
ടെറസ് കൃഷിയില്‍ പന്തല്‍ ഇടുന്ന വിധം
ടെറസ് കൃഷിയില്‍ പടരുന്ന പച്ചക്കറികള്‍ക്ക് എങ്ങിനെ പന്തല്‍ ഇട്ടു കൊടുക്കാം പാവല്‍, പയര്‍, പടവലം , കോവല്‍ എന്നിവയ്ക്കാണ് സാദാരണയായി പന്തല്‍ ആവശ്യമുള്ളത്. വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ടെറസില്‍ പച്ചക്കറികള്‍ പടര്‍ന്നു കയറാന്‍ പന്തലുകള്‍ ഇട്ടു കൊടുക്കാം. മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണ് മാന്തി കാലുകള്‍ (കമ്പുകള്‍) നാട്ടാന്‍ സാധിക്കും, പക്ഷെ ടെറസില്‍ അത് സാധിക്കില്ലല്ലോ. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക, 3 അടി വരെ നീളമുള്ള 1 മുതല്‍ 2 ഇഞ്ച് കനമുള്ള ജി ഐ അല്ലെങ്കില്‍…