
ശൈത്യകാല പച്ചക്കറി കൃഷി.
ശൈത്യകാലം വന്നെത്തിയിരിക്കുകയാണ്. ഇനി നമുക്ക് ശൈത്യകാലത്തെ പച്ചക്കറി കൃഷിക്കൊരുങ്ങാം. ശൈത്യകാലത്ത് ഏതൊക്കെ പച്ചക്കറിയിനങ്ങളാണ് കൃഷി ചെയ്യേണ്ടതെന്നും അവയെ എങ്ങിനെയൊക്കെ പരിചരിക്കേണ്ടതെന്നും നോക്കാം. കാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ് തുടങ്ങിയവയാണ് .നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ ശൈത്യകാല പച്ചക്കറികള്‍. നല്ല തണുപ്പും അതുപ്പോലെ തന്നെ നല്ല സൂര്യപ്രകാശവും ആവശ്യമുള്ള വിളകളാണിവ. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഇതില്‍ ഏറെ അനുയോജ്യം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുന്നതങ്കില്‍ ഒരു മാസം മുന്‍പ്പ് തന്നെ ട്രേകളില്‍ വിത്തുകള്‍ പാകി തൈകള്‍ തയ്യാറാക്കണം. അല്ലെങ്കില്‍…