HyzAgrocops

ചെടിമുരിങ്ങ കൃഷി രീതിയും പരിചരണവും

മുരിങ്ങ ഇലയും മുരിങ്ങക്കായും മലയാളികള്‍ക്ക് പ്രിയപെട്ടതാണ് . മുരിങ്ങയില തോരന്‍ വെക്കാനും മുരിങ്ങക്കാ സാമ്പാര്‍ , അവിയല്‍ , തീയല്‍ (തേങ്ങ വറുത്തരച്ച കറി) , തോരന്‍ (അകത്തെ കാമ്പ് വടിച്ചെടുത്ത്) ഇവ ഉണ്ടാക്കാന്‍ വളരെ നല്ലതാണ് . കൂടാതെ മുരിങ്ങ പൂവ് തോരന്‍ വെക്കാന്‍ വളരെ നല്ലതാണ്, മുരിങ്ങ പൂവിടുന്ന സമയം പൂക്കള്‍ കുറെയൊക്കെ കൊഴിഞ്ഞു താഴെ വീഴും, പ്ലാസ്റ്റിക്‌ ഷീറ്റ് അല്ലെങ്കില്‍ കടലാസ് താഴെ വിരിച്ചു മുരിങ്ങ പൂവ് ശേഖരിക്കാം. നമുക്ക് ഇവിടെ ചെടി മുരിങ്ങ അഥവാ…

Read More

പച്ചക്കറിക്കൃഷിയിലെ പരമ്പരാഗത നാട്ടറിവുകള്‍

പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയില്‍ കൃഷിചെയ്ത് വിളവുകള്‍ ഉണ്ടാക്കിയ പാരമ്പര്യം അവര്‍ക്കുണ്ട്. അന്നവര്‍ സ്വീകരിച്ചിരുന്ന പല മാര്‍ഗങ്ങളും അവര്‍ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവര്‍ വാമൊഴിയായും പ്രായോഗികമായും തലമുറകള്‍ക്ക് കൈമാറപ്പെട്ടു.  എന്നാല്‍ ഇന്ന് ഇത്തരം വാമൊഴി അറിവുകള്‍ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകള്‍ പരിചയപ്പെടുത്തുകയാണ്. 1. മുളകുവിത്ത് പാകുമ്പോള്‍ വിത്തുമായി അരി പൊടിച്ചുകലര്‍ത്തി വിതറുക. ഉറുമ്പുകള്‍ വിത്തുപേക്ഷിച്ച് അരി ശേഖരിച്ച് പോകും. മുളകുവിത്ത് അവശേഷിക്കും.2….

Read More

കന്നുകാലികളുടെ രോഗങ്ങള്‍ക്ക് നാട്ടു ചികിത്സ

ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍. രോഗം വന്ന് പാല്‍ ഉത്പാദനം കുറയുകയും മൃഗങ്ങള്‍ ചത്തു പോകുകയും ചെയ്യുന്നു. സാമ്പത്തികമായി വലിയ നഷ്ടമാണിതു കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക. ഇതിനാല്‍ പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി നിരവധി കര്‍ഷകരിപ്പോള്‍ നാട്ടു ചികിത്സയെ സ്വീകരിച്ചിരിക്കുന്നു. കന്നു കാലികളില്‍ കണ്ടുവരുന്ന നാലു പ്രധാന രോഗങ്ങള്‍ക്കുള്ള നാട്ടു ചികിത്സയെക്കുറിച്ച് നോക്കാം. അകിടു വീക്കം പലതരത്തിലുള്ള സൂക്ഷമാണുക്കളുടെ ആക്രമണം മൂലം പശുക്കളില്‍ അകിടുവീക്കമുണ്ടാകുന്നു. പ്രധാനമായും അകിടുവീക്കം മൂന്നു തരത്തിലാണുള്ളത് – സബ്ക്ലിനിക്കല്‍,…

