
തക്കാളിയിലെ ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം?
നമ്മുടെ കൃഷിയിടങ്ങളിൽ എല്ലാവരും വച്ചുപിടിപ്പിക്കുന്ന വിളയാണ് തക്കാളി. എന്നാൽ തക്കാളിയിൽ ധാരാളം രോഗങ്ങൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ബാക്ടീരിയൽ വാട്ടം. തക്കാളിയുടെ ഏതുഘട്ടത്തിലും ബാക്ടീരിയൽ വാട്ടരോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. കുമിൾബാധ ആണ് ഇതിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ബാക്ടീരിയ ബാധയും കാരണമായേക്കാം. ബാക്ടീരിയൽ വാട്ടം എങ്ങനെ കണ്ടെത്താം? വാടി തുടങ്ങിയ ചെടിയുടെ തണ്ട് മുറിച്ച് നല്ല വെള്ളത്തിൽ മുക്കിവെച്ചാൽ മുറിപ്പാടിൽ നിന്ന് വെളുത്ത നൂലുപോലെ ബാക്ടീരിയം വരുന്നതായി കാണാം. ഇതാണ് ബാക്ടീരിയൽ വാട്ട രോഗത്തെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പവഴി. ബാക്ടീരിയൽ…

മുസംബി കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
പ്രധാനമായും ജ്യൂസിന് വേണ്ടി വളർത്തുന്ന ഓറഞ്ചുകളിലൊന്നാണ് മുസംബി. റൂട്ടേസി എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന മുസംബി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ പഴമാണ്. 20 മുതൽ 25 അടി വരെ ഉയരത്തിൽ വളരുന്ന ചെറിയ മരമാണ് മുസംബി. മുസംബി ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാറാഷ്ട്ര, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, ബീഹാർ, അസം, മിസോറാം, ജമ്മു& കാശ്മീർ എന്നിവിടങ്ങളിലാണ് കൂടുതലായും മുസംബി ഉത്പാദിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ മൊസംബി കൃഷിക്ക് ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലാവസ്ഥ ആവശ്യമാണ്, മാത്രമല്ല ഇതിന് വേനൽക്കാലത്ത്…

കൊമ്പൻചെല്ലിയിൽ നിന്ന് തെങ്ങിനെ രക്ഷിക്കാം
തെങ്ങിൻതൈകളെ ബാധിച്ചിരിക്കുന്നത് രോഗമാണോ കീടമാണോ എന്ന് തിരിച്ചറിയുകയെന്നതാണ് തെങ്ങിനെ ചികിത്സിക്കുന്നതിലെ ആദ്യഘട്ടം. ഒട്ടേറെരോഗങ്ങളും കീടങ്ങളും തെങ്ങിനെ ബാധിച്ചുകാണുന്നുണ്ട്. കേരളത്തിലെ തെങ്ങുകൃഷി ഗൗരവതരമായി മാറാതെ വഴിപാടായിമാറുപ്രവണതയാണ് തെങ്ങുകളുടെ രോഗമറിഞ്ഞ് ചികിത്സ നൽകാൻ കേരളീയർ മടിക്കുന്നതിന്റെ ഒരു കാരണം. തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്. ആനിമാലിയ സാമ്രാജ്യത്തിലെ സ്‌കാരബൈദേ കുടുംബത്തിലെ ഒറിക്ടസ് ജനുസിൽപ്പെ’ ഷഡ്പദമാണിത്. ഒറിക്ടസ് റൈനോസിറസ് എന്നാണ് ശാസ്ത്രനാമം. ആകെ ആറുമാസക്കാലം മാത്രം…

സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം. വേപ്പിന്‍കുരു സത്ത് 50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12…

