
എന്താണ് ഫോഡർ വിളകൾ
കേരളത്തിന്റെ മൊത്തം വിസ്തൃതി 38,855 ചതുരശ്രകിലോമീറ്റർ ആണ്. 2001-ലെ സെൻസസ് പ്രകാരം ജനസംഖ്യ 318.39 ലക്ഷം. ജനങ്ങളുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്. കൃഷിഭൂമി കഴിഞ്ഞാൽ കേരളത്തിലെ ഗ്രാമീണ ജനതയുടെ പ്രധാന ഉൽപ്പാദകസമ്പത്ത് കന്നുകാലികളാണ്. 2000-ലെ കന്നുകാലി സെൻസസി പ്രകാരം സംസ്ഥാനത്ത് 2490707 കന്നുകാലികളും (പശു, കാള) 111465 മഹിഷങ്ങളും (എരുമകളും പോത്തുകളും) 1598159 ആടുകളും ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സങ്കരവർഗ പ്രജനനരീതി വ്യാപകമായി സ്വീകരിച്ചതിന്റെ ഫലമായി കറവമാടുകളുടെ ഉൽപ്പാദനശേഷി ഗണ്യമായി വർധിച്ചു. അറുപതുകളിലെ പ്രതിവർഷ പാലുൽപ്പാദനം രണ്ടു ലക്ഷം ടൺ മാത്രമായിരുന്നു. 2001-2002 ൽ…