
ഏത്തവാഴ കൃഷി
വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന് പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന് ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില് നിന്നു തന്നെ ലഭിച്ചു കൊള്ളും.ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക്…