പുതിനയിലയിലും മല്ലിയിലയും വീട്ടിലുണ്ടെങ്കിൽ ആരോഗ്യത്തിനും രുചിയ്‌ക്കും പിന്നെ മറ്റൊന്നും വേണ്ട
കറിവേപ്പില തന്റെ ഗുണങ്ങളെക്കുറിച്ച് വാചാലയായി പുസ്തകതാളുകളിൽ ഇടം നേടാറുണ്ടെങ്കിലും പൊതുവെ മടിയിൽ തൂങ്ങി അടുക്കളവാതിയിൽ പതുങ്ങി നിൽക്കുന്ന മല്ലിയിലയും പുതിനയും പോലെ മറ്റ് ചിലരും കൂടിയുണ്ടെന്നത് പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. ഇന്ന് അവരെക്കുറിച്ചുള്ള വിശേഷങ്ങളാണ്… നമ്മുടെ കുട്ടിക്കാലത്തിന് ഒരു ഗന്ധമുണ്ട്, സ്‌കൂൾ കാലത്തിനും കോളേജ് കാലത്തിനും അമ്മയ്‌ക്കും അച്ഛനും അടക്കം പ്രിയപ്പെട്ട വർക്കെല്ലാം ഗന്ധമുണ്ട്. ഇഷ്ടപ്പെട്ടൊരുഭക്ഷണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആ ഭക്ഷത്തിന്റെ ഗന്ധം കാറ്റിലൂടെ നമ്മുടെ രസനങ്ങളെ തൊട്ടു തലോടി പോകാറുണ്ട്. അപ്പോൾ ഗന്ധത്തിന് ജീവിതത്തിൽ വളരെയേറെ…

