
ഹരിത കേരളം മിഷൻ-അറിയേണ്ടതെല്ലാം
ശുചിത്വ- മാലിന്യ സംസ്കരണം, മണ്ണ് -ജല സംസ്കരണം, ജൈവകൃഷി എന്നിവയ്ക്ക് പ്രാമുഖ്യം കൊടുത്തുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് ഹരിത കേരളം മിഷൻ. ജനപങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷൻ പ്രവർത്തനങ്ങൾ താഴേത്തട്ടുകളിൽ നിന്ന് നടപ്പിലാക്കുന്നത്. പൗരസമിതി കൾ, ബഹുജന സംഘടനകൾ, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ- ആരോഗ്യ സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജനകീയ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ,സന്നദ്ധ സംഘടനകൾ, മത സ്ഥാപനങ്ങൾ, കമ്പനികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്തമേഖലകളിലും പ്രവർത്തിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതികസഹായം, സന്നദ്ധസേവനം, സാമ്പത്തിക…