HyzAgrocops

പച്ചക്കറികള്‍ കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഈ പൊടിക്കൈകള്‍

പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അത് പെട്ടെന്ന് ചീത്തയായി പോവുന്നു എന്നത് പലരുടേയും പരാതിയാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഇനി നല്ല ഫ്രഷ് ആയി തന്നെ പച്ചക്കറികള്‍ സൂക്ഷിച്ച് വെക്കുന്നതിനും വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത രീതിയില്‍ ഒഴിവാക്കാനാവാത്തതാണ് പച്ചക്കറികള്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അവ ദീര്‍ഘകാലം സൂക്ഷിച്ച് വെക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോ പുറത്ത് സൂക്ഷിക്കുന്നതോ എന്തോ ആവട്ടെ നിങ്ങള്‍ക്ക്…

Read More

ശരിയായ രീതിയിൽ ജൈവകൃഷി ചെയ്യുന്നതെങ്ങിനെ?

ഇന്ന്, മിക്കവാറും കർഷകർ ജൈവകൃഷി ചെയ്യുന്നവരാണ്. എന്നാൽ ജൈവകൃഷിയ്ക്ക് പ്രത്യേക രീതികളുണ്ട്. അത് മണ്ണ് അറിഞ്ഞ് ചെയ്യേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം. തുലാവര്‍ഷം കഴിഞ്ഞാണ് ജൈവകൃഷി തുടങ്ങുന്നതെന്ന് കരുതുക, ആദ്യം, കുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി  ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും…

Read More

പടവലങ്ങ കൃഷി എപ്പോൾ ചെയ്യാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പടവലങ്ങ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇന്ത്യൻ പച്ചക്കറിയാണ്. ഇത് വർഷം മുഴുവനും വളർത്താം. ഇന്ത്യ, മ്യാൻമർ, ഇന്തോനേഷ്യ, ശ്രീലങ്ക, എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിലാണ് ജന്മദേശം. പടവലങ്ങയുടെ ആരോഗ്യ ഗുണങ്ങൾ പടവലങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം ഇതിന് കലോറി കുറവാണ്. വെള്ളത്തിൻ്റെ അംശം കൂടുതലായത് കൊണ്ട് തന്നെ ശരീരത്തിനെ തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, കരോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പടവലങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് നാരുകളാൽ സമ്പന്നമാണ് അത്കൊണ്ട് തന്നെ…

Read More

നൈട്രജനും പൊട്ടാഷും ധാരാളമുള്ള വട്ടയുടെ ഇല മികച്ച പച്ചില വളം

പശ്ചിമഘട്ട മേഖലയിലെ നനവാർന്ന പ്രദേശങ്ങളിലും, വരണ്ട പ്രദേശങ്ങളിലും വളരുന്ന ചെറുവൃക്ഷമാണ് മലവട്ടം, വട്ടക്കണ്ണി, വട്ട, ഉപ്പില, ഉപ്പുകുത്തി തുടങ്ങി ഒട്ടേറെ പ്രാദേശിക നാമമുള്ള ഇതിന്റെ ശാസ്ത്രീയനാമം Macaranga indica എന്നാണ് നാട്ടിൻപുറങ്ങളിലും കണ്ടുവരുന്ന ഇതിന്റെ ഇളം തണ്ടുകൾക്ക് പച്ചനിറവും തടിക്ക് ചുവപ്പ് കലർന്ന വെള്ള നിറമാണ്. തടിയിൽ വെട്ടിയാൽ ചുവന്ന പശ ഊറി വരും. മൃദുഭാരുവായതിനാൽ പ്ലൈവുഡ്, തീപ്പെട്ടി വ്യവസായങ്ങളിൽ ഉപയോഗിക്കുന്നു. പരിചയുടെ ആകൃതിയിലുള്ള ഇളകൾ 40 സെ.മീ. വരെ വലിപ്പമുള്ളതും, അഗ്രഭാഗം കൂർത്തതുമാണ് ഇലഞെട്ടിനും വളരെ…

Read More

മഴക്കുറവിനെ നേരിടാൻ മുൻകരുതൽ: സെപ്റ്റംബറിലെ കൃഷിപ്പണികൾ

വാഴക്കന്ന് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; മഴക്കുറവിനെ നേരിടാൻ മുൻകരുതൽ: സെപ്റ്റംബറിലെ കൃഷിപ്പണികൾ. വാഴനിലവിൽ 3 മാസത്തിനുമേൽ പ്രായമുള്ള വാഴകളിൽ കൂമ്പ് പകുതി മാത്രംവിരിയുക, വെള്ളക്കൂമ്പ് വരിക, കൂമ്പില വളഞ്ഞു നിൽക്കുക തുടങ്ങിയ ലക്ഷണങ്ങൾ വ്യാപകം. ചൂടിനെ പ്രതിരോധിക്കുന്നതിനു സഹായിക്കുന്ന കാത്സ്യം മതിയാകുന്നില്ലെന്ന വിവരം വാഴ ഈ ലക്ഷണങ്ങളിലൂടെ അറിയിക്കുകയാണ്. പരിഹാരമായി കാത്സ്യം നൈട്രേറ്റ് 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി വാഴ മുഴുവൻ നന്നായി വീഴത്തക്കവിധം തളിക്കുക. പുതുതലമുറയിൽപ്പെട്ട ഏതെങ്കിലും ‘നോൺ അയോണിക് അഡ്ജുവന്റ്സ്…

