ഓർക്കിഡ് തണ്ട് ഉപയോഗിച്ച് തൈകൾ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ഓർക്കിഡ് വിഭാഗത്തിൽ വളർത്താൻ എളുപ്പവും, വിവിധ നിറങ്ങളും ഡെൻഡ്രോബിയം ഇനങ്ങൾക്ക് തന്നെയാണ്. നീണ്ട തണ്ടിൽ രണ്ടു വശത്തേക്കും വളരുന്ന ഇലകൾ. ഏറ്റവും മുകളിൽ നിന്നോ ഇലകൾക്കിടയിലെ തണ്ടുകളിൽ നിന്നോ പൂക്കൾ കുലകളായി വളരുന്നു. ഈ പൂക്കൾ കൊഴിഞ്ഞ് പോയതിന് ശേഷം ആ തണ്ട് പുതിയ ചെടികൾ വളർത്താൻ ഉപയോഗിക്കാം. തണ്ടിൽ കുറേ node കാണാം അതിലാണ് പുതിയ തൈകൾ വളരുന്നത് – അതിനായി തണ്ടുകൾ നല്ല വൃത്തിയാക്കിയ കത്തി കൊണ്ട് മുറിക്കണം.മുറിച്ച ചെടിയുടെ ഭാഗത്ത് ഏതെങ്കിലും ഫംഗിസൈഡ്…

Read More

കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്

എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്? പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ? ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ്…

Read More

ജൈവകീടനാശിനിയായ വഡേലിയയെക്കുറിച്ചറിയാം

പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ ഉപയോഗിക്കാം. കടുംനിറത്തില്‍ മാറ്റ്’ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ.നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. സിംഗപ്പുര്‍ ഡേയ്‌സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടിതാഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടിഞ്ച്കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ പച്ചച്ചാണകമോ നേര്‍പ്പിച്ച് തളിച്ചുകൊടുക്കണം….

Read More

സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ?

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാന്‍ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്-മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ അധ്വാനം, ഒരു നാടന്‍ പശു.ഇദ്ദേഹത്തിന്‍റെ രീതിയനുസരിച്ച് ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. ചെടികള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ…

Read More

അടുക്കളത്തോട്ടം 

അടുക്കളത്തോട്ടത്തിന് വളരെ കൃത്യമായ വിസ്തൃതിയൊന്നും ആവശ്യമില്ല. വീടിന്‍റെയും സ്ഥലത്തിന്‍റെയും കിടപ്പ്, സ്ഥല ലഭ്യത എന്നിവയനുസരിച്ച് ഏതെങ്കിലും ആകൃതിയിലും വിസ്തൃതിയിലും അടുക്കളത്തോട്ടമൊരുക്കാം. ധാരാളം സ്ഥലമുള്ളവര്‍ക്ക് 10 സെന്‍റ് വിസ്തൃതിയുള്ള അടുക്കളത്തോട്ടം നിര്‍മ്മിക്കാം. തോട്ടമൊരുക്കുമ്പോള്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കണം. നാലുപേര്‍ മാത്രമുള്ള വീട്ടില്‍ പത്തു സെന്‍റ് വിസ്തൃതിയുള്ള പച്ചക്കറിത്തോട്ടം ആവശ്യമില്ല. അധ്വാനവും ഒപ്പം വിളവും പാഴായിപ്പോകുന്നതിനേ ഇതുപകരിക്കൂ. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്, ഒരാള്‍ക്ക് അര സെന്‍റ് എന്നതോതില്‍ തോട്ടമൊരുക്കുന്നത് നല്ല രീതിയാണ്. നാലംഗങ്ങളുള്ള വീട്ടില്‍ രണ്ടു സെന്‍റ് വലിപ്പത്തിലുള്ള…

Read More

ജൈവകൃഷി : പ്രാണികളും കീടങ്ങളും

ജൈവകൃഷിയില്‍ കീടങ്ങളില്ല, പ്രാണികളേയുള്ളൂ. പ്രകൃതിയുടെ ഭാഗം തന്നെയായ പ്രാണികള്‍. യഥാര്‍ത്ഥത്തില്‍ എന്താണ് കീടം? ഏതൊരു ജീവിക്കും പ്രകൃതിയില്‍ അതിന്‍റെതായ സ്ഥാനമുണ്ട്. ഭക്ഷണവുമുണ്ട്. ഒരു ജീവിയും അനിയന്ത്രിതമായി പെരുകാന്‍ പ്രകൃതി അനുവദിക്കുകയുമില്ല. പ്രകൃതിയുടെ നിയന്ത്രണങ്ങളെ മറികടന്ന് ഒരു ജീവിക്രമാതീതമായി പെരുകുമ്പോഴാണത് കീടമായി മാറുന്നത്. ഒരേക്കറില്‍ അഞ്ചു ചാഴിയുണ്ടെങ്കില്‍ അതു പ്രാണി മാത്രമാണ്. അമ്പതിനായിരമായാല്‍ കീടമായി. പ്രാണി കീടമാകുന്നത് അതിന്‍റെ പ്രകൃതിയിലെ ശത്രു ഇല്ലാതാകുമ്പോഴാണ്. വിഷങ്ങള്‍ ചെയ്ത സഹായമാണിത്. കീടങ്ങളുടെ എതിര്‍പ്രാണികളെ കൊന്നുകളഞ്ഞു. വീണ്ടും പ്രകൃതിയുടെ പഴയക്രമങ്ങള്‍ പുനസ്ഥാപിക്കുന്നതിനാണ് ജൈവകൃഷിയില്‍…

