കരനെല്‍ക്കൃഷിയെ കുറിച്ച് കൂടുതലറിയാൻ

കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു. കൃഷി കാലംവിരിപ്പ് കൃഷി സമയം അഥവാ മെയ് – ജൂണ്‍…

Read More

വാണിജ്യ വിളയായ കശുമാവിനെ കുറിച്ചറിയാം

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശമെന്നു കരുതപ്പെടുന്നുണ്ട്. ഇന്ന് ബ്രസീലിനു പുറമേ ഇന്ത്യ, മൊസാമ്പിക്ക്, താന്‍സാനിയ, കെനിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ കശുമാവ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിപ്പോരുന്നു. ഭാരതത്തില്‍ 16- നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്. മലബാറുകള്‍ പോര്‍ട്ടുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനു പറങ്കിമാവെന്ന പേരു ലഭിച്ചു. ഭാരതത്തില്‍ കേരളത്തിനു പുറമേ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും…

Read More

കൂവക്കൃഷിയിൽ വിസ്മയം തീർക്കുന്ന യുവ കർഷകൻ

കുളപ്പുള്ളി മാമ്പറ്റപ്പടി ഗ്രാമം ഇന്ന് കൂവക്കൃഷിയുടെ വള്ളുവനാടൻ ആസ്ഥാന മെന്നറിയപ്പെടുന്നതിൽ അത്ഭുതമില്ല. കാർഷിക രംഗത്ത് മാമ്പറ്റപ്പടിയുടെ പേരെഴുതിച്ചേർത്തതിൽ വലിയൊരു പങ്കുണ്ട് അടുവക്കാട് അജിത് എന്ന യുവ കർഷകന്. കൊടും ചൂടിനെ എതിരിടാൻ പ്രകൃതി ഒരുക്കുന്ന തണൽ വിരിപ്പാണ് കൂവ. ഉഷ്ണത്തിന്റെ ശമനൗഷധം.കുളപ്പുള്ളിയിലെ അജി എന്ന കർഷകൻ കൂവ കൃഷി നടത്തുന്നത് പത്തേക്കറിലാണ്. കാലങ്ങളായി ഇവിടെ കൂവക്കൃഷി നടത്തുന്ന അജിത്തിന് ഈ കൃഷിയുടെ എല്ലാ വശങ്ങളും ഹൃദിസ്ഥം. പത്തേക്കർ സ്ഥലത്തു രണ്ടായിരം കിലോ കൂവ വിത്താണ് ഇത്തവണ അജി കൃഷി ചെയ്തത്. ഏപ്രിൽ…

Read More

ഉഴുന്ന് കൃഷി ചെയ്ത് നോക്കിയാലോ? കൃഷി രീതികൾ അറിയാം

ഇന്ത്യയിലുടനീളം വളരുന്ന ഏറ്റവും പ്രധാനപ്പെട്ട പയർ വിളകളിലൊന്നാണ് ഉറാദ് എന്ന പേരിൽ അറിയപ്പെടുന്ന ഉഴുന്ന് . ഉറാദ് വിള പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുകയും അന്തരീക്ഷ നൈട്രജൻ മണ്ണിൽ ഉറപ്പിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ വിള പ്രധാനമായും പ്രോട്ടീൻ സമ്പുഷ്ടമായ വിത്താണ്, ഇത് ഡാലായി ഉപയോഗിക്കുന്നു, കൂടാതെ ദോശ, ഇഡ്‌ലി, വട, പപ്പടം തുടങ്ങിയ പ്രഭാതഭക്ഷണങ്ങളിൽ പ്രധാന ചേരുവയായും ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഉഴുന്നിൻ്റെ പ്രാദേശിക പേരുകൾ: ഉറാദ് ദാൽ (ഹിന്ദി), മിനുമുലു (തെലുങ്ക്), ഉലുണ്ടു പരുപ്പ് (തമിഴ്), ഉഴുന്ന്…

Read More