വിളകൾക്ക് പറ്റിയ വളങ്ങൾ തെരഞ്ഞെടുക്കാം

ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവരായി ആരും ഇല്ല അല്ലെ? കൃഷിയും ചിലർക്ക് ഇഷ്ടമേഖലയാണ്. എന്നാൽ ചെടികൾ നന്നായി വളരുന്നതിന് വളം പ്രധാന ഘടകമാണ്. സസ്യങ്ങളെ നന്നായി വളരാൻ സഹായിക്കുന്ന വ്യത്യസ്ത രാസവളങ്ങൾക്ക് വ്യത്യസ്ത പോഷകങ്ങളുണ്ട്, അവ മനസ്സിലാക്കുകയും അത് ചെടികൾക്ക് നൽകുകയും ചെയ്യുന്നതിലൂടെ പൂന്തോട്ടം അല്ലെങ്കിൽ കൃഷിത്തോട്ടം മനോഹരമാക്കാനും, വളരാനും വിളവ് കിട്ടുന്നതിനും സഹായിക്കുന്നു. കൃഷിത്തോട്ടങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വളങ്ങൾ ജൈവ വളങ്ങൾ ജൈവ വളങ്ങൾ പ്രകൃതിദത്തമായ കമ്പോസ്റ്റ്, ധാതുക്കൾ, കടൽപ്പായൽ, മൃഗങ്ങളുടെ വളം മുതലായവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവ…

Read More

ഹരിത കേരളം മിഷൻ-അറിയേണ്ടതെല്ലാം

ശുചിത്വ- മാലിന്യ സംസ്കരണം, മണ്ണ് -ജല സംസ്കരണം, ജൈവകൃഷി എന്നിവയ്ക്ക് പ്രാമുഖ്യം കൊടുത്തുള്ള കേരള സർക്കാരിൻറെ പദ്ധതിയാണ് ഹരിത കേരളം മിഷൻ. ജനപങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷൻ പ്രവർത്തനങ്ങൾ താഴേത്തട്ടുകളിൽ നിന്ന് നടപ്പിലാക്കുന്നത്. പൗരസമിതി കൾ, ബഹുജന സംഘടനകൾ, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ- ആരോഗ്യ സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജനകീയ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ,സന്നദ്ധ സംഘടനകൾ, മത സ്ഥാപനങ്ങൾ, കമ്പനികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്തമേഖലകളിലും പ്രവർത്തിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതികസഹായം, സന്നദ്ധസേവനം, സാമ്പത്തിക…

Read More

കൃഷി ലാഭകരമാക്കാൻ കർഷകൻ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

നല്ല ഒരു കൃഷിക്കാരന് ശേഷിയും ശേമുഷിയും വേണം. ബൗദ്ധിക ശക്തിയും കായബലവും വേണം. കഠിനമായി അധ്വാനിക്കാൻ ആരോഗ്യമുള്ള ശരീരത്തോടൊപ്പം പോരാടാനുള്ള മനസ്സും വേണം. കൃഷിയുടെ എല്ലാ പിൻബന്ധങ്ങളും (Backward linkages )മുൻ ബന്ധങ്ങളും (forward linkages )ഏകോപിപ്പിച്ചു കൊണ്ട് പോകാനുള്ള Managerial ability വേണം. Land, Labour, Capital, Knowledge, Machinaries, Market എന്നിവയെല്ലാം പരസ്പരം കോർത്തിണക്കിക്കൊണ്ട് പോകാൻ കഴിയണം. കൃഷിയെ ഒരു choice ആയിക്കണ്ട് ആ മേഖലയിലേക്ക് വരുന്നവർ കുറവാണ്. കാരണം ചെറിയ ക്ലാസ് മുതൽ…

Read More

കാപ്‌സിക്കം ഗ്രോബാഗില്‍ വളര്‍ത്താം

പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വൈറ്റമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ക്യാന്‍സറിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. വിവിധ വിഭവങ്ങള്‍ തയാറാക്കാന്‍ ധാരാളമായി ഉപയോഗിക്കാറുണ്ടെങ്കിലും മലയാളികള്‍ അധികം കൃഷി ചെയ്യാത്ത വിളയാണ് കാപ്‌സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഉരുണ്ടിരിക്കുന്ന കാപ്‌സിക്കം കാണാന്‍ തന്നെ നല്ല ചേലാണ്. വലിയ അധ്വാനമൊന്നുമില്ലാതെ നമ്മുടെ വീട്ടില്‍ ഗ്രോബാഗിലോ ചട്ടിയിലോ കാപ്‌സിക്കം വളര്‍ത്തിയെടുക്കാം. വിത്ത്…

