ഗാർഹിക ജൈവ മാലിന്യ സംസ്ക്കരണത്തിന് കുഴി കംബോസ്റ്റ് ഉത്തമ രീതി

ഇന്ന് ലോകമെമ്പാടും തന്നെ, കൂടുതലായും അവലംബിച്ചു വരുന്ന ഒരു സാങ്കേതിക വിദ്യയാണ് കംബോസ്റ്റിങ്ങ്. ഏറ്റവും പ്രാചീനമായ മാലിന്യ സംസ്ക്കരണ രീതിയാണിത്. ഈ പ്രവർത്തനത്തെ കൂടുതൽ ശാസ്ത്രീയമായി ചെയ്യാനും കംബോസ്റ്റ് പ്രക്രിയയുടെ വേഗത കൂട്ടാനും ഉതകുന്ന രീതികൾ ഇന്ന് നിരവധി സാങ്കേതിക വിദ്യകൾ നിലവിലുണ്ട്. കുഴികമ്പോസ്റ്റിങ്ങ് (Pit composting) ,മോസ്പിറ്റ് കമ്പോസ്റ്റിങ്ങ് (Moz pit Composting), മൺകല കമ്പോസ്റ്റിങ്ങ് (Pot composting), ജൈവ സംസ്ക്കരണ ഭരണി (Bio Pot system ), പൈപ്പ് കമ്പോസ്റ്റിങ്ങ് (Pipe composting),റിംഗ് കമ്പോസ്റ്റിങ്ങ്…

Read More

മണ്ണ് -അമൂല്യ വരദാനം

ഭൂമുഖത്തെ ഒരടിയോളം ആഴത്തിലുളള മേല്‍മണ്ണിലാണ് മനുഷ്യരാശിക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളില്‍ ഏറിയ പങ്കും ഉല്പാദിപ്പിക്കുന്നത്. അതിനാല്‍ ജീവന്റെ നിലനില്പിന് തന്നെ ആധാരമായ അമൂല്യ വരദാനമാണു മണ്ണ്. അനേകകോടി വര്‍ഷങ്ങളിലൂടെ വെയില്‍, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി ശക്തികളുടെ നിരന്തര പ്രവര്‍ത്തനഫലമായി പാറകളില്‍ വിളളല്‍ ഉണ്ടവുകയും കാലാന്തരത്തില്‍ അവ പൊടിയുകയും ചെയ്യുന്നു. പാറപൊടിഞ്ഞതില്‍ ജീവജാലങ്ങള്‍ വളര്‍ന്നു തുടങ്ങുകയും ഇവയുടെ അവശിഷ്ടങ്ങള്‍ വീണ് ചെറിയ തോതില്‍ ജൈവാംശം ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പാറയില്‍ നിന്നു ലഭിക്കുന്ന ധാതുപദാര്‍ത്ഥങ്ങളും ജൈവാംശവും മഴവെളളവും വായുവും എല്ലാം കൂടി ഇഴുകിച്ചേര്‍ന്ന് മണ്ണ് രൂപം കൊളളുന്നു. ചെടികളുടെ ഇലകളും മറ്റവശിഷ്ടങ്ങളും…

Read More

ഹോള്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, കൂണ്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, സുഗന്ധമുള്ള ചെടികള്‍, തെങ്ങ്, കശുവണ്ടി, കൊക്കോ, മുള എന്നിവ ഉള്‍പ്പെടുന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ (MIDH). വികസന പരിപാടികള്‍ക്കായുള്ള മൊത്തം ചെലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.   പ്രധാന ലക്ഷ്യങ്ങള്‍ 1. മുളയും നാളികേരവും ഉള്‍പ്പെടെയുള്ള ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്ര വളര്‍ച്ച പ്രോത്സാഹിപ്പിക്കുക. ഗവേഷണം,…

Read More

വീട്ടില്‍ തന്നെ തേയിലച്ചെടികള്‍ വളര്‍ത്തി, ശുദ്ധമായ കട്ടന്‍ ചായ കുടിക്കാം

യഥാര്‍ത്ഥത്തില്‍ തേയിലപ്പൊടി (കറുപ്പ്, പച്ച, വെളുപ്പ്) ഉത്ഭവിക്കുന്നത് തേയിലച്ചെടിയില്‍ നിന്നാണ്. സുഗന്ധവും തിളങ്ങുന്ന പച്ചയും കൂര്‍ത്ത ഇലകളും ഉള്ള ഒരു ഹാര്‍ഡി നിത്യഹരിത സസ്യമാണിത്. ഈ ചെറിയ കുറ്റിച്ചെടിക്ക് 3-7 അടി (1-2 മീറ്റര്‍) വരെ ഉയരത്തില്‍ വളരാന്‍ കഴിയും. എന്നിരുന്നാലും, വളരുമ്പോള്‍ വെട്ടിമാറ്റിയില്ലെങ്കില്‍, അത് കൂടുതല്‍ ഉയരത്തില്‍ വളരും. ശരത്കാല സീസണില്‍, തേയിലച്ചെടി സുഗന്ധമുള്ള ചെറിയ വെളുത്ത പൂക്കള്‍ ഉത്പാദിപ്പിക്കുന്നു. ഈ പ്ലാന്റ് വളരുന്ന സാഹചര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, അത് വിത്തില്‍ നിന്ന് പതുക്കെ വളരുന്നു. അതിനാല്‍,…

Read More

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല.

