നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം

ചേരുവകള്‍ നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). തയ്യാറാക്കുന്ന വിധം നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ് ഒരു ലിറ്ററോളം നീരെടുക്കുക. ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച സോപ്പ് ലായനി ചേര്‍ത്ത് ഇളക്കുക. പ്രയോജനം പച്ചക്കറികളുടെ പ്രധാനശത്രുവായ മുഞ്ഞയുടെ നിയന്ത്രണത്തിന് ഫലപ്രദമാണ് ഉപയോഗരീതി തയ്യാറാക്കിയ മിശ്രിതം പത്തിരട്ടി (15 ലിറ്റര്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുക്കണം

Read More

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന വിളപരിപലനമുറകൾക്ക്  മുൻ‌തൂക്കം ലഭിച്ച്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത് .സുസ്ഥിരമായ കാർഷികഷമാതാവർധനവിനു ജൈവകൃഷി സമ്പ്രദായം അനിവാര്യാമായിരിക്കുന്നു .പ്രകൃതിയുമായ് എണങ്ങിപോകുന്ന കൃഷിരീതി എന്നാ നിലയിൽ ജൈവകീടനാശിനികൾക്ക്  ശ്രദ്ധേയമായ സ്ഥാനമുണ്ട് . കീടനാശിനി പ്രയോഗം ഏറ്റവും ഹാനികരം ആകുന്നത് പച്ചക്കറികളിൽ പ്രയോഗിക്കുംപോഴാണ് .അവയിൽ നിന്നും വിഷലിപ്തമായ കീടനാശിനികൾ മനുഷ്യരിലേക്കും എത്തിച്ചേരുന്നു .അതിനാല്‍ അപായരഹിതവും ചെലവ് കുറഞ്ഞതുമായ നിരവധി നാടൻ  കീടനാശിനികൾ നമുക്ക്  സ്വയം തയ്യാറാക്കി വിളകളെ രക്ഷിക്കാം ഒപ്പം സുഹൃത്തുക്കളായ മിത്രകീടങ്ങളെയും .ഇത്തരം…

Read More

കൃഷി ചെയ്യാൻ പൊടിക്കൈകൾ

1,കാച്ചില്‍ വള്ളികള്‍ വലത്തോട്ടു ചുറ്റി വിട്ടാ‍ല്‍ മാത്രമേ അവ മുകളിലേക്കു കയറു. 2,നെല്ലിക്കായിലെ വിറ്റാമിന്‍ സി ചൂടാക്കിയാലും നഷ്ടപ്പെടുകയില്ല. 3,വെണ്ടക്കാ പറിച്ചെടുത്ത് ചുവടുഭാഗം മുറിച്ചുമാറ്റി സൂക്ഷിച്ചാല്‍ എളുപ്പം വാടുകയില്ല. 4,തക്കാളി കുത്തനെ വളര്‍ന്നു നില്‍ക്കുന്നതിനേക്കാള്‍ ഉല്‍പ്പാദനം മെച്ചപ്പെടാന്‍ നല്ലത് നിലത്ത് പറ്റിക്കിടക്കുന്നതാണ്. അങ്ങനെയാണെങ്കില്‍ തായ് തടിയില്‍ മുട്ടുകള്‍ തോറും വേരുകളിറങ്ങി ശാഖകള്‍ മേല്‍പ്പോട്ടുയര്‍ന്ന് നല്ല ഫലം തരും. 5,ചേന പോലെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചാരം ചേര്‍ക്കുന്നതുകൊണ്ട് അവയുടെ രുചി വര്‍ദ്ധിക്കുകയും വേഗം വെന്തുകിട്ടുകയും ചെയ്യും. 6,പയറിലെ മുഞ്ഞയെ നിയന്ത്രിക്കുവാന്‍…

