വിത്ത് വേഗത്തില്‍ മുളയ്ക്കാന്‍ കഞ്ഞിവെള്ളം

കഞ്ഞിവെള്ളമില്ലാത്ത അടുക്കള മലയാളിയുടെ വീട്ടിലുണ്ടാകില്ല.ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു നേരമെങ്കിലും ചോറുണ്ണുന്നതു നമ്മുടെ ശീലമാണ്. അരി വേവിച്ച ശേഷമുണ്ടാകുന്ന കഞ്ഞിവെള്ളം കുടിക്കാന്‍ ഉപയോഗിക്കാറുണ്ട്, പശുക്കള്‍ക്കും കൊടുക്കാറുണ്ട്. എന്നാല്‍ കൃഷിയിടത്തിലും കഞ്ഞിവെള്ളം ഏറെ ഉപയോഗപ്രദമാണ്. കീടനാശിനിയായും വളര്‍ച്ചാ ത്വരകമായും കഞ്ഞിവെള്ളം ഉപയോഗിക്കുന്ന കാര്യം നമ്മള്‍ പല തവണ ചര്‍ച്ച ചെയ്തതാണ്. വിത്ത് വേഗത്തില്‍ മുളയ്ക്കാനും കഞ്ഞിവെള്ളം ഉപയോഗിക്കാം. വിത്ത് വേഗത്തില്‍ മുളച്ച് ആരോഗ്യത്തോടെ തൈകള്‍ വളരുക എന്നത് പച്ചക്കറിക്കൃഷിയില്‍ പ്രധാനമാണ്. വെണ്ട, പയര്‍, ചീര, വഴുതന, പാവയ്ക്ക,…

Read More

പച്ചക്കറി ഇരട്ടി വിളവിനായി ചീമക്കൊന്നയും ചാണകവും

നല്ല മഴ ലഭിക്കുന്നതിനാല്‍ പറമ്പില്‍ പച്ചിലകള്‍ ധാരാളം വളര്‍ന്നു നില്‍ക്കുന്നുണ്ടാകും. ഇവയില്‍ ചീമക്കൊന്നയില ഉപയോഗിച്ച് മികച്ചൊരു ജൈവവളം തയാറാക്കാം. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യും ചീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവളം. രാസവസ്തുക്കള്‍ ഒട്ടും കലരാത്തതിനാല്‍ നമ്മുടെ ആരോഗ്യത്തിനും ഇവ ഒരു കുഴപ്പവും സൃഷ്ടിക്കില്ല. ചീമക്കൊന്ന ഇലയും ചാണകവും ചേര്‍ത്ത് നിര്‍മിക്കുന്ന കമ്പോസ്റ്റ് മികച്ച ജൈവവളമാണ്. ഇതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. നല്ല മഴ ലഭിക്കുന്നതിനാല്‍ പച്ചിലകള്‍ എളുപ്പത്തില്‍ അലിയുകയും…

Read More

കീടങ്ങളെ അകറ്റാന്‍ സസ്യാമൃത്‌

വീട്ടുവളപ്പിലെ കൃഷിയില്‍ വിവിധ കീടങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കാമെന്നു കണ്ടെത്തിയിരിക്കുന്ന ഉത്തമ ജൈവകീടനാശിനിയാണ്‌ സസ്യാമൃത്‌. സര്‍ട്ടിഫൈഡ്‌ ജൈവകര്‍ഷകനായ സി. നരേന്ദ്രനാഥാണ്‌ ഇതു പ്രചാരത്തിലെത്തിച്ചിരിക്കുന്നത്‌. ചാഴി, കായീച്ച, മുഞ്ഞ, വെള്ളീച്ച, ചെറുപുഴുക്കള്‍ എന്നിവയ്‌ക്കെതിരേ ഇതു വളരെ ഫലപ്രദമാണ്‌. കശുമാവ്‌, കുരുമുളക്‌, മാവ്‌, പച്ചക്കറികള്‍ തുടങ്ങിയവയെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരേയാണിതു ഫലസിദ്ധി തെളിയിച്ചിരിക്കുന്നത്‌.  ആവശ്യമായ വസ്‌തുക്കളും അളവുകളും വെള്ളം ഏഴു ലിറ്റര്‍നീറ്റുകക്ക(കുമ്മായം) നൂറു ഗ്രാംചാരം നൂറു ഗ്രാംകാന്താരി മുളക്‌ നൂറു ഗ്രാംചെന്നിനായകം അമ്പതു ഗ്രാംപാല്‍ക്കായം അമ്പതു ഗ്രാംകാഞ്ഞിരത്തൊലി അമ്പതു ഗ്രാംകാഞ്ഞിരയില അമ്പതു…

