
കായ് ചീയല്‍, ഫംഗസ് ബാധ എന്നിവയ്ക്ക് ഒറ്റ പരിഹാരം, ഒരു ഗ്ലാസ് പാല്‍
പശുവില്‍ പാല്‍ മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. തൈര്, മോര്, നെയ്യ്, വെണ്ണ എന്നിവയെല്ലാം പാലില്‍ നിന്നാണ് നാം വേര്‍തിരിക്കുന്നത്. ചെടികള്‍ക്കും പാല്‍ നല്ലതാണോ…? അതെ എന്നു തന്നെയാണ് ഉത്തരം. പാല്‍ ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും പലതരം രോഗങ്ങള്‍ മാറാനും കീടങ്ങളെ തുരത്താനും ഉപകരിക്കും. തയാറാക്കുന്ന വിധം ഒരു ഗ്ലാസ് പാലെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. നല്ല പോലെ ഇളക്കിയ ശേഷം വേണം ഉപയോഗിക്കാന്‍. നാടന്‍ പശുവിന്റെ പാലാണെങ്കില്‍ ഉത്തമം. ലായനി തയാറാക്കി…