
കേരളീയർക്ക് ഒരു വിലപ്പെട്ട വിരുന്നുകാരിയായി കൂർക്ക
കോളിയസ് ഫോർസ്കോളി എന്ന മരുന്ന് കൂർക്ക ലാമിയേസി കുടുംബത്തിലെ അംഗമാണ്. മരുന്നു മേഖലയിൽ കേരളീയർക്ക് ഒരു വിലപ്പെട്ട വിരുന്നുകാരിയായി വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. വിലപ്പെട്ട വിരുന്നുകാരിയെന്ന് വിശേഷിപ്പിക്കാൻ കാരണം രക്താതി സമ്മർദം, ആസ്ത്മ, ഹൃദ്രോഗം, അർബുദം, എന്നീ മാരകരോഗങ്ങൾക്ക് പാർശ്വഫലങ്ങൾ അശേഷമില്ലാതെ ആയുർവേദ ചികിൽസകർ അടുത്ത കാലത്തു മാത്രം ആശ്രയിച്ചു തുടങ്ങിയ ഒരു ദിവ്യ ഔഷധിയെന്ന നിലയ്ക്കാണ്. ഇടതൂർന്ന ഇലകളും മാംസളമായ തണ്ടും സ്വാദിഷ്ടമായ സ്വരസവും ഇളം തലക്കങ്ങൾക്ക് പൂപ്പൽബാധയുണ്ടാകാനുള്ള അനുകൂല സാഹചര്യങ്ങളാണ്. കടുത്ത പൂപ്പൽബാധ ബാലാരിഷ്ടതയുള്ള ആദ്യ ദിശയിൽ…