Read More

മട്ടുപ്പാവ് കൃഷിയുടെ ആഴ്ച്തോറുമുള്ള പരിചരണം

മട്ടുപ്പാവിലെ കൃഷി വിഷരഹിതമായ ഭക്ഷണത്തിനു വേണ്ടി മാത്രമല്ല മാനസികോല്ലാസത്തിനുകൂടി ഉപകരിക്കുന്ന ഒരു പ്രവര്ത്തിയാണ്.  മട്ടുപ്പാവില്‍ കൃഷി ചെയുന്ന വിവിധ വിളകളുടെ ദൈനം ദിന പരിചരണത്തിനു സഹായകമായ ഒരു കലണ്ടര്‍ കാണുക. തിങ്കള്‍: വളപ്രയോഗ ദിനം  പത്ത് കിലോഗ്രാം പച്ചചാണകം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്, ഒരു കിലോ ഗ്രാം  കടല പിണ്ണാക്(കപ്പലണ്ടി പിണ്ണാക്), ഒരു കിലോഗ്രാം എല്ല് പൊടി എന്നിവ ആവശ്യത്തിനു വെള്ളവും അല്പം ഗോമൂത്രവുംചേര്‍ത്ത്ഇളക്കി നാലു ദിവസം വെക്കുക. അഞ്ചാം ദിവസംനന്നായി ഇളക്കി ഒരു…

Read More

അമരയും ചതുരപ്പയറും ജൈവരീതിയില്‍

മഞ്ഞുകാലത്തിനു മുമ്പുതന്നെ അമരയും ചതുരപ്പയറും പന്തലില്‍ കയറുന്നവിധത്തില്‍ ഇവയുടെ കൃഷി ആരംഭിക്കുന്ന സമയം ക്രമീകരിക്കണം. പകല്‍ കുറവും രാത്രി കൂടുതലുമുള്ള മഞ്ഞുകാലങ്ങളിലാണ് ഇവ നന്നായി പൂവണിഞ്ഞ് കായ്കള്‍ നല്‍കുക. ആഗസ്തോടെ വിത്തു നടത്തക്കവിധം ഇതിനുള്ള സ്ഥലം പാകപ്പെടുത്തണം. രണ്ടടി വ്യാസവും ഒന്നരയടി താഴ്ചയുമുള്ള തടങ്ങളാണ് നല്ലത്. കൂടുതല്‍ സ്ഥലത്ത് ഇവ കൃഷിചെയ്യുകയാണെങ്കില്‍ കുഴികള്‍ തമ്മില്‍ ചതുരപ്പയറിനാണെങ്കില്‍ രണ്ടു മീറ്ററും അമരക്കാണെങ്കില്‍ രണ്ടര–മൂന്നു മീറ്റര്‍ അകലവും നല്‍കാം. വെള്ളം കെട്ടിനില്‍ക്കുന്ന  സ്ഥലമാണെങ്കില്‍ കൂനകള്‍ നിര്‍മിച്ച് ചെറിയ തടങ്ങളില്‍ വിത്ത്…

Read More

സസ്യങ്ങളുടെ വളപ്രയോഗ സിദ്ധാന്തങ്ങള്‍

സസ്യങ്ങളുടെ വളപ്രയോഗസിദ്ധാന്തത്തെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങള്‍ ഇന്ന് നിലവിലുണ്ട് .പക്ഷെ, ശരിയേതെന്ന് നിര്‍ണ്ണയിയ്ക്കാനായി സ്വന്തം അനുഭവത്തെമാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് കര്‍ഷകനുള്ളത് . കാര്‍ഷികരംഗത്ത് വിജയം വരിയ്ക്കുക എന്നുവെച്ചാല്‍ വര്‍ദ്ധിച്ചതോതിലുള്ള കാര്‍ഷികോല്പാദനം വഴി ധാരാളം പണം സമ്പാദിയ്ക്കുക എന്നാണല്ലോ സമകാലിക സമൂഹം അര്‍ത്ഥമാക്കുന്നത് .ഈ വന്‍‌തോതിലുള്ള ഉല്പാദനത്തിനുപിന്നിലെ മുഖ്യഘടകം വളപ്രയോഗമാണ് . ഈ ബന്ധം കര്‍ഷകര്‍ക്ക്മനസ്സിലാക്കിക്കൊടുക്കാന്‍ വളനിര്‍മ്മാണക്കമ്പനികള്‍ മത്സരിച്ച് രംഗത്തുവന്നിട്ടുമുണ്ട്. വളവും കീടനാശിനിയും ഉപയോഗിച്ചില്ലെങ്കില്‍ സസ്യത്തിന്റെ നിലനില്പുതന്നെ അപകടത്തിലാവും എന്ന ഒരു ‘തത്ത്വശാസ്ത്രം‘ മാസ് മീഡിയ പരസ്യങ്ങളിലൂടെ ജനങ്ങള്‍ മനഃപ്പാഠമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു….