Read More

ആട് വളർത്തൽ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ പേരുകേട്ട മലബാറി ഇനം നമ്മുടെ സ്വന്തമാണ്. കൂടുനിര്‍മ്മാണം ആടുകളുടെ സുരക്ഷിതത്വവും നല്ല വായുസഞ്ചാരവും മാത്രമാണ് അവശ്യഘടകങ്ങള്‍. ചൂടും സ്ഥലക്കുറവും അതിജീവിക്കാന്‍ ആടുകള്‍ക്ക് നിഷ്പ്രയാസം കഴിയും. രാത്രികാലങ്ങളില്‍ മാത്രം ആടുകളെ കൂട്ടിലാക്കുന്ന രീതിയാണെങ്കില്‍ ഒരാടിന് 10 ചതുരശ്ര അടിയും മുഴുവന്‍ സമയവും കൂട്ടില്‍ നിര്‍ത്തുന്നവയ്ക്ക് ഒന്നിന്…

Read More

സസ്യസംരക്ഷണത്തിന് 10 മിത്രങ്ങള്‍

മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണംചെയ്തുവരുന്നു ട്രൈക്കോഡെര്‍മ കട്ടസമ്പൂര്‍ണ ജൈവകൃഷിയിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുന്ന കേരളത്തിന് സസ്യസംരക്ഷണത്തിന് അനുയോജ്യമായ 10 മിത്രസൂക്ഷ്മാണു കുമിളുകള്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ  മണ്ണില്‍നിന്നുതന്നെ കണ്ടെത്തിയാണ് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയത്. സ്യൂഡോമോണസ് ഫ്‌ലൂറസെന്‍സ്: ഉപദ്രവകാരികളായ ബാക്ടീരിയകളെയും കുമിളുകളെയും നശിപ്പിക്കുന്ന മിത്രബാക്ടീരിയയാണിത്.  മണ്ണില്‍ ചെടിയുടെ വേരുപടലം കേന്ദ്രീകരിച്ചുകാണാം. ശത്രുനാശിനി മാത്രമല്ല സസ്യവളര്‍ച്ച ത്വരപ്പെടുത്തുന്ന വിവിധ ഹോര്‍മോണുകളും ഇത് നിര്‍മിക്കും. നെല്ലിന്റെ പോളരോഗം, കുലവാട്ടം, പോളകരിച്ചില്‍,…

Read More

സംയോജിത കൃഷി : പ്രശ്‌നങ്ങളും സാധ്യതകളും

പച്ചക്കറിയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയാല്‍ വ്യാപാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചകാര്യം പത്രങ്ങള്‍ വിശദമായിത്തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പക്ഷേ പച്ചക്കറിയില്‍ കീടനാശിനി ഉണ്ടോ എന്ന് പരിശോധിച്ചറിയണമെങ്കില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ പോകണം; പരിശോധനയ്ക്ക് 2000 രൂപ ഫീസായി നല്‍കുകയും വേണം. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഒന്നല്ല ഈ പരിശോധന എന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പരിശോധന സംഘടിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്താല്‍ മാത്രമേ ഇക്കാര്യം ഫലവത്താവൂ. അങ്ങനെയൊരു സംവിധാനം കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയതായി വാര്‍ത്തയിലില്ല. ഫലത്തില്‍ യാതൊന്നും തന്നെ സംഭവിക്കാന്‍…

Read More

പച്ചക്കറിയില്‍ വിഷമുണ്ടോ? എങ്ങനെ മനസ്സിലാക്കാം!

ഭക്ഷണം നാം ആരോഗ്യത്തിനായി കഴിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഭക്ഷണത്തിലെ മായം ഇന്ന് ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളിലും മായം കലര്‍ന്നിട്ടുണ്ടെന്നതാണ് വാസ്തവം. ഇത് സാധാരണക്കാര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും വരില്ല. ഇതുപോലെയാണ് പച്ചക്കറികളുടെ കാര്യവും. പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളവയാണ് മിക്കവാറും എല്ലാ പച്ചക്കറികളും. എന്നാല്‍ ഇന്നു മാര്‍ക്കറ്റില്‍ നിന്നും നാം വാങ്ങുന്ന മിക്കവാറും പച്ചക്കറികള്‍ വിഷാംശമായാണ് എത്തുന്നത്. കാരണം കെമിക്കലുകള്‍ തന്നെയാണ്. പച്ചക്കറികള്‍ കേടാകാതിരിയ്ക്കാനും…