Read More

ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാൻ ഉള്ള മാർഗ്ഗങ്ങൾ

വെള്ളക്കെട്ടും ഈർപ്പമുള്ള പ്രദേശങ്ങളിലുമാണ് ഒച്ചുകൾ പ്രധാനമായും കണ്ടുവരുന്നത്. മണ്ണിലെയോ കല്ലുകളുടെയോ വിടവിലും, ഇലകളെല്ലാം കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിലുമാണ് സാധാരണയായി ഇവ കൂടുകൂട്ടി മുട്ടയിടുന്നത്. ആദ്യവർഷങ്ങളിൽ നൂറും പിന്നീട് ഏകദേശം അഞ്ഞൂറിലധികം മുട്ടയിടുകയും ചെയ്യുന്നു. ദീർഘകാല ജീവിതചക്രമാണ് ഒച്ചുകളുടേത്. ആറു മാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന ഇവയ്ക്ക് 5 മുതൽ 10 വർഷം വരെ ആയുസ്സുണ്ട്. ഏകദേശം 19 സെ. മീ. വരെ നീളവും 750 ഗ്രാം ഭാരവും വരെ ഇവയ്ക്കുണ്ട്. പ്രതികൂല കാലാവസ്ഥയിൽ 3 വർഷം വരെ കട്ടിയുള്ള…

Read More

മുഞ്ഞയെയും കായ്തുരപ്പനേയും തുരത്താന്‍ പപ്പായ ഇല

പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. പപ്പായ ഇല കൊണ്ടു നിരവധി തരത്തിലുള്ള ജൈവ കീടനാശിനികള്‍ തയാറാക്കാറുണ്ട്. പപ്പായ ഇലയുടെ രൂക്ഷമായ ഗന്ധവും കറയുമെല്ലാം കീടങ്ങളുടെയും വിവിധ തരം പ്രാണികളുടേയും പേടി സ്വപ്‌നമാണ്. ഒരു രൂപ പോലും ചെലവില്ലാതെ വീട്ടില്‍ തന്നെ നിഷ്പ്രയാസം തയാറാക്കാവുന്നവയാണിവ. പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ. 1. മൂന്നു മണിക്കൂറില്‍ ജൈവകീടനാശിനി പപ്പായ ഇലകള്‍ ചെറുതായി അരിയുകയാണ് ആദ്യം ചെയ്യേണ്ടത്….

Read More

ചേമ്പ് കൃഷി

സാധാരണ കേരളത്തില്‍ കൃഷിചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ് . ഉഷ്ണമേഖലാ സമ ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പിന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120-150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ് .സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളില്‍ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്,…

Read More

‘മൈക്രോ റൈസോം’ കരുത്തില്‍ ഇഞ്ചിക്കൃഷിയിൽ നേട്ടം കൊയ്യാം

കേരള കാർഷിക സർവകലാശാല കുറഞ്ഞ അളവിൽ വിത്തുപയോഗിച്ച് ഇഞ്ചിക്കൃഷിയിൽ നേട്ടം കൊയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. വിത്തുത്‌പാദനത്തിന് ‘മൈക്രോ റൈസോം’ എന്ന സാങ്കേതികവിദ്യയാണ്  വികസിപ്പിച്ചെടുത്തത്.ടിഷ്യു കൾച്ചറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഈ  സാങ്കേതികവിദ്യ വികസിപ്പിച്ചത്.ഒരേക്കറിൽ ശരാശരി 20,000 കിലോഗ്രാം ഇഞ്ചി വിളവെടുക്കണമെങ്കിൽ 3750 കിലോഗ്രാം വിത്തുവേണ്ടിവരും.എന്നാൽ, മൈക്രോറൈസോം സാങ്കേതികവിദ്യയിൽ വികസിപ്പിച്ച വിത്താണെങ്കിൽ മൂന്നിലൊന്നുമതി.മൃദുചീയൽ, ബാക്ടീരിയൽ വാട്ടം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഇവയ്ക്കു കഴിയും.  മിഷൻ ഇൻ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഇൻ ഹോർട്ടികൾച്ചർ എന്ന .കേന്ദ്രപദ്ധതിയിൽ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലുള്ള സെന്റർ…

