കൃഷിയിടമില്ലാത്തവർക്ക്, വലിയ പാത്രങ്ങളിലും വാഴ കൃഷി ചെയ്യാം

കേരളത്തിൽ വാഴയില്ലാത്ത വീടുകൾ കുറവായിരിക്കും. നല്ല നീർവാർച്ചയുള്ള, 50cm ആഴമുള്ള മണ്ണാണ് അനുയോജ്യം. 20 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ് യോജിച്ച താപനില. 50cm നീളവും ആഴവും വീതിയുമുള്ള കുഴികൾ എടുക്കണം.  ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വാഴ കൃഷി ചെയ്‌ത്‌ നല്ല വിളവെടുക്കാം. എന്നാൽ, സ്ഥലപരിമിധി ഉള്ളവർക്ക് വാഴ പാത്രങ്ങളിൽ വളർത്താൻ സഹായിക്കുന്ന ചില ടിപ്പുകളാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്. ചിലയിനങ്ങള്‍ നാല് മുതല്‍ എട്ട് മാസങ്ങള്‍ കൊണ്ട് പഴം തരുമ്പോള്‍ മറ്റുചിലയിനങ്ങള്‍ എട്ടുമുതല്‍ ഒന്‍പത് മാസങ്ങള്‍ കൊണ്ടാണ് കായകള്‍…

Read More

പയര്‍ നടീല്‍ രീതികള്‍,മേല്ത്തരം വിത്തിനങ്ങള്‍, പരിപാലനം

ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം. ഇനങ്ങള്‍ പച്ചക്കറിക്ക് ഉപയോഗിക്കുന്നവ: കുറ്റിപ്പയര്‍…

Read More

ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം – പച്ചക്കറി കൃഷി കലണ്ടര്‍

നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്, പാവല്‍, കോവല്‍, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നടുവാന്‍ പറ്റിയ സമയം ഏതൊക്കെയാണ് എന്ന വിവരമാണ് ഈ പച്ചക്കറി കൃഷി കലണ്ടര്‍ എന്ന പോസ്റ്റില്‍. ചീര (cheera krishi) കനത്ത മഴയൊഴികെയുള്ള ഏതു സമയത്തും നടാന്‍ സാധിക്കും. കാബേജ്, കോളിഫ്ലവര്‍, ക്യാരറ്റ് പോലെയുള്ള ശീതകാല വിളകള്‍ തണുപ്പ് ഉള്ള സമയങ്ങളില്‍ നടാം, സീസണ്‍ നോക്കാതെയും നമുക്ക് ഇവയെല്ലാം കൃഷി ചെയ്യാന്‍ സാധിക്കും, വിളവു കുറവ് ലഭിക്കും എന്നൊരു ന്യൂനത മാത്രമാവും സംഭവിക്കുക….

Read More

വഴുതന കൃഷി ചെയ്യാന്‍ തുടങ്ങാം; എപ്പോള്‍ തുടങ്ങണം? ഘട്ടം ഘട്ടമായുള്ള ഗൈഡ്

വഴുതനങ്ങ എന്നറിയപ്പെടുന്ന വഴുതന ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന പച്ചക്കറികളില്‍ ഒന്നാണ്. ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മിതമായ സ്രോതസ്സാണ് വഴുതന, കൂടാതെ പോഷക മൂല്യം വൈവിധ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്. വിവിധ കാര്‍ഷിക-കാലാവസ്ഥാ പ്രദേശങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വൈവിധ്യമാര്‍ന്ന വിളയാണ് വഴുതന. വര്‍ഷം മുഴുവന്‍ ഉല്‍പ്പാദിപ്പിക്കാം, ഇന്ത്യയില്‍, വഴുതന മൊത്തം പച്ചക്കറി വിസ്തൃതിയുടെ 8.14% ഉള്‍ക്കൊള്ളുന്നു, മൊത്തം പച്ചക്കറി ഉല്‍പാദനത്തിന്റെ 9% ഉത്പാദിപ്പിക്കുന്നു. വഴുതനങ്ങ വളര്‍ത്തുന്നതിനുള്ള നിങ്ങളുടെ പൂര്‍ണ്ണമായ ഗൈഡ് ഇതാ. മണ്ണും കാലാവസ്ഥാ ആവശ്യകതകളുംഇളം മണല്‍…

Read More

സിന്ധു ചാക്കോ – കാർഷിക മേഖലയിൽ പിറന്ന സ്ത്രീ രത്നം!