Read More

നനവെത്തിക്കുന്ന കുപ്പിയും ചട്ടിയും

വേനല്‍ക്കാലം തുടരുമ്പോള്‍ വെള്ളക്ഷാമം രൂക്ഷമാകുന്നുവോ. അടുക്കളത്തോട്ടത്തില്‍ നനയ്ക്കുന്നതിനു വെള്ളത്തിന്‍റെ ക്ഷാമം നേരിടുന്നവര്‍ക്ക് തുള്ളിയെണ്ണി നനയ്ക്കാന്‍ ഏതാനും ഉപായങ്ങള്‍ ഇതാ. ഒരു തുള്ളിപോലും പാഴാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനമെച്ചം. ചെടികള്‍ക്കൊന്നിനും ജലമല്ല, ഈര്‍പ്പമാണ് വേണ്ടതെന്ന വസ്തുതയാണ് ഇത്തരം നാടന്‍ സാങ്കേതിക വിദ്യകള്‍ക്കു പിന്നിലുള്ളത്. ഇവയൊന്നും വിശേഷാല്‍ ആരും കണ്ടുപിടിച്ചതല്ല, പലരുടെയും പ്രായോഗിക ചിന്തയില്‍ ഉരുത്തിരിഞ്ഞവയാണ്. അതിനാല്‍ തന്നെ ആര്‍ക്കും ഇവയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യമുണ്ട്.  ഡ്രിപ്പ് ഡ്രോപ്പ് ഇറിഗേഷന്‍ ആശുപത്രികളില്‍ ഞരമ്പുകളിലേക്ക് മരുന്നു കയറ്റുന്നതിനുള്ള ഡ്രിപ്പുകള്‍ കണ്ടിട്ടില്ലേ….

Read More

തക്കാളിയിലെ ഇലചുരുട്ടുന്ന വൈറസ്, പ്രതിരോധമാര്‍ഗങ്ങള്‍

വളര്‍ച്ചയുടെ ഏതു കാലഘട്ടത്തിലും ഇലചുരുളന്‍ വൈറസ് ചെടികളില്‍ കയറിപ്പറ്റാം. പ്രധാനമായും വേനല്‍ക്കാലം തുടങ്ങുമ്പോഴാണ് ആക്രമണം കൂടുതലായി കാണുന്നത്. ആദ്യത്തെ ലക്ഷണം കാണിക്കുന്നത് താഴെയുള്ള ഇലകള്‍ തടിച്ചതുപോലെ കാണപ്പെടുമ്പോഴാണ്. ഏകദേശം 300 ഇനങ്ങളിലായി 44 സസ്യകുടുംബങ്ങളിലുള്ള ചെടികളില്‍ കണ്ടുവരുന്ന ഇലചുരുളല്‍ പൊതുവേ വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് സംഭവിക്കുന്നത്. ടൊമാറ്റോ ലീഫ് കേള്‍ എന്നാണ് ഇതിന് കാരണമാകുന്ന വൈറസിന്റെ പേരെങ്കിലും ഇത് തക്കാളിയെ മാത്രമല്ല ബാധിക്കുന്നത്. ചെടിയെ ആക്രമിച്ച് വളര്‍ച്ച മുരടിപ്പിക്കാനും പൂര്‍ണമായും നശിപ്പിക്കാനും വിരുതന്‍മാരാണ് ഈ വൈറസുകള്‍. സില്‍വര്‍…

Read More

മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്ന വിധം

കൃഷിയിടത്തിലെയും വീട്ടിലെയും ജൈവാവശിഷ്ടങ്ങൾ മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റാക്കാം. സാധാരണ കമ്പോസ്റ്റിനേക്കാള്‍ മികച്ചതായതുകൊണ്ട് മണ്ണിരക്കമ്പോസ്റ്റ് കുറഞ്ഞ അളവിൽ ചേർത്താലും ഗുണം ലഭിക്കും. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റിലുള്ളതിന്റെ രണ്ടിരട്ടിയോളം അളവിൽ ചെടികൾക്കു കിട്ടത്തക്ക രൂപത്തിൽ മണ്ണിരക്കമ്പോസ്റ്റിലുണ്ട്. ഇതു മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു. എൻസൈമുകൾ, ഹോർമോണുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമൃദ്ധമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പ്രത്യുൽപാദനശേഷിയും വളർച്ചനിരക്കും ഭക്ഷണക്ഷമതയുമുള്ള മണ്ണിരകളാണു കമ്പോസ്റ്റ് നിർമാണത്തിനു യോജിച്ചത്. മറുനാടൻ ഇനമായ ഐസീനിയ, യൂഡ്രില്ലുസ് എന്നിവയെ ഇതിനായി ഉപയോഗിക്കാം. കമ്പോസ്റ്റ് നിർമാണം…

