
മിത്രകീടങ്ങളുടെ ഉപയോഗം
വിളകലെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്ന മിത്രകീടങ്ങളുണ്ട്. ഇവ ജൈവനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം. ക്രൈസോക്കാരിസ് ജോണ്‍സോണി വെള്ളരിവര്‍ഗ്ഗ വിളകളില്‍ കാണുന്ന എപ്പിലാക്നാ വണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് ഈ മിത്രപാണിയെ ഉപയോഗിക്കുന്നത്. എപ്പിലാക്നാ വണ്ടുകളുടെ മുട്ടകള്‍, പുഴുക്കള്‍, സമാധിദശകള്‍ എന്നിവയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ. ട്രൈക്കോഗ്രാമ ട്രൈക്കോഗ്രാമ വര്‍ഗ്ഗത്തില്‍പ്പെട്ട ചെറുകടന്നലുകളാണിവ. ചെടികളെ ആക്രമിക്കുന്ന പല കീടങ്ങളുടെയും മുട്ടയ്ക്കുള്ളില്‍ പരാദമായി കടന്ന് അവയെ നശിപ്പിച്ച് കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവയുടെ മുട്ടകള്‍ കാര്‍ഡുകളില്‍…