Read More

പാകമാകും മുമ്പ് കുരുമുളക് മണികൾ കൊഴിയുന്നുണ്ടോ? പ്രതിവിധി അറിയാം

ചൈനയും വിയറ്റ്നാമും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം കുരുമുളക് ഉൽപാദിപ്പിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. ഇന്ത്യയുടെ അന്തർദേശീയ വ്യാപാര ശൃഖലയിൽ കുരുമുളകിന് വലിയ സ്ഥാനമുണ്ട്. എന്നാൽ പാകമാകുന്നതിന് മുമ്പ് തന്നെ കുരുമുളകുകൾ കൊഴിയുന്നത് കർഷകർ നേരിടുന്ന വലിയ ആശങ്കയാണ്. വൈറസ് ബാധകൾ, വരൾച്ച, അശാസാത്രീയമായ നനയ്ക്കൽ, പൊള്ളുരോഗം, കാലാവസ്ഥാ മാറ്റം എന്നിവയാണ് കുരുമുളക് മണികൾ കൊഴിയാനുള്ള പ്രധാന കാരണങ്ങൾ. തെക്ക്-പടിഞ്ഞാറൻ മൺസൂൺ തുടങ്ങുമ്പോൾ പൂവിട്ട്, നവംബർ-ഡിസംബർ മാസമാകുമ്പോഴാണ് കുരുമുളക് വിളവെടുക്കുന്നത്. ചൂടും അതുപോലെ ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് കുരുമുളകിന്റെ വളർച്ചയ്ക്ക് അനുയോജ്യം. എന്നാൽ അധിക ചൂട്…

Read More

വിളകൾക്ക് പറ്റിയ വളങ്ങൾ തെരഞ്ഞെടുക്കാം

ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല അല്ലെ? കൃഷിയും ചിലർക്ക് ഇഷ്ടമേഖലയാണ്. എന്നാൽ ചെടികൾ നന്നായി വളരുന്നതിന് വളം പ്രധാന ഘടകമാണ്. സസ്യങ്ങളെ നന്നായി വളരാൻ സഹായിക്കുന്ന വ്യത്യസ്ത രാസവളങ്ങൾക്ക് വ്യത്യസ്ത പോഷകങ്ങളുണ്ട്, അവ മനസ്സിലാക്കുകയും അത് ചെടികൾക്ക് നൽകുകയും ചെയ്യുന്നതിലൂടെ പൂന്തോട്ടം അല്ലെങ്കിൽ കൃഷിത്തോട്ടം മനോഹരമാക്കാനും, വളരാനും വിളവ് കിട്ടുന്നതിനും സഹായിക്കുന്നു. കൃഷിത്തോട്ടങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വളങ്ങൾ ജൈവ വളങ്ങൾ ജൈവ വളങ്ങൾ പ്രകൃതിദത്തമായ കമ്പോസ്റ്റ്, ധാതുക്കൾ, കടൽപ്പായൽ, മൃഗങ്ങളുടെ വളം മുതലായവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവ…

Read More

കൃഷി ലാഭകരമാക്കാൻ കർഷകൻ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

നല്ല ഒരു കൃഷിക്കാരന് ശേഷിയും ശേമുഷിയും വേണം. ബൗദ്ധിക ശക്തിയും കായബലവും വേണം. കഠിനമായി അധ്വാനിക്കാൻ ആരോഗ്യമുള്ള ശരീരത്തോടൊപ്പം പോരാടാനുള്ള മനസ്സും വേണം. കൃഷിയുടെ എല്ലാ പിൻബന്ധങ്ങളും (Backward linkages )മുൻ ബന്ധങ്ങളും (forward linkages )ഏകോപിപ്പിച്ചു കൊണ്ട് പോകാനുള്ള Managerial ability വേണം. Land, Labour, Capital, Knowledge, Machinaries, Market എന്നിവയെല്ലാം പരസ്പരം കോർത്തിണക്കിക്കൊണ്ട് പോകാൻ കഴിയണം. കൃഷിയെ ഒരു choice ആയിക്കണ്ട് ആ മേഖലയിലേക്ക് വരുന്നവർ കുറവാണ്. കാരണം ചെറിയ ക്ലാസ് മുതൽ…

Read More