മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് ഇൻഡസ്ട്രീസ് എക്സലൻസ് പുരസ്‌കാരം

കണ്ണൂർ 2023 ലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എക്സലൻസ് പുരസ്‌കാരം മയ്യിൽ നെല്ലുൽപാദക കമ്പനിക്ക്. കർഷകരുടെ ഉൽപനങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തി അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് പുരസ്‌കാരം. ഇന്ത്യയിലെ 20 കർഷക കൂട്ടായ്മകളിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക കമ്പനിയാണിത്. ബുധൻ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും സംരംഭകരുമായുള്ള മുഖാമുഖവും നടക്കും.   2017ൽ രൂപീകരിച്ച മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് 542 ഓഹരി ഉടമകളാണുള്ളത്. എല്ലാവർഷവും ഓഹരി വിഹിതം നൽകുന്നു. രാജ്യത്ത്…

Read More

റോസാപൂക്കളെങ്ങനെ വളർത്താം?

നിറത്തിലും, മണത്തിലും ആരേയും അത്യാകർഷിക്കുന്ന പൂക്കളാണ് റോസാപ്പൂക്കൾ.  പനിനീർ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവയെല്ലാം ഉണ്ടാക്കാൻ റോസാപ്പൂക്കൾ ഉപയോഗിക്കുന്നു. അതിനാൽ വീടുകളിലെ ഗാർഡനിലും, വാണിജ്യപരമായും ഇത് വളർത്തുന്നു. റോസാപൂക്കളെങ്ങനെ വളർത്താമെന്നു നോക്കാം: ബഡ്ഡു തൈകൾ നടുമ്പോൾ ബഡ്ഡു തൈകളാണ് നടുന്നതെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടിച്ചട്ടികളിലാണ് വളർത്തുന്നതെങ്കിൽ, നീർവാഴ്ച്ച ഉറപ്പാക്കണം. ചട്ടിയുടെ മുക്കാൽ ഭാഗം മണ്ണ് നിറച്ച് ബാക്കിഭാഗത്ത്, ജൈവവളം ഇട്ടുകൊടുക്കണം.  ബഡ്ഡു ചെയ്‌ത ഭാഗം മണ്ണിനു മുകളിലായിരിക്കണം. രണ്ടാഴ്ച്ച കാലത്തെ നന ആവശ്യമാണ്. നടുവാന്‍ നേരത്ത് തൈകളിലെ ആവശ്യമില്ലാത്ത…

Read More

കുങ്കുമപ്പൂവ് നട്ടുവളര്‍ത്താം

കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണിത്. യൂറോപ്പിലാണ് ജനനമെങ്കിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ആസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, ഇംഗ്ലണ്ട്, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും വളരുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ ജമ്മു കശ്‍മീരിലും ഹിമാചല്‍ പ്രദേശിലുമാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. മണ്ണും കാലാവസ്ഥയും…

Read More

അറിയാം നക്ഷത്രമുല്ലയെ

ഹൃദ്യമായ മണം മാത്രമല്ല മുല്ല പൂക്കൾ നമുക്ക് സമ്മാനിക്കുക, മുല്ലയിലൂടെ നമുക്ക് വരുമാനവും നേടാം.പൂത്തുലഞ്ഞ മുല്ല പൂക്കൾ കണ്ണിനു കുളിർമയും മനസ്സിന് നവോന്മേഷവും പ്രദാനം ചെയ്യുന്നു. മലയാളിയുടെ വിവാഹസങ്കല്പങ്ങളിൽ മുല്ലയെക്കാൾ പ്രാധാന്യം മറ്റൊരു പുഷ്പത്തിനും ഇല്ല. കേരളത്തിലുടനീളം ഇന്ന് മുല്ലക്കൃഷി പ്രചാരത്തിലുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് കുറ്റിമുല്ല. ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യാസിൻ എന്ന പേർഷ്യൻ വക്കിൽ നിന്നാണ് ജാസ്മിൻ എന്ന പദത്തിന്റെ ഉത്ഭവം. “ഒലിയേസ” എന്ന ഇനത്തിൽ പെട്ട കുറ്റിച്ചെടിയാണ് മുല്ല. ശങ്കരന്കോവില്,…

Read More

നീർമരുതിന്റെ ഔഷധഗുണങ്ങൾ

കേരളമടക്കം ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്ന് പറയുന്നു. നല്ല ബലമുള്ള വൃക്ഷം ആയതിനാൽ ആണ് ഈ പേര് ഇതിന് കൈവന്നത്. ഐതിഹ്യത്തിൽ പാണ്ഡവരിൽ അർജുൻ നീർ മരുതിൻറെ ചുവട്ടിലിരുന്ന് ശിവതപം ചെയ്തുവെന്നു പറയപ്പെടുന്നു ഹിമാലയസാനുക്കളിൽ ധാരാളമായി ഈ സസ്യത്തെ കാണാം. നല്ല ഉയരത്തിൽ വളരുന്ന നീർമരുതിന്റെ തൊലിക്ക് വെളുത്ത നിറമാണ്. ശരാശരി 25 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. പൂക്കൾ മഞ്ഞ നിറത്തിൽ ഉള്ളതും ചെറുതും ആണ്. നീർമരുതിൻറെ തൊലി ഏറെ…

