചുവപ്പും കറുപ്പും നിറവും ആണുള്ളത് . വാഴകൾക്ക് ഏതാണ്ട് 4-5 മാസമാകുമ്പോൾ മുതൽ കുലയുടെ ആരംഭം വരെ ഇവയുടെ ആക്രമണം ഉണ്ടാകാം. പെൺ വണ്ടുകൾ വാഴയുടെ പിണ്ടിയിൽ കുത്തുകളുണ്ടാക്കി പോളകളിലെ വായു അറകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. നാലഞ്ചുദിവസത്തിനുള്ളിൽ മുട്ടകൾ വിരിഞ്ഞ് വെളുത്ത നിറമുള്ള പുഴുക്കൾ പുറത്തിറങ്ങും. ഇവ പോളയുടെയും വാഴത്തടയുടെയും ഉൾഭാഗം കാർന്നുതിന്ന് ഏതാണ്ട് 25 ദിവസത്തിൽ പൂർണ്ണ വളർച്ചയെത്തും. ആക്രമണം കൊണ്ട് വാഴ…

Read More

പച്ചപ്പപ്പായയുടെ ഗുണങ്ങളെ കുറിച്ച് അറിയാം

പഴുക്കാത്ത പപ്പായയില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് പക്ഷെ ഇത് പലര്ക്കും അറിയില്ലെന്ന് മാത്രം. ഇതില്‍ വൈറ്റമിന്‍ എ, സി, ബി, ഇ എന്നിവയും അടങ്ങിയിരിക്കുന്നുണ്ട്. പച്ചപ്പപ്പായ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്നറിയൂ.. 1. അസുഖങ്ങള്‍ കുറയ്ക്കും:- പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പയിന്‍ ആന്റി-ഇന്‍ഫഌമേറ്ററി വസ്തുവാണ്. ഇത് നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള എല്ലാത്തരം രോഗങ്ങളെയും കുറയ്ക്കും. ആസ്തമ, സന്ധിവാതം, ഓസ്റ്റിയോത്രൈറ്റിസ് തുടങ്ങി മിക്ക രോഗങ്ങളെയും ചെറുത്തു നില്‍ക്കും. 2. ദഹനപ്രക്രിയ:- ദിവസവുമുള്ള നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചപ്പപ്പായ…

Read More

ഒരു സെൻ്റ് പച്ചക്കറി കൃഷിക്ക് വേണ്ട വിവിധ വിളകളുടെ അളവുകൾ

ചീര – 8 ഗ്രാം വിത്ത്,2 കിലോ കുമ്മായം,200 കിലോ ജൈവവളം,30 x 20 cm അകലം,868:1110:334 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ്(3 ഘട്ടമായി വളം ചെയ്യണം) വെണ്ട – 30 ഗ്രാം വിത്ത്,2 കിലോ കുമ്മായം,100 കിലോ ജൈവവളം,60 x 45 cm അകലം,955:777:467 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (2 ഘട്ടമായി വളം ചെയ്യണം) മുളക് – 4 ഗ്രാം വിത്ത്,2 കിലോ കുമ്മായം,75 x 45cm അകലം,ജൈവവളം 90 കിലോ,650:888:167 ഗ്രാം യൂറിയ:രാജ്‌ഫോസ്:പൊട്ടാഷ് (3 ഘട്ടമായി വളം ചെയ്യണം)…

Read More

മരച്ചീനിയിൽ കണ്ടുവരുന്ന ശല്ക്ക കീടങ്ങൾ

മരച്ചീനി ഇനം വിളകളിൽ പൊതുവായി കണ്ടുവരുന്ന ഒരു കീടമാണ് ശിൽക്ക കീടങ്ങൾ.സ്രവം വലിച്ചെടുക്കാൻ ഇല്ലം കീടങ്ങൾ തണ്ടിന് ചുറ്റും ഓതികൂടുന്നു .നൗവിൽ അതിനെ വ്യക്തമായ വെളുത്ത സ്രവങ്ങളാൽ പൊതിയുന്നു.പാർശ്വമുകുളങ്ങൾ ,ഇലഞെട്ടുകൾ ഇലയുടെ തായ്ഭാഗം എന്നിവ ചിലപ്പോളൊക്കെ ബാധിക്കപ്പെട്ടേക്കാം ഇലകൾ വിളറി വാടിപോകുകയും പൊഴിയുകയും ചെയുന്നു .അതെ സമയം സാരമായി ആക്രമിക്കപ്പെട്ട ചെടികൾ മുരടിക്കുന്നു .കീടങ്ങളുടെ അമിതമായ ആക്രമണം തണ്ടുകൾ ഉണങ്ങുന്നതിനും ദുർബലമാകുന്നതിനും കാരണമാകുന്നു.പലപ്പോളും അവ കാറ്റിൽ ഒടിഞ്ഞു വീഴുന്നതിനു കാരണമാകുന്നു .ഒടിഞ്ഞഭാഗത്തുനിന്നും പുതിയ മുകുളങ്ങൾ ഉണ്ടാകുകയും ധാരാളം…

Read More

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞൾ സത്തുകളിലൂടെ കീടങ്ങളെ തുരത്താം

ഇലകളെ നശിപ്പിക്കുന്ന പുഴുക്കൾ, പേനുകൾ, പേടി സ്വപ്നമാണ്. ഇവയിൽ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞൾ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം. 1. ഇഞ്ചി സത്ത് 50 ഇഞ്ചിയും രണ്ടു ലിറ്റർ വെള്ളവുമാണ് ഇഞ്ചി സത്ത് തയാറാക്കാൻ ആവശ്യം. ഇഞ്ചി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം നേരിട്ട് ചെടികളിൽ തളിക്കാം. തുള്ളൻ, ഇലച്ചാടികൾ, പേനുകൾ എന്നിവയെ നിയന്ത്രിക്കാനുപകരിക്കും….

Read More