ഉറച്ച ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തിലൂടെയും പ്രതിസന്ധികളെ ധീരമായി നേരിട്ട ഒരു വനിത. അതെ ഇടുക്കി ചെറുതോണിക്കാരി സിന്ധു ചാക്കോ എന്ന കർഷക വനിത ഇന്ന് ഒത്തിരി വീട്ടമ്മമാർക്ക് പ്രചോദനമാണ്. 13 വർഷം മുൻപ് നാലു മക്കളും മാതാവും അടങ്ങുന്ന കുടുംബത്തിൻറെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്ന സിന്ധു ചാക്കോ ഇന്ന് കാർഷിക കേരളത്തിന്റ അഭിമാനമാണ്. 13 വർഷങ്ങൾക്കു മുൻപ് ഭർത്താവ് വീടു വിട്ടു പോയപ്പോൾ തുടങ്ങിയ പോരാട്ടമാണ് സിന്ധുവിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഭർത്താവ് വീടുവിട്ടിറങ്ങിയപ്പോഴും നാലു മക്കളും…

Read More

മാങ്കോസ്റ്റിൻ പൂവിടുന്നതിനു ശേഷം ഉള്ള പരിചരണം

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മാങ്കോസ്റ്റീന്‍ മരം മലയാളിക്ക് പരിചിതമായത്. മങ്കോസ്റ്റീന്‍ മരത്തിന് ചുവട്ടില്‍ ഗ്രാമഫോണില്‍ നിന്നു സോജ രാജകുമാരി കേട്ടിരിക്കുന്ന ബഷീര്‍ ചിത്രം നമ്മുടെ മനസിലുണ്ടാകും. മധുരം കിനിയുന്ന മാങ്കോസ്റ്റീനിപ്പോള്‍ കേരളത്തില്‍ നന്നായി വളരുന്ന മരമായി മാറിയിട്ടുണ്ട്. വീട്ടു വളപ്പില്‍ നട്ടുവളര്‍ത്താവുന്ന മരമാണിത് ഇന്ത്യോനേഷന്‍ സ്വദേശിയാണ് മാംങ്കോസ്റ്റീന്‍. വിവിധ ഇനത്തിലുള്ള മാങ്കോസ്റ്റീനുകള്‍ ലഭ്യമാണ്. സ്വാദു നിറഞ്ഞ ഈ പഴം പോഷകക്കലവറകൂടിയാണ്. ജീവകങ്ങള്‍, ധാതുക്കള്‍, അന്നജം എന്നിവ വേണ്ടുവോളം. ഫ്രൂട്ട്‌സലാഡ്, മധുരവിഭങ്ങള്‍, ഐസ്‌ക്രീം എന്നിവയില്‍…

Read More

സോളറൈസേഷന്‍

അന്തരീക്ഷ താപം ഏറ്റവും കൂടിയ സമയത്ത് നനഞ്ഞ മണ്ണിനെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ് മണ്ണിലെ താപനില കൂട്ടി രോഗാണുക്കളെ നശിപ്പിക്കുന്ന ഒരു രീതിയാണ് സോളറൈസേഷന്‍. പ്രധാനമായും തവാരണ തടത്തിലേയും നടീല്‍ മിശ്രിതത്തിലേയും  കീടാണുക്കളെ നശിപ്പിക്കുന്നതിനാണ്  ഈ രീതി ഉപയോഗിക്കുന്നത്. എന്നാല്‍ വിളകളിൽ കാണപ്പെടുന്ന മൂടുചീയൽ പോലുള്ള പോലുള്ള രോഗങ്ങളെ തടയുവാനായി മുഖ്യ കൃഷി സ്ഥലങ്ങളില്‍ തന്നെ ഈ രീതി സ്വീകരിക്കാവുന്നതാണ്. സോളാറിസഷൻ ചെയ്യുന്നതിനായി നല്ല വെയില്‍ ലഭില്ലുന്ന സ്ഥലത്ത് 6 – 8 ഇഞ്ച്‌ വരെ ഉയരത്തിലുള്ള…