Read More

പട്ടുനൂൽ കൃഷിയിൽ പുതിയ പരീക്ഷണം

കൃഷിയിൽ പരീക്ഷണങ്ങൾ നടത്തി വിജയിച്ച കർഷകരുടെ കഥകൾ നിരവധിയുണ്ട്. പെരുമാട്ടി പഞ്ചായത്തിലെ മുതലാംതോട്ടിൽ ഇത്തരത്തിൽ കാലാവസ്ഥക്കെതിരേ പടപൊരുതുന്ന ഒരു കർഷകകുടുംബമുണ്ട്. മുതലാംതോട്ടിലെ രജനി പുത്തൻവീട്ടിലും ഭർത്താവ് സുരേഷുമാണ് പട്ടുനൂൽക്കൃഷിയിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ചത്. ജൂൺ, ജൂലായ് മാസത്തിൽ പട്ടുനൂൽക്കൃഷി സാധാരണഗതിയിൽ സാധ്യമല്ല. മഴക്കാലമായതിനാലും ഈർപ്പത്തിന്റെ അളവിലുള്ള വർധനയുമാണ് ഇതിനുകാരണം. എന്നാൽ, ഒഴുക്കിനെതിരേ നീന്തുകയാണ് രജനിയുടെ കൃഷിരീതി. മഴക്കാലത്ത് നൈട്രജന്റെ അളവുകുറച്ച് പ്രോട്ടീന്റെ അളവ് കൂടിയ വളപ്രയോഗം നടത്തി. പുഴുക്കളെ സൂക്ഷിക്കുന്ന ഷെഡ്ഡിന്റെ അകത്തെ ഈർപ്പവും ചൂടും…

Read More

പേരയ്ക്കയുടെ ഔഷധഗുണങ്ങൾ

നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന പേരയെ അത്ര നിസാരനായി കാണേണ്ട . വേരു മുതൽ ഇല വരെ ഒൗഷധഗുണങ്ങൾ അടങ്ങിയത് ആണ് പേര മരം. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധ മായിട്ടു കായ ഫലം തരുന്ന മരമാണ് പേര, ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു നടാൻ ശ്രെദ്ധിക്കേണ്ടതാണ്, വെള്ളം കെട്ടി നിൽക്കുന്ന പ്രദേശം പേരക്കൃഷിക്ക് അത്ര അനുയോജ്യം അല്ല. പേരക്കു നെഗറ്റീവ് എനർജി കളയാൻ കഴിവുണ്ടെന്ന് ശാസ്ത്ര ലോകം പറയുന്നു . കിഴക്കു  പടിഞ്ഞാറു പേര മരം…

Read More

കടച്ചക്കയും അവയുടെ സംരക്ഷണ രീതികളും

തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സർവ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് അഥവാ  കടപ്ലാവ് എന്ന  ബ്രെഡ്ഫ്രൂട്ട് (ഇംഗ്ലീഷ്: Breadfruit) (ശാസ്ത്രീയനാമം: ആർട്ടോകാർപ്പസ് അൽടിലിസ്, ഇംഗ്ലീഷ്: Artocarpus altilis). കടൽ വഴി വന്ന ചക്ക എന്നർത്ഥത്തിൽ കടൽചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തിൽ അറിയപ്പെടുന്നു. ബിലാത്തിപ്ലാവ് എന്നപേരും ഇതേ അർത്ഥത്തിൽ വിദേശപ്ലാവ് എന്നു തന്നെയാണ്. പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ഇതിന്റെ കായയിൽ അന്നജമാണ് പ്രധാനഘടകം. വിറ്റാമിൻ A-യും C-യും .ഉണ്ട്….

Read More

ടെറസ് കൃഷിയില്‍ പന്തല്‍ ഇടുന്ന വിധം

ടെറസ് കൃഷിയില്‍ പടരുന്ന പച്ചക്കറികള്‍ക്ക് എങ്ങിനെ പന്തല്‍ ഇട്ടു കൊടുക്കാം  പാവല്‍, പയര്‍, പടവലം , കോവല്‍ എന്നിവയ്ക്കാണ് സാദാരണയായി പന്തല്‍ ആവശ്യമുള്ളത്. വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ടെറസില്‍ പച്ചക്കറികള്‍ പടര്‍ന്നു കയറാന്‍ പന്തലുകള്‍ ഇട്ടു കൊടുക്കാം. മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണ് മാന്തി കാലുകള്‍ (കമ്പുകള്‍) നാട്ടാന്‍ സാധിക്കും, പക്ഷെ ടെറസില്‍ അത് സാധിക്കില്ലല്ലോ. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക, 3 അടി വരെ നീളമുള്ള 1 മുതല്‍ 2 ഇഞ്ച്‌ കനമുള്ള ജി ഐ അല്ലെങ്കില്‍…

Read More

പുളിയുറുമ്പ് (നീറ് ) ഉപയോഗിച്ചുള്ള കീട നിയന്ത്രണം

മുഞ്ഞയെ എങ്ങിനെ നിയന്ത്രിക്കാം ?. പയറിനെ അക്രമിക്കുന്ന ഒരു കീടം ആണ് മുഞ്ഞ. പയറിനെ മാത്രം അല്ല മറ്റു പച്ചക്കറികളിലും (കോവല്‍ ) ഇതിന്‍റെ ഉപദ്രവം ഉണ്ടാകാറുണ്ട്. ചെറിയ തോതിലുളള ആക്രമണങ്ങളെ കൈ കൊണ്ട് പെറുക്കി കളഞ്ഞു പ്രതിരോധിക്കാം. കൂടുതല്‍ ആയാല്‍ വേറെ എന്തെങ്കിലും ചെയ്തെ പറ്റു. അവിടെയാണ് നീറ് അഥവാ പുളിയുറുമ്പുകളുടെ പ്രസക്തി. ആളെ പിടി കിട്ടിയാ ?. ഇല്ലേല്‍ താഴെ കാണുന്ന പടം നോക്കുക. അദ്ദേഹം ആണ് നീറ് അഥവാ പുളിയുറുമ്പ്. ടെറസ് കൃഷി ടിപ്സ്…

Read More