Read More

ടിഷ്യൂകള്‍ച്ചര്‍ വാഴയുടെ പരിചരണ രീതികൾ

ടിഷ്യൂ കൾച്ചർ ‘എന്നത് ഒരു വാഴയിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് ധാരാളം തൈകൾ ഉണ്ടാക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. വാഴയുടെ കന്നിന്റെയുള്ളിൽ നിന്നോ, വാഴക്കൂമ്പിന്റെ ഉള്ളിൽ നിന്നോ ഉള്ള അഗ്രമുകുളങ്ങളിൽ നിന്നാണ് ഈ സാങ്കേതികവിദ്യ (Micro propagation )വഴി തൈകൾ ഉണ്ടാക്കുന്നത്. വാഴകളിൽ വിത്ത് (seed )വഴിയുള്ള വംശവർധനവ് അപൂർവ്വമാണ്. മാത്രമല്ല അത്തരത്തിൽ ഒരു തൈ ഉണ്ടായി വളർന്ന് വിളവെടുക്കാൻ ഒരുപാട് സമയം വേണ്ടിവരും. ആയതിനാൽ തള്ള വാഴയുടെ കിഴങ്ങിൽ (മാണം, Rhizome ) നിന്നും പൊട്ടി…

Read More

ഹരിതകേരളം ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം ‘നീലകുറിഞ്ഞി’’ നാടിന് സമർപ്പിക്കും

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ അടിമാലി ഹൈസ്‌കൂളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ  പ്രവർത്തനം ആരംഭിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം നാളെ (സെപ്റ്റംബർ 23 ശനിയാഴ്ച)  നാടിന് സമർപ്പിക്കും.  രാവിലെ 11ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നീലക്കുറിഞ്ഞി എന്ന പേരിൽ വിജ്ഞാന കേന്ദ്രം പൂർത്തീകരിച്ചത്. പശ്ചിമഘട്ട പ്രദേശങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കി മൂന്നാറിന്റെ സമ്പന്നമായ ജൈവവൈവിധ്യ അനുഭവം വിനോദസഞ്ചാരികൾക്കും…

Read More

എള്ള് അനശ്വരതയുടെ വിത്ത്

സെസാമം ഇൻഡിക്ക’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എള്ള് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നു. എള്ളിന്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ട് എള്ള് അനശ്വരതയുടെ വിത്ത് എന്നും അറിയപ്പെടുന്നു. മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ജീവകം എന്നിവയും എള്ളിൽ ധാരാളമായുണ്ട്. മറ്റുള്ള ഭക്ഷ്യ എണ്ണകളെക്കാൾ എള്ളെണ്ണ ഗുണത്തിലും സ്ഥിരതയിതയിലും മുന്തിയതാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്നതും ഇന്ത്യയിലാണ്.കേരളത്തിൽ ഏറ്റവും…

Read More

ഗാർഹിക ജൈവ മാലിന്യ സംസ്ക്കരണത്തിന് കുഴി കംബോസ്റ്റ് ഉത്തമ രീതി

ഇന്ന് ലോകമെമ്പാടും തന്നെ, കൂടുതലായും അവലംബിച്ചു വരുന്ന ഒരു സാങ്കേതിക വിദ്യയാണ് കംബോസ്റ്റിങ്ങ്. ഏറ്റവും പ്രാചീനമായ മാലിന്യ സംസ്ക്കരണ രീതിയാണിത്. ഈ പ്രവർത്തനത്തെ കൂടുതൽ ശാസ്ത്രീയമായി ചെയ്യാനും കംബോസ്റ്റ് പ്രക്രിയയുടെ വേഗത കൂട്ടാനും ഉതകുന്ന രീതികൾ ഇന്ന് നിരവധി സാങ്കേതിക വിദ്യകൾ നിലവിലുണ്ട്. കുഴികമ്പോസ്റ്റിങ്ങ് (Pit composting) ,മോസ്പിറ്റ് കമ്പോസ്റ്റിങ്ങ് (Moz pit Composting), മൺകല കമ്പോസ്റ്റിങ്ങ് (Pot composting), ജൈവ സംസ്ക്കരണ ഭരണി (Bio Pot system ), പൈപ്പ് കമ്പോസ്റ്റിങ്ങ് (Pipe composting),റിംഗ് കമ്പോസ്റ്റിങ്ങ്…

Read More

മണ്ണ് -അമൂല്യ വരദാനം

ഭൂമുഖത്തെ ഒരടിയോളം ആഴത്തിലുളള മേല്‍മണ്ണിലാണ് മനുഷ്യരാശിക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളില്‍ ഏറിയ പങ്കും ഉല്പാദിപ്പിക്കുന്നത്. അതിനാല്‍ ജീവന്റെ നിലനില്പിന് തന്നെ ആധാരമായ അമൂല്യ വരദാനമാണു മണ്ണ്. അനേകകോടി വര്‍ഷങ്ങളിലൂടെ വെയില്‍, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി ശക്തികളുടെ നിരന്തര പ്രവര്‍ത്തനഫലമായി പാറകളില്‍ വിളളല്‍ ഉണ്ടവുകയും കാലാന്തരത്തില്‍ അവ പൊടിയുകയും ചെയ്യുന്നു. പാറപൊടിഞ്ഞതില്‍ ജീവജാലങ്ങള്‍ വളര്‍ന്നു തുടങ്ങുകയും ഇവയുടെ അവശിഷ്ടങ്ങള്‍ വീണ് ചെറിയ തോതില്‍ ജൈവാംശം ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പാറയില്‍ നിന്നു ലഭിക്കുന്ന ധാതുപദാര്‍ത്ഥങ്ങളും ജൈവാംശവും മഴവെളളവും വായുവും എല്ലാം കൂടി ഇഴുകിച്ചേര്‍ന്ന് മണ്ണ് രൂപം കൊളളുന്നു. ചെടികളുടെ ഇലകളും മറ്റവശിഷ്ടങ്ങളും…

Read More