HyzAgrocops

കുങ്കുമപ്പൂവ് നട്ടുവളര്‍ത്താം

കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണിത്. യൂറോപ്പിലാണ് ജനനമെങ്കിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ആസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, ഇംഗ്ലണ്ട്, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും വളരുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ ജമ്മു കശ്‍മീരിലും ഹിമാചല്‍ പ്രദേശിലുമാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. മണ്ണും കാലാവസ്ഥയും…

Read More

അറിയാം നക്ഷത്രമുല്ലയെ

ഹൃദ്യമായ മണം മാത്രമല്ല മുല്ല പൂക്കൾ നമുക്ക് സമ്മാനിക്കുക, മുല്ലയിലൂടെ നമുക്ക് വരുമാനവും നേടാം.പൂത്തുലഞ്ഞ മുല്ല പൂക്കൾ കണ്ണിനു കുളിർമയും മനസ്സിന് നവോന്മേഷവും പ്രദാനം ചെയ്യുന്നു. മലയാളിയുടെ വിവാഹസങ്കല്പങ്ങളിൽ മുല്ലയെക്കാൾ പ്രാധാന്യം മറ്റൊരു പുഷ്പത്തിനും ഇല്ല. കേരളത്തിലുടനീളം ഇന്ന് മുല്ലക്കൃഷി പ്രചാരത്തിലുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് കുറ്റിമുല്ല. ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യാസിൻ എന്ന പേർഷ്യൻ വക്കിൽ നിന്നാണ് ജാസ്മിൻ എന്ന പദത്തിന്റെ ഉത്ഭവം. “ഒലിയേസ” എന്ന ഇനത്തിൽ പെട്ട കുറ്റിച്ചെടിയാണ് മുല്ല. ശങ്കരന്കോവില്,…

Read More

കൂവക്കൃഷിയിൽ വിസ്മയം തീർക്കുന്ന യുവ കർഷകൻ

കുളപ്പുള്ളി മാമ്പറ്റപ്പടി ഗ്രാമം ഇന്ന് കൂവക്കൃഷിയുടെ വള്ളുവനാടൻ ആസ്ഥാന മെന്നറിയപ്പെടുന്നതിൽ അത്ഭുതമില്ല. കാർഷിക രംഗത്ത് മാമ്പറ്റപ്പടിയുടെ പേരെഴുതിച്ചേർത്തതിൽ വലിയൊരു പങ്കുണ്ട് അടുവക്കാട് അജിത് എന്ന യുവ കർഷകന്. കൊടും ചൂടിനെ എതിരിടാൻ പ്രകൃതി ഒരുക്കുന്ന തണൽ വിരിപ്പാണ് കൂവ. ഉഷ്ണത്തിന്റെ ശമനൗഷധം.കുളപ്പുള്ളിയിലെ അജി എന്ന കർഷകൻ കൂവ കൃഷി നടത്തുന്നത് പത്തേക്കറിലാണ്. കാലങ്ങളായി ഇവിടെ കൂവക്കൃഷി നടത്തുന്ന അജിത്തിന് ഈ കൃഷിയുടെ എല്ലാ വശങ്ങളും ഹൃദിസ്ഥം. പത്തേക്കർ സ്ഥലത്തു രണ്ടായിരം കിലോ കൂവ വിത്താണ് ഇത്തവണ അജി കൃഷി ചെയ്തത്. ഏപ്രിൽ…

Read More

നീർമരുതിന്റെ ഔഷധഗുണങ്ങൾ

കേരളമടക്കം ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്ന് പറയുന്നു. നല്ല ബലമുള്ള വൃക്ഷം ആയതിനാൽ ആണ് ഈ പേര് ഇതിന് കൈവന്നത്. ഐതിഹ്യത്തിൽ പാണ്ഡവരിൽ അർജുൻ നീർ മരുതിൻറെ ചുവട്ടിലിരുന്ന് ശിവതപം ചെയ്തുവെന്നു പറയപ്പെടുന്നു ഹിമാലയസാനുക്കളിൽ ധാരാളമായി ഈ സസ്യത്തെ കാണാം. നല്ല ഉയരത്തിൽ വളരുന്ന നീർമരുതിന്റെ തൊലിക്ക് വെളുത്ത നിറമാണ്. ശരാശരി 25 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. പൂക്കൾ മഞ്ഞ നിറത്തിൽ ഉള്ളതും ചെറുതും ആണ്. നീർമരുതിൻറെ തൊലി ഏറെ…