Read More

തെങ്ങുകളിൽ കാണുന്ന ചെന്നീരൊലിപ്പ് രോഗം മാറ്റാൻ

തെങ്ങുകൃഷിയിൽ ഗണ്യമായ തോതിൽ വിള നഷ്ടമുണ്ടാക്കുന്ന രോഗമാണ് ചെന്നീരൊലിപ്പ്. തെങ്ങിൻറെ തടിയിൽ നിന്നും തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് രോഗലക്ഷണം. ചെന്നീരൊലിപ്പ് തെങ്ങിൻ തടിയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് ചുവടു ഭാഗത്താണ്. ക്രമേണ ഇതു മുകളിലേക്ക് വ്യാപിക്കും. ദ്രാവകം ഊറിവരുന്ന വിള്ളലുകൾ ഉള്ള ഭാഗത്തെ തൊലി ചെത്തി മാറ്റിയാൽ ഉള്ളിലുള്ള ഭാഗം ചീഞ്ഞഴുകിയാതായി കാണാം. തെങ്ങിൻ തടിയിൽ പ്രകൃത്യാ കാണപ്പെടുന്ന വിള്ളലുകൾ,കടുത്ത വരൾച്ച, വെള്ളക്കെട്ട്, അസന്തുലിതമായ വളപ്രയോഗം, മണ്ണിൽ അമിതമായ ലവണാംശം തുടങ്ങിയ ഘടകങ്ങളും രോഗം രൂക്ഷമാകാൻ…

Read More

ഡിസംബർ 5, ലോക മണ്ണ് ദിനം: അറിയാം പ്രാധാന്യവും ചരിത്രവും

World Soil Day, 5 December: മനുഷ്യന്റെ നിലനിൽപ്പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം ആചരിക്കുന്നു. 2014 ഡിസംബർ 5 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു വരുന്നു. മണ്ണിലെ പോഷക നഷ്ടം എന്നതാണ് ഈ വർഷത്തെ പ്രമേയം. മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ഒരു അന്താരാഷ്ട്ര ദിനം 2002-ൽ…

Read More

പച്ചമുളകിൽ ഉണ്ടാകുന്ന ചെംചീയൽ രോഗം

വീട്ടിൽ വളർത്താൻ പറ്റിയ ഏറ്റവും നല്ല വിളകളിലൊന്നാണ് പച്ചമുളക് .അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക പച്ച മുളകിന് പൂർണ്ണ സൂര്യനും ഊഷ്മളമായ താപനിലയും ആവശ്യത്തിന് ഡ്രെയിനേജ് ഉള്ള തുടർച്ചയായ ഈർപ്പമുള്ള മണ്ണും ആവശ്യമാണ്. മുളക് നട്ടുപിടിപ്പിക്കുമ്പോൾ, അതിന്റെ കായ്‌കളിൽ ക്രമരഹിതമായ ആകൃതിയിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നത് വരെ പലതും നല്ലതായി…

Read More

കൊടുവേലി കൃഷി ചെയ്യാം

ത്വക് രോഗങ്ങള്‍ക്കുള്ള കണ്‍കണ്ട ഔഷധമാണ് കൊടുവേലി. തൊലിപ്പുറമേയുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന കൂട്ടാണിത്. ചുവപ്പ്, നീല, വെള്ള എന്നിങ്ങനെയാണ് കൊടുവേലികള്. കൂടുതല്‍ പ്രാധാന്യം അധികം ഉയരത്തില്‍ വളരാത്ത ചുവപ്പുനിറമുള്ള പൂക്കളുണ്ടാകുന്നചെത്തിക്കൊടുവേലിക്കാണ്. നിലമൊരുക്കാം സാധാരണയായി മഴക്കാലത്തിന്‍റെ ആരംഭത്തിലാണ് കൊടുവേലിക്കൃഷി തുടങ്ങുന്നത്. കാലവര്‍ഷത്തിന്‍റെ തുടക്കത്തോടുകൂടി കൃഷി ചെയ്യേണ്ട സ്ഥലം നന്നായി കിളച്ചൊരുക്കി അതില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ സെന്‍റിന് 50 കിലോഗ്രാം എന്ന തോതില്‍ അടിവളമായി ചേര്‍ക്കുക. നന്നായി കിളച്ചു തയ്യാറാക്കിയ സ്ഥലം 20 സെന്‍റീമീറ്റര്‍ ഉയരത്തിലും 60…

Read More