Read More

അറിയണം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

പോഷകക്കുറവ് പരിഹരിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ  വിഷാംശത്തെ പുറന്തള്ളുന്നു ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനു  കുക്കുമ്പര്‍ വാട്ടര്‍ കഴിക്കുന്നത്‌ നല്ലതാണ്.ശരീരത്തില്‍ നാരുകളുടെ അംശം കൂട്ടുന്നതിന് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍.ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു. ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു ഹൃദയാഘാത സാധ്യത ഇല്ലാതാക്കുനതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു.എന്നും രാവിലെ വെറും വയറ്റില്‍ കുക്കുമ്പര്‍…

Read More

കാഴ്ച്ചയിൽ കുഞ്ഞൻ ആരോഗ്യത്തിൽ കേമൻ: എരുമപ്പാവലിൻ്റെ ഗുണങ്ങൾ

ഭക്ഷ്യ യോഗ്യമായ ഒരു പച്ചക്കറിയാണ് എരുമപ്പാവൽ അഥവാ Spiny gourd. ഇതിനെ നെയ്പ്പാവൽ, വെൺപ്പാവൽ, കാട്ട് കൈപ്പക്ക, മുള്ളൻ പാവൽ എന്നിങ്ങനെ നിരവധി പേരുകൾ ഇതിന് ഉണ്ട്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമായ ഒരു മൺസൂൺ പച്ചക്കറിയാണ് എരുമപ്പാവൽ. ഈ പച്ചക്കറിയിൽ പുറം തൊലിയിൽ മൃദുവായ മുള്ളുകൾ ഉണ്ട്. കൊഴുപ്പിന്റെ ഓക്‌സിഡേഷൻ തടയുകയും ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന ആന്റി-ലിപിഡ് പെറോക്‌സിഡേറ്റീവ് ഗുണങ്ങളാൽ ഇത് നിറഞ്ഞിരിക്കുന്നു. മത്തങ്ങയുടെ അഞ്ച് ആരോഗ്യ ഗുണങ്ങൾ…

Read More

ചാരം എങ്ങനെ, ഏത് രീതിയിൽ കൃഷിയിടങ്ങളിൽ ഉപയോഗിക്കണം? അറിയാം.

അടുപ്പിലെ ചാരം/ മരം ചാരം പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം പൂന്തോട്ടങ്ങളിലെ കിടക്കകളിൽ വിതറുക എന്നതാണ്. എന്നാൽ ചാരം pH ലെവൽ വർദ്ധിപ്പിക്കുന്നതിനാൽ ആവശ്യമുള്ള മുൻകരുതലോടെ വേണം ഇത് ചെയ്യണം. ചാരത്തിൽ കാൽസ്യം കാർബണേറ്റ് 25%, പൊട്ടാസ്യം 3%, ഫോസ്ഫറസ്, മാംഗനീസ്, സിങ്ക് തുടങ്ങിയ ഉപയോഗപ്രദമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. വാണിജ്യ വളങ്ങളുടെ കാര്യത്തിൽ, ചാരത്തിൽ 0-1-3 (N-P-K) അടങ്ങിയിരിക്കുന്നു. പൂക്കളുടെ നിറത്തിലും പഴങ്ങളുടെ സ്വാദിലും പൊട്ടാസ്യത്തിനൊപ്പം ഫോസ്ഫറസ് ഉപയോഗപ്രദമാണ്, ഇത് അവയുടെ വളർച്ചയ്ക്കും കൃഷിക്കും ഉപയോഗപ്രദമാണ്. ചാരത്തിൽ മഗ്നീഷ്യം, ഇരുമ്പ്,…

Read More