Read More

പട്ടുനൂൽ കൃഷിയിൽ പുതിയ പരീക്ഷണം

കൃഷിയിൽ പരീക്ഷണങ്ങൾ നടത്തി വിജയിച്ച കർഷകരുടെ കഥകൾ നിരവധിയുണ്ട്. പെരുമാട്ടി പഞ്ചായത്തിലെ മുതലാംതോട്ടിൽ ഇത്തരത്തിൽ കാലാവസ്ഥക്കെതിരേ പടപൊരുതുന്ന ഒരു കർഷകകുടുംബമുണ്ട്. മുതലാംതോട്ടിലെ രജനി പുത്തൻവീട്ടിലും ഭർത്താവ് സുരേഷുമാണ് പട്ടുനൂൽക്കൃഷിയിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ചത്. ജൂൺ, ജൂലായ് മാസത്തിൽ പട്ടുനൂൽക്കൃഷി സാധാരണഗതിയിൽ സാധ്യമല്ല. മഴക്കാലമായതിനാലും ഈർപ്പത്തിന്റെ അളവിലുള്ള വർധനയുമാണ് ഇതിനുകാരണം. എന്നാൽ, ഒഴുക്കിനെതിരേ നീന്തുകയാണ് രജനിയുടെ കൃഷിരീതി. മഴക്കാലത്ത് നൈട്രജന്റെ അളവുകുറച്ച് പ്രോട്ടീന്റെ അളവ് കൂടിയ വളപ്രയോഗം നടത്തി. പുഴുക്കളെ സൂക്ഷിക്കുന്ന ഷെഡ്ഡിന്റെ അകത്തെ ഈർപ്പവും ചൂടും…

Read More

അസോസ്പൈറില്ലം ജീവാണുവളത്തെക്കുറിച്ചു കൂടുതൽ അറിയാം

സംയോജിത സസ്യസംരക്ഷണവും ജൈവ കൃഷിയും പ്രാവർത്തികമാക്കുമ്പോൾ ജൈവവള പ്രയോഗങ്ങളുടെ പ്രാധാന്യം ഏറെ വിലപ്പെട്ടതാണ്. കേരളത്തിൽ കർഷകർ ധാരാളമായി ഉപയോഗിക്കുന്ന ജീവാണുവളം ആണ് അസോസ്പൈറില്ലം. അസോസ്പൈറില്ലം കര പ്രദേശങ്ങൾക്കും താഴ്ന്ന പാടങ്ങൾക്കും യോജിച്ച ഒന്നാണ്. ഇത് മറ്റു മാധ്യമങ്ങളുമായി ചേർത്താണ് കമ്പോളത്തിൽ ലഭ്യമാക്കുന്നത്.  അസോസ്പൈറില്ലത്തിന് ഹെക്ടറൊന്നിന് 25 കിലോഗ്രാം നൈട്രജൻ മണ്ണിൽ ചേർക്കാനുള്ള ശേഷി ഉള്ളതിനാൽ രാസവളം ആയി ചേർക്കുന്ന നൈട്രജൻ 25 ശതമാനം കുറവ് വരുത്തണം. അതുകൊണ്ട് ഈ ജൈവവളം തോട്ട വിളകളുടെ തൈകൾ വേരുപിടിപ്പിക്കുന്നതിനും പച്ചക്കറി വിളകൾക്കും ശുപാർശ…