ഏത്തവാഴ കൃഷി
വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക്…

മരച്ചീനിക്ക് ഇടയിൽ മഞ്ഞൾ നട്ടാൽ എലിയെ അകറ്റാം
പ്രകൃതി സൗഹൃദ കൃഷിയിൽ മരച്ചീനി നടുന്നതും പ്രത്യേക രീതിയിലാണ്. ചരിവുള്ള സ്ഥലമാണെങ്കിൽ ചരിവിന് എതിരായി 2 അടി വീതിയിലും സൗകര്യപ്രദമായ നീളത്തിലും വാരം കോരുന്നു. ഇത് ഏപ്രിൽ മാസത്തിലെങ്കിലും ചെയ്തു തീർക്കണം. മെയ് മാസത്തിലെ പുതു മഴയ്ക്ക് വാരത്തിന്റെ മദ്ധ്യഭാഗത്ത് 3 അടി അകലത്തിൽ ഓരോ മരച്ചിനിക്കമ്പ് മുറിച്ചു നടുക. മരച്ചീനിക്കിടയിൽ, ജൂൺ മാസമാകുമ്പോഴേക്കും മഞ്ഞൾ നടണം എലിയെ അകറ്റി നിർത്താനാണ് മഞ്ഞൾ നടുന്നത്. മരച്ചീനി കിളുർത്ത് രണ്ടാഴ്ച കഴിയുമ്പോഴേക്ക് പണയുടെ (വാരത്തിന്റെ) ഇരുവശങ്ങളിലും ഉണങ്ങിയ തെങ്ങോലകൾ…

നിരവധി രോഗങ്ങൾക്ക് ഒരേയൊരു പരിഹാരം സുഡോമോണസ്.
വളവും കീടനാശിനികളും ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ അത്യാവശ്യമായ ഘടകങ്ങളാണ്. എന്നാൽ ഇതിനുവേണ്ടി നാം ഒരിക്കലും രാസകീടനാശിനികളോ, രാസവളങ്ങളോ ഉപയോഗപ്പെടുത്തരുത്. പൂർണ്ണമായും ജൈവകൃഷി ചെയ്തു നിങ്ങൾക്ക് കൂടുതൽ വിളവ് ലഭ്യമാക്കുവാൻ അനവധി മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവാണു വളങ്ങൾ. നമ്മുടെ മണ്ണിന് പോഷകാംശം പകർന്നുനൽകാൻ കഴിവുള്ള അനേകായിരം സൂക്ഷ്മജീവികളെ മണ്ണിൽ നിക്ഷേപിക്കാൻ ഈ ജീവാണുവളങ്ങൾ കൊണ്ട് സാധ്യമാകുന്നു. നിങ്ങളുടെ ചെടികൾക്ക് രോഗം വരുത്തുന്ന സൂക്ഷ്മജീവികളെ കൊന്നൊടുക്കാൻ വേണ്ടി മണ്ണിന് സുരക്ഷിതത്വം പകരുന്ന സൂക്ഷ്മജീവികളെ ഈ ജീവാണുവളങ്ങൾ വഴി…

ചകിരിചോറിന്റെ ഉപയോഗം എന്ത് ?
കേരളത്തിൽ പുതിയതായി വളർന്നു വന്ന കാർഷിക സംസ്കാരം പുതിയ പല കൃഷി രീതികളും മാധ്യമങ്ങളും കൊണ്ട് വന്നതിൽ ഒന്നാണ് ചകിരിചോർ അഥവാ കോകോ പിറ്റ്. അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവു കൃഷിയിലും എന്ന് വേണ്ടാ ഏതു രീതിയിൽ ഉള്ള കൃഷിയിലും ചകിരിചോർ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുകയാണ്. യഥാർത്ഥത്തിൽ എന്താണ് ചകിരിചോറിന്റെ ഉപയോഗം അത് ഒഴിച്ച് കൂടാൻ വയ്യാത്തതാണോ നമുക്കു നോക്കാം . മണ്ണിന്റെ ലഭ്യത കുറവുള്ള കർഷകരെ ഉദ്ദേശിച്ചാണ് ചകിരിചോർ കൃഷിയിൽ നിർദേശിക്കുന്നത്. നഗരങ്ങളിലും നഗരങ്ങളിലും മറ്റും താമസിക്കുന്നവർക്ക്…