രാജ്യത്തെ കാര്‍ഷിക മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി പദ്ധതി വന്‍ വിജയമാകുമെന്ന വ്യക്തമായ സൂചനകളാണു നല്‍കുന്നത്. 2023 ജൂലൈ 27നു രാജസ്ഥാനിലെ സീക്കറില്‍ ‘പിഎം-കിസാന്‍ സമ്മേളന’ത്തില്‍ 1,25,000 പിഎംകെഎസ്‌കെകള്‍ രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം രണ്ടു കോടി കര്‍ഷകരുടെ വ്യാപകമായ പങ്കാളിത്തം ഈ സംരംഭത്തിന്റെ വിജയം വ്യക്തമാക്കുന്നു. വിവിധ പങ്കാളികള്‍ക്കിടയിലെ ഏകത്വത്തിന്റെയും അഭിമാനബോധത്തിന്റെയും വികാരത്തില്‍നിന്ന് ഏതൊരു സംരംഭത്തിന്റെയും വിജയം കണക്കാക്കാനാകും. 2022-23ലെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്….

Read More

വിളവും, ആരോഗ്യവും വർധിപ്പിക്കുന്നതിന് പഞ്ചഗവ്യം

പഞ്ചഗവ്യം – “അഞ്ച് ഉൽപന്നങ്ങളുടെ മിശ്രിതം” എന്നർത്ഥമുള്ള ഒരു സംസ്കൃത പദമാണ് പലപ്പോഴും ഹൈന്ദവ ആചാരങ്ങളിലും വിവിധ ഔഷധ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നത്. ഈ അത്ഭുതകരമായ മിശ്രിതം ചെടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളെ സംരക്ഷിക്കാനും കീടങ്ങളെ അകറ്റി നിർത്താനും പഴം-പച്ചക്കറി വിളവ് വർദ്ധിപ്പിക്കാനും പഞ്ചഗവ്യം സഹായിക്കുന്നു. ആരോഗ്യമുള്ള ചെടികൾ ജൈവരീതിയിൽ വളർത്താൻ പഞ്ചഗവ്യം എങ്ങനെ ഉപയോഗിക്കാം? പശുവിൽ നിന്ന് ലഭിക്കുന്ന ചേരുവകളിൽ നിന്ന് ഉണ്ടാക്കുന്ന ജൈവവളമാണ് പഞ്ചകാവ്യ. ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ…

Read More

ഖനജീവാമൃതം, ദ്രവജീവാമൃതം, ഹരിതകഷായം, നീമാസ്ത്രം; ജൈവരീതിയില്‍ നൂറുമേനി വിളയിച്ച് കാര്‍ഷിക കര്‍മസേന .

കാന്താരിമുളക് അരച്ചത്, ഉഴുന്ന്, വെളുത്തുള്ളി, ആര്യവേപ്പില, കൊന്നയില എന്നിവ ചാണകപ്പൊടിയില്‍ ചേര്‍ത്ത് അടിവളമൊരുക്കി കാലങ്ങളായി തരിശിട്ട പാടത്ത് രണ്ടായിരത്തിലധികം വെണ്ടത്തൈകള്‍ ജൈവകൃഷി നടത്തി നൂറുമേനി വിളയിച്ചിരിക്കുകയാണ് ഒളവണ്ണയിലെ കാര്‍ഷിക കര്‍മസേന.ഇരുനൂറോളം വെണ്ടത്തൈകള്‍ അടങ്ങുന്ന പത്തോളം പ്ലോട്ടുകളാണ് ഭാരതീയ പ്രകൃതികൃഷി പദ്ധതിക്കുകീഴില്‍ ഇവര്‍ ഒരുക്കിയിരിക്കുന്നത്. സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ്. ശുദ്ധമായ മണ്ണായിരിക്കണം പ്രകൃതികൃഷിക്ക്. കാലങ്ങളായി ഒരു തരത്തിലും രാസവളമോ കീടനാശിനിയോ പ്രയോഗിക്കാത്ത സ്ഥലമാണ് കാര്‍ഷിക കര്‍മസേന അറപ്പുഴയ്ക്കടുത്ത് കൃഷിക്കായി കണ്ടെത്തിയത്. പാടത്തിനോടു ചേര്‍ന്ന കരഭാഗത്ത് നന്നായി കിളച്ചൊരുക്കിയ അരയേക്കര്‍ സ്ഥലത്താണ്…

Read More

കയർ മേഖലയിൽ നിന്ന് കാർഷിക മേഖലയിലേക്ക് കടന്ന് വന്ന മായിത്തറയുടെ “ജൈവകർഷകൻ . V P സുനിൽ.

കൃഷി ഓഫീസർ റെജിസാറിന്റെ ക്ലാസ്സും കൈമുതൽ 1992-ൽ തുടങ്ങിയ തന്റെ കയർ ഫാക്ടറി ജീവിതം ,തുടർന്നുള്ള ആ തൊഴിൽ ജീവിതത്തിന്റെ അധ:പതനവും ഒരു നിയോഗമെന്നോണം കാർഷിക മേഖലയിലേക്ക് എത്തപ്പെടുകയായിരുന്നു!.ഇന്ന് കഞ്ഞിക്കുഴിയിലെ എണ്ണം പറഞ്ഞ ജൈവകർഷകരിൽ പ്രമുഖനാണ് സുനിൽ. 23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടു ആൺ കുഞ്ഞുങ്ങളുടെ അച്ഛനായതിന്റെ ഇരട്ടി സന്തോഷവും നിലവിൽ നടക്കുന്ന മൽസ്യകൃഷിയുടെ വിളവെടുപ്പും വില്പനയും മറ്റു പച്ചക്കറികളുടെ വിളവെടുപ്പും വിശേഷങ്ങളുമായി സുനിൽ എത്തുന്നു Farmer First എന്ന പരിപാടിയിൽ നാളെ വൈകിട്ട് 6 നു കൃഷിജാഗ്രൺ കേരളയുടെ ഫേസ്ബുക് പേജിലൂടെ…

Read More