Read More

തേനീച്ചകളുടെ മഴക്കാല പരിചരണം

തേനീച്ചക്കർഷകരുടെ ഏറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിഘട്ടവും മഴക്കാലമാണ്. പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന കോളനികൾ മഴക്കാലത്ത് എളുപ്പം എത്തിപ്പെടാവുന്ന സ്ഥലത്തും തെങ്ങിൻതോപ്പുകളുടെ പരിസരപ്രദേശം കേന്ദ്രീകരിച്ചും മാറ്റി സ്ഥാപിക്കണം. പിന്നീട് സൂപ്പർ ചേംബറിൽ (ബ്രൂഡ് ചേംബറിന് മുകളിൽ തേൻ ശേഖരിക്കുന്നതിന് സ്ഥാപിച്ച തട്ടുകള്‍) ഒന്നുമാത്രം നിലനിർത്തി മറ്റുള്ളവ എടുത്തുമാറ്റണം. അവശേഷിക്കുന്ന ചേംബറിലെ തേനറകൾ (റാഗലുകൾ) അറുത്തുമാറ്റിയ ശേഷം വലിയ റബർ ചിരട്ടകൾ ചേംബറിനകത്ത് ഇറക്കി ഉറപ്പിച്ചുവയ്ക്കുക. ഈ ചിരട്ടകളിലാണ് പഞ്ചസാര ലായനി ഒഴിച്ചു കൊടുക്കേണ്ടത്. പഞ്ചസാര ലായനി തയാറാക്കുന്ന വിധം…

Read More

രുചിയേറും പത്തില തോരൻ

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചു ബലവും ഉന്മേഷവും ആർജിക്കാൻ ഏറ്റവും നല്ല കാലമാണ് കർക്കിടകം ( നാളെ മുതൽ ). ഔഷധങ്ങൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. കർക്കിടകത്തിലെ ഒരു പ്രധാന വിഭവമാണ് പത്തില തോരൻ. പത്തുതരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ കൊണ്ടുള്ള തോരനാണിത്. ദേശഭേദത്തിനനുസരിച്ചു തെരഞ്ഞെടുക്കുന്ന ചെടികൾക്ക് വ്യത്യാസം വരാം..പൊതുവെ പ്രചാരത്തിലുള്ള പത്തിലകൾ നമുക്ക് പരിചയപ്പെടാം.. ◆ താള് കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസിയം എന്നിവയാൽ സമ്പന്നമായ താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. തൊലി നീക്കിയ…

Read More

മരത്തക്കാളി -Tamarillo

വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമായ പ്രകൃതിരമണീയമായ പ്രദേശമാണ് കാന്തല്ലൂർ. തണുപ്പുകാലാവസ്ഥയും ഇളക്കമുള്ള മണ്ണും പ്രത്യേക ഭൂപ്രകൃതിയും കാന്തല്ലൂരിന് വൈവിധ്യമാർന്ന സസ്യ സമ്പത്ത് സമ്മാനിച്ചിട്ടുണ്ട്. പലതരം പഴവർഗങ്ങൾക്കും ശൈത്യകാല പച്ചക്കറികൾക്കും പേരുകേട്ട കാന്തല്ലൂർ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. ആപ്പിൾ, ഓറഞ്ച്, സബർജില്ലി, പലവക പാഷൻഫ്രൂട്ടുകൾ, നാരങ്ങകൾ എന്നിവയോടൊപ്പം കാന്തല്ലൂരിന്റെ അഭിമാനമായി ഉയർത്തിക്കാട്ടാൻ പറ്റുന്ന ഒരു ഫലവർഗമാണ് മരത്തക്കാളി (Tree tomato) അഥവാ ‘Tamarillo’. കാന്തല്ലൂർ മേഖലയിൽ ബ്രിട്ടീഷ് ഭരണകാലത്ത് കൃഷിചെയ്യാൻ ആരംഭിച്ച മരത്തക്കാളി സാധാരണയായി തോട്ടങ്ങളിൽ ഇടവിളയായി…

Read More