
മാതളനാരങ്ങയുടെ തൊലി മികച്ച ജൈവവളം
പഴം – പച്ചക്കറി അവിശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കുന്ന പതിവുണ്ട്. കമ്പോസ്റ്റാക്കിയോ നേരിട്ടോ ഇവ ചെടികളുടെ ചുവട്ടിലിട്ടു കൊടുക്കും. ഇങ്ങനെ വളമായി നല്‍കാന്‍ ഏറെ അനുയോജ്യമാണ് മാതള നാരങ്ങയുടെ തൊലി. മാതളനാരങ്ങയുടെ തൊലി വളമായി ഉപയോഗിക്കേണ്ട രീതികള്‍ നോക്കാം. 1. ചുവട്ടിലൊഴിക്കാന്‍ ലായനി മാതളനാരങ്ങയുടെ തൊലി ദ്രാവക രൂപത്തിലാക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇതിനായി തൊലി ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിലിട്ട് അരച്ചെടുക്കുക. എന്നിട്ട് കുറച്ച് വെള്ളം ചേര്‍ത്ത് ഇളക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ദ്രാവക രൂപത്തിലായതിനാല്‍ ചെടികള്‍ക്ക് വേഗത്തില്‍…