
നിമാവിര നിയന്ത്രണ മാര്‍ഗങ്ങള്‍
വിളകളെ ആക്രമിക്കുന്ന സൂക്ഷ്മജീവികളിൽ പ്രധാനിയാണ് നിമാവിര. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ എല്ലാ തരം പച്ചക്കറികളേയും, വാഴ ,കിഴങ്ങുവർഗ്ഗവിളകൾ തുടങ്ങി മറ്റു കാർഷിക വിളകളെയും നിമാ വിരകള്‍ ആക്രമിക്കുന്നു. നിമാവിരകളുടെ പ്രവര്‍ത്തനം മണ്ണിലൂടെയായതിനാല്‍ വളരെ വൈകിയെ തിരിച്ചറിയുവാനും കഴിയുകയുള്ളു. നിമാ വിരകള്‍ ചെടികളുടെ വേരിനെ കാര്‍ന്നുകയും തത്ഭലമായി ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യും . ഇതോടെ വേരുകള്‍ക്ക് വെള്ളവും വളവും വലിച്ചെടുക്കാന്‍ പറ്റാതെ ചെടി സാവധാനം ഉണങ്ങി പോകും. ചെടികളുടെ ഇലകൾ മഞ്ഞളിക്കുക ,ആരോഗ്യമുള്ള…