Read More

പേരയ്ക്കയുടെ ഔഷധഗുണങ്ങൾ

നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന പേരയെ അത്ര നിസാരനായി കാണേണ്ട . വേരു മുതൽ ഇല വരെ ഒൗഷധഗുണങ്ങൾ അടങ്ങിയത് ആണ് പേര മരം. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധ മായിട്ടു കായ ഫലം തരുന്ന മരമാണ് പേര, ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു നടാൻ ശ്രെദ്ധിക്കേണ്ടതാണ്, വെള്ളം കെട്ടി നിൽക്കുന്ന പ്രദേശം പേരക്കൃഷിക്ക് അത്ര അനുയോജ്യം അല്ല. പേരക്കു നെഗറ്റീവ് എനർജി കളയാൻ കഴിവുണ്ടെന്ന് ശാസ്ത്ര ലോകം പറയുന്നു . കിഴക്കു  പടിഞ്ഞാറു പേര മരം…

Read More

കടച്ചക്കയും അവയുടെ സംരക്ഷണ രീതികളും

തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സർവ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് അഥവാ  കടപ്ലാവ് എന്ന  ബ്രെഡ്ഫ്രൂട്ട് (ഇംഗ്ലീഷ്: Breadfruit) (ശാസ്ത്രീയനാമം: ആർട്ടോകാർപ്പസ് അൽടിലിസ്, ഇംഗ്ലീഷ്: Artocarpus altilis). കടൽ വഴി വന്ന ചക്ക എന്നർത്ഥത്തിൽ കടൽചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തിൽ അറിയപ്പെടുന്നു. ബിലാത്തിപ്ലാവ് എന്നപേരും ഇതേ അർത്ഥത്തിൽ വിദേശപ്ലാവ് എന്നു തന്നെയാണ്. പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ഇതിന്റെ കായയിൽ അന്നജമാണ് പ്രധാനഘടകം. വിറ്റാമിൻ A-യും C-യും .ഉണ്ട്….

Read More

16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു

16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു. സമാപന സംഗമത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) അധ്യക്ഷത വഹിച്ചു.  നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്) സംഘടിപ്പിച്ച ഗ്രികൾച്ചറൽ സസൻസ് കോൺഗ്രസിന് ഇത്തവണ ആതിഥ്യമരുളിയത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായിരുന്നു. ആറ് പ്ലീനറി പ്രഭാഷണങ്ങളും നാല് സിംപോസിയങ്ങളും മൂന്ന് പാനൽ ചർച്ചകളും ഒരു ശിൽപശാലയും സമ്മേളനത്തിൽ നടന്നു.കാർഷിക-ഭക്ഷ്യോൽപാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകൾ, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്‌കരണം, ഡിജിറ്റൽ…

Read More

ചേന കൃഷി അറിയേണ്ടതെല്ലാം.

വെള്ളക്കെട്ടില്ലാത്ത ഏതു പ്രദേശത്തും ചേന കൃഷിചെയ്യാം. ഇളകിയതും മണ്ണില്‍ വായുസഞ്ചാരം കൂടുതല്‍ ലഭ്യമാകാന്‍ സാഹചര്യവുമുള്ള വളക്കൂറുള്ള മണ്ണ് തെരഞ്ഞെടുക്കുക. തനിവിളയായും തെങ്ങിന്‍തോപ്പിലും മറ്റും ഇടവിളയായും കൃഷിചെയ്യാം. കൃഷിയിടം കിളച്ച് ആദ്യം കളകള്‍ നീക്കംചെയ്യുക. ഇവിടെ വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 90 സെ. മീ. അകലം ഉണ്ടാകത്തക്കവിധം കുഴികള്‍ എടുക്കണം. കുഴികളുടെ വലുപ്പം 60 സെ.മീ. നീളവും വീതിയും 45 സെ. മീ. താഴ്ചയും വേണം. ഇതിൽ 2.5 കി.ഗ്രാം കമ്പോസ്‌റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ രണ്ടു കി.ഗ്രാം…

Read More