Read More

മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ

മലയാളികളുടെ ഊണ് മേശയിൽ സ്വാദെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുളക്. അതുകൊണ്ടു തന്നെ സ്വന്തമായി മുളക് കൃഷി ചെയ്യുന്നത് വരവ്-ചിലവ് കണക്ക് നോക്കി ജീവിക്കുന്ന കുടുംബങ്ങൾക്ക് ഏറെ സഹായകമാണ്. പച്ചമുളകും കാന്താരി മുളകും പോലെ തന്നെ നമ്മുക്ക് വീടുകളിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ഉണ്ട മുളക് അഥവാ മത്തങ്ങാ മുളക്. നല്ല പ്രതിരോധ ശ്കതിയുള്ളവയാണ് ഉണ്ട മുളകും, അവയുടെ തൈകളും. അതുകൊണ്ടു തന്നെ ഈ തൈകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ഇല മുരടിപ്പ് ഉണ്ടാകുകയോ ഇല്ല. വിത്ത് പാകുമ്പോൾ നല്ലൊരു…

Read More

ഫാം ഹൗസ് എന്ന സ്വപ്നവുമായി അക്ഷയശ്രീ അവാർഡ് ജേതാവായ മഞ്ജു ബിജു

മഞ്ജു ബിജു തിരുവനന്തപുരം ജില്ലയിലെ വർക്കല ഇടവയിൽ താമസിക്കുന്നു. ഭർത്താവ് ബിജു, അദ്ദേഹം ഒരു പ്രവാസിയാണ്. അഞ്ച് വർഷത്തിൽ അധികമായി മഞ്ജു ബിജു കൃഷി ചെയ്യുന്നു. ആദ്യം ഗ്രോബാഗിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദിപ്പിച്ച് കൊണ്ടാണ് തുടക്കം. കൃഷിഭവനിൽ നിന്ന് ഗ്രോബാഗിൽ തിരിനന എന്ന പുതിയ ഒരു കൃഷിരീതി ചെയ്യാനായി 16 ഗ്രോബാഗ് തന്നു. അതിൽ നല്ല വിളവ് ലഭിച്ചതിനാൽ ഏറെക്കുറെ ഗ്രോബാഗിൽ തിരിനന ചെയ്തു. തിരിനന കൃഷി വിജയം ആയതിനാൽ കൃഷിഭവനിൽ നിന്ന് മഴമറ ചെയ്തു. മഴമറയിൽ…

Read More

ഫോസ്ഫോ ബാക്ടീരിയ – ചെടികളുടെ വളർച്ച ഇരട്ടിയാക്കുന്നു

മണ്ണിൽ ധാരാളം ഫോസ്ഫറസ് ഉണ്ടെങ്കിലും അവ ഫോറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ ചെടികൾക്ക് ലഭ്യമാകാതെ വരുന്നു. സസ്യവളർച്ച വളരെ ആവശ്യമായ ഫോസ്ഫറസ് ലഭ്യത ഉറപ്പുവരുത്തുവാനും ഫോസ്ഫേറ്റുകളെ ലയിപ്പിച്ച് മണ്ണിൽ ഫോസറസ് ലഭ്യത വർദ്ധിപ്പിക്കുവാനുമായി അതിനുപയുക്തമായ ബാക്ടീരിയകളെയും ഫംഗസുകളെയും ഉപയോഗിക്കാവുന്നതാണ്. വിത്തിൽ പുരട്ടിയും മണ്ണിൽ നേരിട്ടും, കമ്പോസ്റ്റിൽ കൂടിയും മണ്ണിൽ നേരിട്ടും, കമ്പോസ്റ്റിൽ കൂടിയും ഇവയെ മണ്ണിൽ എത്തിക്കാനാകും. ഇത്തരം ബാക്ടീരിയകൾക്ക് മണ്ണിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റിനെ ചെടികൾക്കു വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി നൽകാൻ കഴിയും. കേരളത്തിലെ മണ്ണിൽ അമ്ലത കൂടിയിരിക്കുന്നതിനാൽ ചെടികൾക്ക് ഇവ…

Read More