Read More

കെണി വെച്ച് പിടിക്കാം കായീച്ചയെ

നമ്മുടെ പച്ചക്കറികളെയെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ബാധിക്കുന്ന കീടമാണ് കായീച്ചകൾ. ചെടികൾ നന്നായി വളർന്നു പൂത്ത് കായപിടിക്കാറാവുമ്പോഴാണ് കായീച്ചയുടെ ശല്യം ആരംഭിക്കുക. വെള്ളരിവർഗവിളകളുടെ, പടവലം, കൈപ്പ, വെള്ളരി, മത്തൻ എന്നിവയുടെ പ്രധാനകീടമാണ് കായിച്ച. പെൺപൂക്കളിൽ കായപിടിച്ചുതുടങ്ങുന്ന സമയത്ത് മുട്ടയിട്ട്‌പെരുകുന്ന ഇവ കായുടെ നീര് ഊറ്റിക്കുടിച്ച് കായകളെ ശുഷ്‌കമാക്കുന്നു. മാത്രമല്ല തങ്ങളുടെ മുട്ടകൾ നിക്ഷേപിക്കുകയും ചെയ്യും. ആനിമാലിയ സാമ്രാജ്യത്തിൽ ടെഫ്രിറ്റിഡേ കുടുംബത്തിലെ അംഗമായ കായീച്ചയുടെ ശാസ്ത്രനാമം ബാക്‌ട്രോസെറ കുക്യുർബിറ്റേ എന്നാണ്. രാസകീടനാശിനികൾ ഉപയോഗിച്ച് നശിപ്പിച്ചുകളയാം എന്നാൽ ജൈവരീതിയിൽ പരമ്പരാഗതമായി…

Read More

ഗോമൂത്ര- കാന്താരിമുളക് മിശ്രിതം

ഗോമൂത്ര കാന്താരി മുളക് മിശ്രിതം– Organic Pesticides Using Bird eye chilies എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ / ആവണക്കെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍, പുകയില കഷായം, പാല്‍ക്കായ മിശ്രിതം ഒക്കെ അവയില്‍ ചിലതാണ്. ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ജൈവ കീട നാശിനികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി വെണ്ട സാധനങ്ങള്‍. 1, ഗോമൂത്രം – 1 ലിറ്റര്‍2, കാന്താരി മുളക് – 1 കൈപ്പിടി3,…

Read More

മൂഞ്ഞ/പയര്‍പ്പേന്‍ /ആഫിഡ് നിയന്ത്രണ മാർഗങ്ങൾ

പയര്‍ കൃഷിചെയ്യുന്നവരുടെ പ്രധാനപ്രശ്നമാണ് മൂഞ്ഞ/പയര്‍പ്പേന്‍.സസ്യത്തിന്റെ ഇലയിലും തൂമ്പിലും ഇലയ്ക്കടിയിലും ഞെട്ടിലും കായയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന്ന കറുത്ത നിറമുള്ള ഒരു കീടമാണിത്. വളരെവേഗം പെരുകുന്ന ഇവ ചെടിയുടെ വളർച്ചയെ കീഴടക്കി മൊത്തം മുരടിപ്പിക്കുന്നു. നീരൂറ്റിക്കുടിക്കന്നതുമൂലം ഇലകള്‍ ചുരണ്ട് കരിയുകയും, പൂവ് കൊഴിയുകയും, കായ്കള്‍ ചുരണ്ട് ചെറുതാവുകയും ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു. പയര്‍ചെടികളില്‍കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ വേഗത്തില്‍ വംശവര്‍ദ്ധന നടത്താന്‍ കഴിവുള്ളവയാണ്. വളർച്ച മുരടിച്ചും വളച്ചൊടിച്ചും അഫിസ് ക്രാസിവോറ സസ്യങ്ങൾക്ക് നേരിട്ട് നാശമുണ്ടാക്കുന്നു. ഉൽ‌പാദിപ്പിക്കുന്ന തേൻ‌തൂവ് സസ്യങ്ങളിൽ…

Read More

വെള്ളരിവര്‍ഗ്ഗ വിളകളിലെ രോഗങ്ങളുംകീടനിയന്ത്രണവും

1.കായീച്ച (ബാക്ട്രോസീറ കുകുര്‍ബിറ്റെ ) ലക്ഷണങ്ങള്‍ മൂപ്പ് കുറഞ്ഞ കായകളിലാണ് കായീച്ച മുട്ട ഇടുന്നത് പുഴുക്കള്‍ കായുടെ ഉള്‍ഭാഗം കാര്‍ന്നു തിന്നുകയും ക്രമേണ കായ്കള്‍ മഞ്ഞളിച്ച് അഴുകി വീഴുകയും ചെയ്യുന്നു ഇവ മറ്റ് അസുഖങ്ങള്‍ക്ക് വഴിവെക്കുന്നു നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കീടo ബാധിച്ചതും ചീഞ്ഞതുമായ കായ്കള്‍ നശിപ്പിക്കുക കായ്കള്‍ കടലാസു ഉപയോകിച്ച് പൊതിയുക വേപ്പിന്‍കുരുസത്ത്/വേപ്പെണ്ണ എമല്‍ഷന്‍ (2%) തളിക്കുക ശര്‍ക്കര ലായനി,പഞ്ചസാര ലായനി (10 ഗ്രാം ഒരു ലിറ്ററില്‍) എന്നിവയില്‍ കീടനാശിനി ആയ മാലത്തിയോണ്‍(0.1%) ചേര്‍ത്ത് രണ്ടാഴ്ച്ചകൂടുമ്പോള്‍ തളിക്കുക ക്യുലൂര്‍ഫെറമോണ്‍…

Read More