
ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാൻ ഉള്ള മാർഗ്ഗങ്ങൾ
വെള്ളക്കെട്ടും ഈർപ്പമുള്ള പ്രദേശങ്ങളിലുമാണ് ഒച്ചുകൾ പ്രധാനമായും കണ്ടുവരുന്നത്. മണ്ണിലെയോ കല്ലുകളുടെയോ വിടവിലും, ഇലകളെല്ലാം കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിലുമാണ് സാധാരണയായി ഇവ കൂടുകൂട്ടി മുട്ടയിടുന്നത്. ആദ്യവർഷങ്ങളിൽ നൂറും പിന്നീട് ഏകദേശം അഞ്ഞൂറിലധികം മുട്ടയിടുകയും ചെയ്യുന്നു. ദീർഘകാല ജീവിതചക്രമാണ് ഒച്ചുകളുടേത്. ആറു മാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന ഇവയ്ക്ക് 5 മുതൽ 10 വർഷം വരെ ആയുസ്സുണ്ട്. ഏകദേശം 19 സെ. മീ. വരെ നീളവും 750 ഗ്രാം ഭാരവും വരെ ഇവയ്ക്കുണ്ട്. പ്രതികൂല കാലാവസ്ഥയിൽ 3 വർഷം വരെ കട്ടിയുള്ള…