
സൂപ്പറാണ് സ്യൂഡോമൊണാസ്, വിളകളിൽ പ്രയോഗിക്കേണ്ട വിധം
കൃഷിയിടങ്ങളിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്ന ജീവാണുവളമാണ് ഫ്ലൂറസെന്റ് സ്യൂഡോമൊണാസ്.1-2% വീര്യമുള്ള സ്യൂഡോമൊണാസ് ലായിനി മണ്ണിൽ ചേർക്കുവാനും, ചെടികളിൽ തളിക്കുവാനും കർഷകർ ഉപയോഗപ്പെടുത്തുന്നു. മണ്ണിൻറെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ഇവ. ദണ്ഡ രൂപത്തിൽ കാണപ്പെടുന്ന ഈ ബാക്ടീരിയകൾ വിളകൾക്ക് രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെടികളുടെ ഇല, വേര്, തണ്ട് മുതലായ പ്രതലങ്ങളിൽ വസിച്ചു ഇല്ലാതാക്കുന്നു. ചെടികളുടെ വേരു പടലത്തിന് ചുറ്റുമുള്ള മണ്ണിലും ഇവ പ്രവർത്തിക്കുന്നു. ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ജീവാണു വളം ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ഹോർമോണുകളായ…