അടുക്കളത്തോട്ടം 

അടുക്കളത്തോട്ടത്തിന് വളരെ കൃത്യമായ വിസ്തൃതിയൊന്നും ആവശ്യമില്ല. വീടിന്‍റെയും സ്ഥലത്തിന്‍റെയും കിടപ്പ്, സ്ഥല ലഭ്യത എന്നിവയനുസരിച്ച് ഏതെങ്കിലും ആകൃതിയിലും വിസ്തൃതിയിലും അടുക്കളത്തോട്ടമൊരുക്കാം. ധാരാളം സ്ഥലമുള്ളവര്‍ക്ക് 10 സെന്‍റ് വിസ്തൃതിയുള്ള അടുക്കളത്തോട്ടം നിര്‍മ്മിക്കാം. തോട്ടമൊരുക്കുമ്പോള്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കണം. നാലുപേര്‍ മാത്രമുള്ള വീട്ടില്‍ പത്തു സെന്‍റ് വിസ്തൃതിയുള്ള പച്ചക്കറിത്തോട്ടം ആവശ്യമില്ല. അധ്വാനവും ഒപ്പം വിളവും പാഴായിപ്പോകുന്നതിനേ ഇതുപകരിക്കൂ. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്, ഒരാള്‍ക്ക് അര സെന്‍റ് എന്നതോതില്‍ തോട്ടമൊരുക്കുന്നത് നല്ല രീതിയാണ്. നാലംഗങ്ങളുള്ള വീട്ടില്‍ രണ്ടു സെന്‍റ് വലിപ്പത്തിലുള്ള…

Read More

പടവലങ്ങ കൃഷി എപ്പോൾ ചെയ്യാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പടവലങ്ങ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇന്ത്യൻ പച്ചക്കറിയാണ്. ഇത് വർഷം മുഴുവനും വളർത്താം. ഇന്ത്യ, മ്യാൻമർ, ഇന്തോനേഷ്യ, ശ്രീലങ്ക, എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിലാണ് ജന്മദേശം. പടവലങ്ങയുടെ ആരോഗ്യ ഗുണങ്ങൾ പടവലങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം ഇതിന് കലോറി കുറവാണ്. വെള്ളത്തിൻ്റെ അംശം കൂടുതലായത് കൊണ്ട് തന്നെ ശരീരത്തിനെ തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, കരോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പടവലങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് നാരുകളാൽ സമ്പന്നമാണ് അത്കൊണ്ട് തന്നെ…

Read More